അബുദാബി : യു. എ. ഇ. ഇന്‍റർനാഷനൽ ഇൻവെസ്റ്റേഴ്‌സ് കൗൺസിൽ (യു. എ. ഇ. ഐ. ഐ. സി) ഡയറക്ടർ ബോർഡ് അംഗമായി വ്യവസായ പ്രമുഖനും ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് എം. ഡി. യുമായ അദീബ് അഹമ്മദിനെ തെരഞ്ഞെടുത്തു. വിദേശ നിക്ഷേപകർക്കുള്ള എമിറേറ്റ്സ് ഡയറക്ടർ ബോർഡി ലേക്കുള്ള സ്വതന്ത്ര അംഗം എന്ന നിലയിലാണ് ഇത്. നിക്ഷേപകരും സർക്കാരും തമ്മിലുള്ള കണ്ണിയായി ധന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന യു. എ. ഇ. ഐ. ഐ. സി. 2009 ലാണ് സ്ഥാപിച്ചത്.