അബുദാബി : രാജ്യ ത്തിന്നായി രക്ത സാക്ഷിത്വം വഹിച്ച സൈനി കര്‍ക്കായി സ്മാരകം നിര്‍മ്മിക്കും എന്ന് മാര്‍ട്ടിയേഴ്‌സ് ഫാമിലീസ് അഫയേഴ്‌സ് ഓഫീസ് (എം. എഫ്. എ. ഒ.) അറിയിച്ചു.
അബുദാബി കിരീട അവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ നിര്‍ദേശ പ്രകാരം ശൈഖ് സായിദ് മസ്ജിദിന്റെ കിഴക്ക് വശത്ത് ശൈഖ് സായിദ് റോഡിന്റെ സമീപത്തായി ട്ടാണ് രക്ത സാക്ഷി കള്‍ക്ക് സ്മാരകം ഒരുക്കുന്നത്.
അബുദാബി നഗര ത്തിന്റെ എല്ലാ ഭാഗ ങ്ങളില്‍ നിന്നും എത്തി പ്പെടാനുള്ള സൗകര്യം പരിഗണി ച്ചാണ് ഇവിടെ സ്മാരകം നിര്‍മ്മി ക്കുന്നത് എന്ന് ഓഫീസ് അധികൃതര്‍ വ്യക്ത മാക്കി.
ദേശീയ തല ത്തിലുള്ള പ്രധാനപ്പെട്ട സാംസ്‌കാരിക കേന്ദ്രം എന്ന നില യിലാ യിരിക്കും സ്മാരകം പണിയുക. രാജ്യ ത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീരപുത്രന്മാര്‍ക്കുള്ള ഉചിതമായ അംഗീകാരം കൂടിയാകും ഇത് എന്നും അധികൃതര്‍ വ്യക്തമാക്കി.
* യു. എ. ഇ. സൈനികര്‍ കൊല്ലപ്പെട്ടു : രാജ്യത്ത് 3 ദിവസത്തെ ദു:ഖാചരണം
- pma