അബുദാബി : രാജ കുടുംബാംഗം ശൈഖ് സഈദ് ബിൻ സായിദ് അൽ നഹ്യാൻ (58) അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനാണ് ഇദ്ദേഹം. രോഗ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. വ്യാഴാഴ്ച മുതൽ രാജ്യത്ത് മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
ശൈഖ് സഈദ് ബിൻ സായിദ് അൽ നഹ്യാൻ മുൻ കാലങ്ങളിൽ വിവിധ ഔദ്യോഗിക ചുമതലകൾ വഹിച്ചിരുന്നു.
2010 മുതല്‍ അബുദാബി ഭരണാധികാരിയുടെ പ്രതി നിധിയായി നിയമിതനായി. ആസൂത്രണ വകുപ്പ് അണ്ടർ സെക്രട്ടറി, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗം, മാരിടൈം പോർട്ട് അഥോറിറ്റി ചെയർമാൻ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സഹോദരന്റെ വിയോഗത്തിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചിച്ചു. ശൈഖ് സഈദിന്റെ നിര്യാണത്തിൽ വിവിധ ജി. സി. സി. രാഷ്ട്ര നേതാക്കളും അനുശോചനം രേഖപ്പെടുത്തി.
- pma