അബുദാബി : യു. എ. ഇ. ദേശീയ പതാക ദുരുപയോഗം ചെയ്യുകയോ പതാക യോട് അനാദരവ് കാണിക്കുകയോ അപമാനിക്കു കയോ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ നല്‍കും. 10 വര്‍ഷം മുതൽ 25 വർഷം വരെ തടവും 5 ലക്ഷം ദിർഹം പിഴയും ആയിരിക്കും ശിക്ഷ.
ദേശീയത, അഭിമാനം, പരമാധികാരം, ആധി കാരികത, മഹത്വം എന്നിവ യുടെ പ്രതീക മാണ് ദേശീയ പതാക. ദുരുപയോഗം ചെയ്യുകയോ അധിക്ഷേപിക്കുക യോ ചെയ്യുന്നത് ഗുരുതരമായ കുറ്റം എന്നുള്ളത് ഓര്‍മ്മ പ്പെടുത്തി ക്കൊണ്ട് സോഷ്യല്‍ മീഡിയ കളിലൂടെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പു നല്‍കി.
ജി. സി. സി. ഉൾപ്പെടെ മറ്റു രാജ്യങ്ങളുടെ ദേശീയ പതാക കള്‍ ദുരുപയോഗം ചെയ്താലും കടുത്ത ശിക്ഷ ലഭിക്കും എന്നും അധി കാരികള്‍ ഓര്‍മ്മപ്പെടുത്തി.
- pma