അബുദാബി : യെമനില്‍ ഹൂതി വിമതര്‍ക്ക് എതിരെ പോരാടാന്‍ സഖ്യ സേന യ്‌ക്കൊപ്പം എത്തിയ 45 യു. എ. ഇ. സൈനികര്‍ സ്‌ഫോടന ത്തില്‍ കൊല്ലപ്പെട്ടു.
ധീര യോദ്ധാക്ക ളോടുള്ള ആദര സൂചക മായി രാജ്യത്ത് മൂന്ന് ദിവസ ത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തി ക്കെട്ടി. രാജ്യത്തെ എല്ലാ ആഘോഷ പരിപാടി കളും മൂന്ന് ദിവസത്തേക്ക് നിര്‍ത്തി വച്ചതായും സര്‍ക്കാര്‍ വൃത്ത ങ്ങള്‍ അറിയിച്ചു.
അബുദാബി ബത്തീൻ എയർ പോർട്ടിൽ പ്രത്യേക സൈനിക വിമാന ത്തില്‍ എത്തിച്ച മൃതദേഹ ങ്ങൾ പൂർണ്ണ ഔദ്യോഗിക ബഹുമതി കളോടെ സ്വീകരിച്ചു. രാജ കുടുംബാംഗങ്ങൾ അടക്കം പ്രമുഖര്‍ സൈനികരുടെ മൃതദേഹ ങ്ങളില്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.
യെമനിലെ ശക്തി കേന്ദ്രങ്ങളില്‍ യു. എ. ഇ. പോര്‍ വിമാനങ്ങള്‍ അതി ശക്തമായി തിരിച്ചടിച്ചു. 45 സൈനികര്‍ കൊല്ലപ്പെട്ടു എങ്കിലും യെമനില്‍ ഏറ്റെടുത്ത ദൗത്യ ത്തില്‍ നിന്ന് പുറകോട്ടില്ല എന്നും അറബ് വിശാല താല്‍പര്യങ്ങള്‍ മുന്നില്‍ കണ്ട് ആക്രമണം തുടരും എന്നും യെമനില്‍ വൈകാതെ ജനകീയ സര്‍ക്കാര്‍ പുന സ്ഥാപിക്കും എന്നും യു. എ. ഇ. വ്യക്തമാക്കി.
- pma