ദുബായ് : യു. എ. ഇ. യില്‍ നിന്നും ഇന്ത്യയിലേക്ക് പോകുന്ന, കൊവിഡ് വാക്സിന്‍ എടുത്ത യാത്രക്കാര്‍ക്ക് ഇനി മുതല്‍ പി. സി. ആർ. പരിശോധന ആവശ്യമില്ല എന്ന് എയര്‍ ഇന്ത്യ. യാത്രക്കു മുന്‍പായി കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് എയർ സുവിധയിൽ അപ്ലോഡ് ചെയ്യണം.
വാക്സിന്‍ സ്വീകരിക്കാത്ത യാത്രക്കാര്‍ 72 മണിക്കൂറിന് ഉള്ളില്‍ എടുത്ത പി. സി. ആർ. നെഗറ്റീവ് റിസള്‍ട്ട്, മറ്റു വിവരങ്ങളോടൊപ്പം എയർ സുവിധ യിൽ അപ്ലോഡ് ചെയ്യണം.5 വയസ്സിനു താഴെയുള്ളവര്‍ക്ക് ഇതിന്‍റെ ആവശ്യം ഇല്ല.
പി. സി. ആർ. പരിശോധന ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ യു. എ. ഇ. യെയും ഉൾപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയ ത്തിന്‍റെ പ്രഖ്യാപനം വന്നതിനു ശേഷമാണ് ഈ തീരുമാനം.
- Country-wise Travel Advisories – Air India
- ഐ. സി. എ. അനുമതി വേണ്ട