
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നൂറോളം കലാകാരന്മാർ പങ്കെടുക്കുന്ന ഇൻഡോ-അറബ് കലാ സാംസ്കാരിക മഹോത്സവം അരങ്ങേറും. 2026 നവംബർ 8 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ ‘ഫാമിലി ഗെറ്റ് ടുഗെതർ-2026’ എന്ന പേരിൽ അബു ദാബി പോലീസിന്റെ സഹകരണത്തോടെ ഒരുക്കുന്ന പരിപാടി, ഇന്ത്യ-അറബ് സംസ്കാര സമന്വയം ആയിരിക്കും എന്ന് സംഘാടകർ അവകാശപ്പെട്ടു.
യു. എ. ഇ. കുടുംബ വർഷ ആഘോഷത്തിന്റെ ഭാഗമായുള്ള ‘ഫാമിലി ഗെറ്റ് ടുഗെതർ-2026’ പ്രോഗ്രാമിൽ പോലീസ് ബാൻഡ്, കൾച്ചറൽ റാലി, അയ്യാല പെർഫോമൻസ്, സൂഫി ഡാൻസ്, മുട്ടിപ്പാട്ട്, കോൽക്കളി, ഒപ്പന, മാർഗം കളി, തിരുവാതിര, ഭാംഗ്ര തുടങ്ങി വിവിധ കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറും.
സാംസ്കാരിക വൈവിധ്യം പരിചയപ്പെടുത്തുന്ന കൾച്ചറൽ സ്റ്റാളുകളും പ്രദർശനങ്ങളും പരിപാടിയുടെ ഭാഗമായി ഒരുക്കും.
കുടുംബ മൂല്യങ്ങൾക്കും സാമൂഹിക ഐക്യത്തിനും സാംസ്കാരിക വിനിമയത്തിനും പ്രാധാന്യം നൽകുന്ന ഈ ആഘോഷം ഇന്ത്യൻ പ്രവാസി സമൂഹത്തിനും കലാ ആസ്വാദകർക്കും വേറിട്ട അനുഭമായിരിക്കും എന്നും സംഘാടകർ അറിയിച്ചു. FaceBook
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: islamic-center-, അബുദാബി, ആഘോഷം, കുട്ടികള്‍, കെ.എം.സി.സി., പോലീസ്, പ്രവാസി, ബഹുമതി, യു.എ.ഇ., സംഗീതം, സംഘടന, സാംസ്കാരികം





























