അബുദാബി : യു. എ. ഇ. യുടെ പ്രഥമ രക്ത സാക്ഷി ദിനം രാജ്യ ത്തി ന്‍െറ വിവിധ ഭാഗ ങ്ങളില്‍ വികാര നിര്‍ഭര മായ ചടങ്ങു കളോടെ ആചരിച്ചു. വിവിധ എമിറേറ്റു കളിലെ ഭരണാധി കാരികള്‍ ചേര്‍ന്ന് അബു ദാബി യില്‍ ശൈഖ് സായിദ് മസ്ജിദിന് സമീപം രക്ത സാക്ഷി സ്മൃതി മന്ദിരം ഉദ്ഘാടനം ചെയ്തു.
യു. എ. ഇ. വൈസ് പ്രസി ഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാ ധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബു ദാബി കിരീട അവ കാശിയും യു. എ. ഇ. സായുധ സേനാ ഉപ മേധാവി യുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ദുബായ് കിരീട അവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടങ്ങിയവര്‍ സന്നി ഹിത രായിരുന്ന ചടങ്ങിൽ, രാജ്യത്തിന്‍െറ സുരക്ഷ ഉറപ്പു വരുത്താനും അഭിമാനം ഉയര്‍ത്തി പ്പിടി ക്കാനു മായി സ്വന്തം ജീവന്‍ ബലി കഴിച്ചും പോരാടിയ ധീര ദേശാഭി മാനി കള്‍ക്ക് പ്രണാമം അർപ്പിച്ചു.
- pma