ഫോബ്‌സ് പട്ടിക യില്‍ ഡോക്ടര്‍. ഷംഷീര്‍ വയലില്‍ ഒന്നാമത്

April 11th, 2022

doctor-shamsheer-vayalil-vps-health-care-ePathram
അബുദാബി : മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലുതും സ്വാധീനം ഉള്ളതുമായ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇന്ത്യക്കാരില്‍ ഒന്നാമതായി വി. പി. എസ്. ഹെല്‍ത്ത്‌ കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍. മേഖലയിലെ പ്രമുഖരായ 50 ആരോഗ്യ നേതാക്കളെ ഉള്‍പ്പെടുത്തി ഫോബ്സ് മിഡില്‍ ഈസ്റ്റ് പുറത്തു വിട്ട പട്ടികയിലാണ് ആദ്യ പത്ത് പേരില്‍ ഇടം നേടുന്ന ഏക ഇന്ത്യക്കാരന്‍ ആയി ഡോ. ഷംഷീര്‍ മാറിയത്.

കൊവിഡ് മഹാമാരിയില്‍ മിഡില്‍ ഈസ്റ്റിലെ ആരോഗ്യ മേഖലയില്‍ വി. പി. എസ്. ഗ്രൂപ്പ് നടത്തിയ നിര്‍ണ്ണായക ഇടപെടലുകളും ഡോ. ഷംഷീറിനെ മുന്‍ നിരയില്‍ എത്തിച്ചു. വി. പി. എസ്. ഹെല്‍ത്ത്‌ കെയര്‍ ആശുപത്രി കള്‍ 2 ദശ ലക്ഷത്തില്‍ അധികം പി. സി. ആര്‍. ടെസ്റ്റുകള്‍ നടത്തുകയും, 5 ലക്ഷത്തില്‍ അധികം പേര്‍ക്ക് വാക്‌സിനുകള്‍ നല്‍കുകയും ചെയ്തു.

2007 ല്‍ അബുദാബിയില്‍ സ്ഥാപിച്ച എല്‍. എല്‍. എച്ച്. ഹോസ്പിറ്റലാണ് ഡോ. ഷംഷീര്‍ തുടക്കമിട്ട ആദ്യ ആശുപത്രി. 2020 ല്‍ അബുദാബി മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി യു. എ. ഇ. യിലെ ഏറ്റവും വലിയ അര്‍ബുദ ചികിത്സാ കേന്ദ്രങ്ങളില്‍ ഒന്നാണ്.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മിഡില്‍ ഈസ്റ്റില്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും ആരോഗ്യ സംരക്ഷണത്തിന്‍റെ ഗുണ നിലവാരം ഉയര്‍ത്തുന്നതിലും ഡോ. ഷംഷീര്‍ നിര്‍ണ്ണായ പങ്കാണ് വഹിച്ചത്.

അബുദാബി ആസ്ഥാനമായ വി. പി. എസ്. ഹെല്‍ത്ത്‌ കെയര്‍ ഗ്രൂപ്പിന് ഇപ്പോള്‍ മിഡില്‍ ഈസ്റ്റിലും ഇന്ത്യ യിലുമായി 15 ബ്രാന്‍ഡു കളും 24 പ്രവര്‍ത്തന ആശു പത്രികളും 125 ല്‍ അധികം ആരോഗ്യ കേന്ദ്രങ്ങളും ഉണ്ട്. പ്രമുഖ വിദ്യാഭ്യാസ നിക്ഷേപ സ്ഥാപനം അമാനത് ഹോള്‍ഡിംഗ്സിന്‍റെ വൈസ് ചെയര്‍മാന്‍ കൂടിയാണ് ഡോ. ഷംഷീര്‍ വയലില്‍.

- pma

വായിക്കുക: , , , , , , , , ,

Comments Off on ഫോബ്‌സ് പട്ടിക യില്‍ ഡോക്ടര്‍. ഷംഷീര്‍ വയലില്‍ ഒന്നാമത്

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് അബുദാബിയിലും നിയന്ത്രണം

April 10th, 2022

one-time-use-plastic-bags-banned-in-dubai-ePathram
അബുദാബി : ബാഗുകൾ അടക്കമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് അബുദാബി യിലും നിരോധനം വരുന്നു. 2022 ജൂണ്‍ മാസം മുതല്‍ നിയമം പ്രാബല്ല്യത്തില്‍ വരും.

പ്ലാസ്റ്റിക് ബാഗുകള്‍ കൂടാതെ കപ്പുകള്‍, പാത്രങ്ങള്‍, കത്തികള്‍, സ്പൂണ്‍ – ഫോര്‍ക്ക് തുടങ്ങി ഒരിക്കല്‍ ഉപയോഗിച്ചു കളയുന്ന 16 ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറച്ച്, മലിനീകരണം തടയുവാനും പരിസ്ഥിതി സംരക്ഷിക്കുവാനും മാത്രമല്ല പുനര്‍ ഉപയോഗ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യം വെക്കുന്നു എന്ന് പരിസ്ഥിതി ഏജൻസി (ഇ. എ. ഡി.) അറിയിച്ചു.

