അബുദാബി : സമൂഹത്തില്‍ നിയമ പരമായ അവ ബോധം വളര്‍ത്തുവാന്‍ ഉള്ള പ്രചാരണ ത്തിന്റെ ഭാഗമായി വിശ്വാസ ലംഘനത്തിനുള്ള ശിക്ഷ കള്‍ യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷന്‍ വിശദമാക്കി. ആരെങ്കിലും തുക, ബില്ലുകള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും കൈമാറ്റം ചെയ്യാനാകുന്ന സ്വത്തു വക കൾ തട്ടിക്കു കയോ ദുരുപയോഗം ചെയ്യുകയോ ചെയ്താൽ, മുകളിൽ പറഞ്ഞ കൈമാറ്റം ചെയ്യാവുന്ന സ്വത്ത് നിക്ഷേപം, പാട്ടം, പണയം, ഉപഭോഗ ത്തിനായുള്ള വായ്പ അല്ലെങ്കില്‍ പ്രോക്‌സി, വിശ്വാസ ലംഘനം എന്നീ മാർഗ്ഗങ്ങളിൽ അയാൾക്കു ലഭിക്കുന്ന സാഹചര്യത്തിൽ, അയാൾ തടവിന് അല്ലെങ്കില്‍ പിഴ ശിക്ഷക്ക് വിധേയ നാകാം എന്ന് ഫെഡറല്‍ പീനല്‍ കോഡ് ആര്‍ട്ടിക്കിള്‍ 404 ഉദ്ധരിച്ച് കൊണ്ട് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, നിയമം, പ്രവാസി, യു.എ.ഇ., സാമ്പത്തികം