അബുദാബി : അബുദാബി പൊലീസിലെ 45 വർഷത്തെ സേവന ത്തിനു ശേഷം കൊയിലാണ്ടി സ്വദേശി പി. കെ. ഹംസ ഹാജി പ്രവാസ ജീവിതം മതിയാക്കി നിറഞ്ഞ മനസ്സോടെ നാട്ടിലേക്ക് യാത്ര തിരിച്ചു. അബുദാബി പോലീസ് അസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒരുക്കിയ ലളിതമായ ചടങ്ങില്‍ അധികാരികൾ ഹംസ ഹാജിയെ ആദരിച്ചു.
പി. കെ. ഹംസ ഹാജി
ബോംബെ യിൽ നിന്നും 1975 മെയ് മാസ ത്തില്‍ കപ്പല്‍ കയറിയ നടേരി ചിറ്റാരി ക്കടവ് ദാറുല്‍ ഫലാഹ് വീട്ടിലെ പി. കെ. ഹംസ എന്ന 25 കാരന്‍ സ്വപ്ന ഭൂമി യായ ദുബായി ലാണ് ഇറങ്ങിയത്. തൊഴിൽ അന്വേഷിച്ച് തലസ്ഥാന നഗരമായ അബുദാബിയില്‍ എത്തുക യായി രുന്നു. അന്ന് ഇവിടെ ധാരാളം ജോലി സാധ്യ തകള്‍ ഉണ്ടായിരുന്നു എന്നതിനാല്‍ തന്നെ അക്കാലത്ത് രാജ്യത്ത് എത്തുന്ന പ്രവാസി സമൂഹം ഏറിയ പേരും അബു ദാബിയി ലേക്ക് എത്തിയിരുന്നു എന്നും മഹാ നമസ്ക രായ ഭരണ കർത്താക്കളുടെ ദയയും കാരുണ്യ വും മലയാളി കൾ അടക്കമുള്ള പ്രവാസി സമൂഹത്തെ തുണച്ചിരുന്നു എന്നും ഹംസ ഹാജി ഓര്‍ക്കുന്നു.
1975 സെപ്റ്റംബറിൽ അബുദാബി പൊലീസിലെ ജോലി തരപ്പെടുകയും നാല് വർഷം തിക യു മ്പോഴേക്കും ജോലി ക്കയറ്റം കിട്ടുകയും ചെയ്തു. പ്രഗത്ഭ രായ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് കൂടെ ജോലി ചെയ്യാൻ ഈ നാലര പ്പതിറ്റാണ്ടിന്ന് ഉള്ളിൽ സാധിച്ചു.
ഒട്ടനവധി രാജ്യ ങ്ങളിലെ ഭരണ കർത്താക്കളെയും ഉന്നത പോലീസ് അധികാരി കളെയും നേരിൽ കാണാനും പരിചയ പ്പെടുവാനും സാധിച്ചു. എന്നാൽ തന്റെ ഈ എഴുപതാം വയസ്സിലും മറക്കാതെ മനസ്സിൽ തങ്ങി നിൽക്കുന്നത് രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ എന്ന മഹാനു ഭാവനെ നേരിൽ കാണാൻ സാധിച്ചതും (1976, 1977 കാലഘട്ട ത്തിൽ)അടുത്ത് ഇട പഴകാനും കഴിഞ്ഞതാണ്.
ഇവിടുത്തെ ജനങ്ങളുടെ നന്മ നിറഞ്ഞ മനസ്സാണ് കേരളം പോലെയുള്ള ഒരു കൊച്ചു പ്രദേശ ത്തെ സമ്പന്നത യിലേക്ക് നയിച്ചത്. പ്രവാസി ഇന്ത്യക്കാരോട് വിശിഷ്യാ മലയാളി സമൂഹ ത്തോട് സ്വദേശി കൾക്കും ഭരണാധി കാരി കൾ ക്കും പ്രത്യേക മമതയും സ്നേഹവും ഉണ്ട് എന്ന് ഹംസാ ഹാജി സാക്ഷ്യപ്പെടു ത്തുന്നു.
ആ കാരുണ്യവും സ്നേഹ വായ്‌പും താൻ അടക്കമുള്ള മലയാളികൾ അനു ഭവിച്ച് അറി ഞ്ഞിട്ടുമുണ്ട്. അത് കൊണ്ടു തന്നെ നാട്ടിലെ മത – വിദ്യാ ഭ്യാസ രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സാമൂഹിക മേഖല യിലും തന്റെ കൈയൊപ്പ് പതിപ്പിക്കു വാൻ ഹംസാ ഹാജിക്ക് കഴിഞ്ഞിട്ടുണ്ട്.
ഇ – പത്രം പ്രതിനിധിയും ഹംസാ ഹാജിയും
നിരവധി പേർക്ക് വിവിധ ഇടങ്ങളിലായി ജോലി കണ്ടെത്തു വാൻ സഹാ യിച്ചതിൽ ഉള്ള ചാരിതാർത്ഥ്യം തൻറെ പ്രവാസ ജീവിത കാലത്തെ സമ്പുഷ്ട മാക്കുന്നു എന്ന് ഇ – പത്രം പ്രതിനിധി യുമായുള്ള കൂടികാഴ്ച യിൽ അഭിമാന ത്തോടെ ഇദ്ദേഹം പറഞ്ഞു.
എഴുപതാം വയസ്സിലും ചുറു ചുറു ക്കോടെ ജോലിയിൽ സജീവ മായിരുന്ന ഇദ്ദേഹത്തിന് ഇനിയും ഇവിടെ തുടരുവാൻ താല്പര്യം ഉണ്ടെങ്കിൽ അതി നുള്ള രേഖ കൾ തുടർന്നും നൽകുവാൻ മേലധികാരികൾ തയ്യാറായി രുന്നു. എന്നാൽ നാട്ടിലേക്ക് മടങ്ങി വിശ്രമ ജീവിതം ആഗ്രഹി ക്കുന്ന തിനാൽ ജോലി യിൽ നിന്നും വിരമിച്ചു. ലോക ത്തിന് മാതൃക യായ മഹാ ന്മാരായ ഭരണാധി കാരി കളുടെ കൂടെ പ്രവർത്തി ക്കാൻ സാധിച്ചതിൽ കൃതാർത്ഥനാണ്.
1971 ല്‍ ഏഴു എമിറേറ്റുകള്‍ ചേര്‍ന്ന് ഐക്യ അറബ് എമിറേറ്റ്സ് (യു. എ. ഇ.) രൂപീ കരി ച്ചതി ന്റെ നാലാം വര്‍ഷം രാജ്യത്ത് എത്തി. ഇപ്പോൾ 49 ആം ദേശീയ ദിന ആഘോഷ ങ്ങൾക്ക് തുടക്കം കുറിക്കുമ്പോൾ തന്റെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങു ന്നത് യു. എ. ഇ. എന്ന മഹാ രാജ്യ ത്തിന്റെ വളർച്ച നേരിൽ കാണാൻ അവസരം കിട്ടിയ ചാരിതാർത്ഥ്യ ത്തിൽ തന്നെയാണ്.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി.
സംഗീത പ്രതിഭകളെ ആദരിച്ചു
പ്രേക്ഷകശ്രദ്ധ നേടി ‘പെരുന്നാൾ ചേല്’ ഹിറ്റ് ചാര്‍ട്ടിലേക്ക്