ഒരിക്കല്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ജൂലായ് മുതല്‍ ദുബായിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്.  ഇത്തരം പ്ലാസ്റ്റിക് ബാഗു കൾക്ക് 2022 ജൂലായ്  മുതൽ 25 ഫിൽസ് ഈടാക്കുവാന്‍ ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് അബുദാബിയിലും നിയന്ത്രണം

ഇന്ത്യയിലേക്ക്​ പി. സി. ആർ. പരിശോധന ഒഴിവാക്കി

April 2nd, 2022

airport-passengers-epathram
ദുബായ് : യു. എ. ഇ. യില്‍ നിന്നും ഇന്ത്യയിലേക്ക് പോകുന്ന, കൊവിഡ് വാക്സിന്‍ എടുത്ത യാത്രക്കാര്‍ക്ക് ഇനി മുതല്‍ പി. സി. ആർ. പരിശോധന ആവശ്യമില്ല എന്ന് എയര്‍ ഇന്ത്യ. യാത്രക്കു മുന്‍പായി കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് എയർ സുവിധയിൽ അപ്ലോഡ് ചെയ്യണം.

വാക്സിന്‍ സ്വീകരിക്കാത്ത യാത്രക്കാര്‍ 72 മണിക്കൂറിന് ഉള്ളില്‍ എടുത്ത പി. സി. ആർ. നെഗറ്റീവ് റിസള്‍ട്ട്, മറ്റു വിവരങ്ങളോടൊപ്പം എയർ സുവിധ യിൽ അപ്ലോഡ് ചെയ്യണം.5 വയസ്സിനു താഴെയുള്ളവര്‍ക്ക് ഇതിന്‍റെ ആവശ്യം ഇല്ല.

പി. സി. ആർ. പരിശോധന ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ യു. എ. ഇ. യെയും ഉൾപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയ ത്തിന്‍റെ പ്രഖ്യാപനം വന്നതിനു ശേഷമാണ് ഈ തീരുമാനം.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യയിലേക്ക്​ പി. സി. ആർ. പരിശോധന ഒഴിവാക്കി

ഫിത്വർ സകാത്ത് 25 ദിർഹം

April 2nd, 2022

ramadan-greeting-ePathram
അബുദാബി : യു. എ. ഇ. യിൽ ഈ വർഷത്തെ ഫിത്വർ സകാത്ത് 25 ദിർഹം നല്‍കണം എന്ന് യു. എ. ഇ. ഫത്വ കൗൺസില്‍. ഇഫ്താർ ഭക്ഷണം നല്‍കുവാനുള്ള നിരക്ക്, ഒരാള്‍ക്ക് 15 ദിർഹം. രാജ്യത്തെ അംഗീകൃത ജീവ കാരുണ്യ ജീവകാരുണ്യ സംഘടനകൾ വഴി ഭക്ഷണം സ്പോൺസർ ചെയ്യാം.

രോഗം, വാര്‍ദ്ധക്യം എന്നിവ കൊണ്ട് ഒരു വ്യക്തിക്ക് നോമ്പ് എടുക്കുവാന്‍ കഴിയുന്നില്ല എങ്കിൽ ഈ വര്‍ഷം തന്നെ പാവപ്പെട്ടവർക്ക് ഭക്ഷണം നല്‍കുവാനും 15 ദിർഹം നല്‍കണം. സാധുവായ കാരണം ഇല്ലാതെ നോമ്പ് ഒഴിവാക്കിയാല്‍ നിർദ്ധനരായ 60 ആളുകൾക്ക് ഭക്ഷണം നൽകാൻ മതിയായ തുക നൽകണം. ഈ വര്‍ഷം 900 ദിർഹം നിശ്ചയിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on ഫിത്വർ സകാത്ത് 25 ദിർഹം

വ്യക്തി സ്വാതന്ത്ര്യം ഹനിച്ചാല്‍ ജീവപര്യന്തം

March 18th, 2022

jail-prisoner-epathram
അബുദാബി : സ്വാതന്ത്ര്യ ലംഘനത്തിനുള്ള ശിക്ഷകൾ വിശദമാക്കി യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷൻ. വ്യക്തികളെ തട്ടിക്കൊണ്ടു പോയാലും തടങ്കലി‍ൽ വെച്ചാലും ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കും.

ആൾ മാറാട്ടം നടത്തിയോ ബലപ്രയോഗത്തിലൂടെയോ ആളുകളെ തെറ്റിദ്ധരിപ്പിച്ചും മര്‍ദ്ദനം, വധ ഭീഷണി, ശാരീരിക-മാനസിക പീഡനം എന്നിവ നടത്തിയാണ് തട്ടിക്കൊണ്ടു പോകുന്നത് എങ്കിലും ജീവപര്യന്തം ശിക്ഷ തന്നെ ആയിരിക്കും എന്നും പബ്ലിക് പ്രോസിക്യൂഷൻ സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ വ്യക്തമാക്കി.

2021 ലെ ഫെഡറൽ ഉത്തരവ്-നിയമം നമ്പർ 31 ലെ ആർട്ടിക്കിൾ നമ്പർ 395 അനുസരിച്ചുള്ള കുറ്റ കൃത്യ ങ്ങളുടേയും പിഴകളുടെയും വ്യവസ്ഥകളാണ് ഇത്.

രാജ്യത്തെ നിയമങ്ങളെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളില്‍ വർദ്ധിപ്പിക്കുവാനും നിയമ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയുള്ള പബ്ലിക് പ്രോസിക്യൂഷന്‍റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായിട്ടാണ് സാമൂഹിക മാധ്യമങ്ങളിലെ ഈ പോസ്റ്റ്.

- pma

വായിക്കുക: , , , , ,

Comments Off on വ്യക്തി സ്വാതന്ത്ര്യം ഹനിച്ചാല്‍ ജീവപര്യന്തം

Page 33 of 154« First...1020...3132333435...405060...Last »

« Previous Page« Previous « സ്ത്രീകള്‍ക്ക് ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണം : ഹൈക്കോടതി
Next »Next Page » കൊവിഷീല്‍ഡ് : ഡോസിന്‍റെ ഇടവേള യില്‍ മാറ്റം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha