ദുബായ് : ഇന്ത്യയിലെയും യു. എ. ഇ.യിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിൽ സഹകരണ ധാരണ യില്‍ ഒപ്പു വെച്ചു. ദുബായ് യൂണിവേഴ്സിറ്റി (യു. ഡി.) ഇന്ത്യ യിലെ ഐ. ഐ. ടി. കൾ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), ഐ. ഐ. എം. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്), സ്വയം ഭരണ യൂണിവേഴ്സിറ്റികൾ എന്നിവ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പരസ്പര സഹകരണത്തിനുള്ള ധാരണാ പത്രത്തിൽ ഒപ്പു വെച്ചത്.
ഇതു പ്രകാരം അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ പഠന കാര്യങ്ങൾക്കായി കൈ മാറുന്നതിനും ഗവേഷണ സഹകരണത്തിനും ഇരു രാജ്യങ്ങളിലെയും സ്ഥാപനങ്ങൾ ഉദ്ദേശിക്കുന്നു.
ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരിയുടെ സാന്നിദ്ധ്യത്തില്‍ ദുബായ് യൂണിവേഴ്സിറ്റി പ്രസിഡണ്ട് ഡോ. ഈസ ബസ്തകി, ചീഫ് അക്കാഡമിക് ഓഫീസര്‍ പ്രൊഫ. ഹുസൈൻ അൽ അഹ്മദ് എന്നിവര്‍ കരാറിൽ ഒപ്പു വെച്ചു. ലുലു ഗ്രൂപ്പ് ചെയർമാന്‍ എം. എ. യൂസഫലി അടക്കമുള്ള പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ കോണ്സുലേറ്റ്, പ്രവാസി, യു.എ.ഇ., യൂസഫലി, വിദ്യാഭ്യാസം