അബുദാബി : യു. എ. ഇ. പ്രസിഡണ്ട് ആയി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ തെരഞ്ഞെ ടുക്ക പ്പെട്ടതിന്‍െറ ആഘോഷമായി നവംബര്‍ മൂന്ന് യു. എ. ഇ. യി ല്‍ പതാക ദിന മായി ആചരി ക്കുന്നു.
വിവിധ മന്ത്രാലയ ങ്ങള്‍, സ്കൂളുകള്‍, സര്‍ക്കാര്‍ ഏജ ന്‍സി കള്‍, മറ്റു സ്ഥാപന ങ്ങള്‍ എന്നിവിട ങ്ങളില്‍ എല്ലാം നവംബര്‍ മൂന്ന് വ്യാഴാഴ്ച രാവിലെ യു. എ. ഇ. പതാക ഉയര്‍ത്തുവാന്‍ വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആഹ്വാനം ചെയ്തു.
രാജ്യത്തിന്‍െറ പതാക നമ്മുടെ അഭിമാന ത്തി ന്‍െറയും യശസ്സി ന്‍െറയും സൂചക മാണ്, നമ്മുടെ ഐക്യ ത്തി ന്‍െറയും ത്യാഗ ത്തി ന്‍െറ യും പ്രതീക മാണ്. നമ്മുടെ പതാക വീടു കളി ലും കൃഷി ത്തോട്ട ങ്ങളിലും രാജ്യ ത്തിന്‍െറ എല്ലാ കോണുകളിലും കാണാന്‍ നമ്മള്‍ ആഗ്ര ഹി ക്കുന്നു എന്നും അദ്ദേഹം കുറിച്ചിട്ടു.
സ്വതന്ത്ര രാജ്യ ത്തി ന്‍െറയും പരമാധി കാര ത്തിന്‍െറ യും പ്രതീക മായി 1971 ഡിസംബര്‍ രണ്ടി നാണ് ചതുര്‍ വര്‍ണ്ണ പതാക ക്ക് യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ രൂപം നല്‍കി യത്. 2013ലാണ് പതാകദിനം ദേശീയ വാര്‍ഷിക പരി പാടി യായി നടപ്പാക്കിയത്.
പതാക ദിനവും ദേശീയ ദിന വും ആഘോഷി ക്കുവാ നായി അബുദാബി നഗര സഭ വിപുല മായ ഒരുക്ക ങ്ങളാണ് നടത്തി യിരി ക്കുന്നത്.
അബുദാബി യിലും സമീപ പ്രദേശ ങ്ങളി ലും കെട്ടിട ങ്ങളി ലും റോഡു കളിലും റൗണ്ട് എബൗട്ടു കളിലും പാല ങ്ങളി ലുമായി 30,000 ത്തോളം പതാക കളും 7500 അലങ്കാര ങ്ങളും 2,300 അല ങ്കാര വിളക്കു കളും മറ്റു തോരണ ങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
- രക്ത സാക്ഷികള്‍ക്ക് ആദരം
- രാജ്യം ദേശീയ ദിന ആഘോഷത്തില്‍
- രക്ത സാക്ഷി കള്‍ക്കുള്ള സ്മാരകം ശൈഖ് സായിദ് പള്ളിക്കരികെ നിര്‍മ്മിക്കുന്നു
- pma