അബുദാബി : ഇന്ത്യൻ എംബസ്സിയിൽ പാസ്സ്പോർട്ടുകളുടെ ക്ഷാമം തീരുന്നു. യു. എ. ഇ അടക്കമുള്ള ഗൾഫ് രാജ്യ ങ്ങളിൽ കഴിഞ്ഞ മൂന്ന് മാസമായി അനുഭവ പ്പെട്ടിരുന്ന ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് ബുക്ക്ലെറ്റു കള്‍ക്കുള്ള ക്ഷാമം തീരുന്നു.
പാസ്സ്പോര്‍ട്ട് ക്ഷാമം ഏതാണ്ട് പൂര്‍ണമായും അവസാനിച്ചതായും ദിവസ ങ്ങള്‍ക്കകം സാധാരണ നിലയിലാകു മെന്നും യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം അറിയിച്ചു. പാസ്സ്പോര്‍ട്ട് അച്ചടി ക്കുന്നതിനുള്ള ലാമിനേഷന്‍ പേപ്പറിന് നേരിട്ട ക്ഷാമ ത്തെ തുടര്‍ന്നാണ് വിദേശ രാജ്യ ങ്ങളില്‍ അടക്കം ഇന്ത്യന്‍ പാസ്സ്പോര്‍ട്ടു കള്‍ക്ക് ക്ഷാമം നേരിട്ടത്.
മെഷീന്‍ റീഡബിള്‍ അല്ലാത്ത, കൈ കൊണ്ട് എഴുതിയ പാസ്സ്പോര്‍ട്ടു കള്‍ കാലാവധി ബാക്കി യുണ്ടെങ്കിലും എത്രയും വേഗം പുതുക്കണം എന്നും അംബാസഡര്‍ നിര്‍ദേശിച്ചു.
ഹാന്‍ഡ് റിട്ടണ്‍ പാസ്സ്പോര്‍ട്ടുകള്‍ എത്ര വര്‍ഷം കാലാവധി ബാക്കിയുണ്ടെങ്കിലും പുതുക്കാന്‍ സാധിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ കോണ്‍സുലേറ്റ്, പ്രവാസി