ഷാര്‍ജ : സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഉപ ഭരണാധി കാരിയുമായ ശൈഖ് അഹ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അന്തരിച്ചു. വ്യാഴാഴ്ച ലണ്ടനില്‍ വെച്ചായിരുന്നു അന്ത്യം.
ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഓഫീസ് ഇറക്കിയ വാർത്താ കുറിപ്പിലാണ് മരണ വിവരം അറിയിച്ചത്. ലണ്ടനില്‍ നിന്നും ഭൗതിക ശരീരം ഷാർജ യില്‍ എത്തിയതു മുതൽ മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം ആയിരിക്കും. ഈ ദിവസങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തി ക്കെട്ടും.
* W A M
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: remembering, ചരമം, യു.എ.ഇ., ഷാര്‍ജ