അബുദാബി : യു. എ. ഇ. നടപ്പിലാക്കുന്ന മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) നിയമ ത്തിന് പ്രസിഡണ്ട് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി.
ലോകത്ത് ഏറ്റവും കുറഞ്ഞ നികുതി നിരക്കു മായി 2018 ജനുവരി ഒന്നു മുതലാണ് ‘വാറ്റ്’ യു. എ. ഇ. യില്‍ പ്രാബ ല്യ ത്തില്‍ വരിക.
അഞ്ച് ശതമാനം ആണ് യു. എ. ഇ. യിലെ മൂല്യവര്‍ദ്ധിത നികുതി. വാറ്റ് നടപ്പിലാ ക്കിയ മറ്റ് രാജ്യ ങ്ങളെ അപേ ക്ഷിച്ച് ഏറ്റവും കുറഞ്ഞ ശത മാന ത്തിലുള്ള നികുതി നിയമ മാണ് ”ഫെഡറല്‍ നിയമം നമ്പര്‍ 8 – 2017 ”
ജി. സി. സി. യിലെ എല്ലാ രാജ്യ ങ്ങളും അടുത്ത രണ്ടു വര്‍ഷ ത്തിനകം വാറ്റ് നടപ്പി ലാക്കുവാന്‍ തീരു മാനി ച്ചി ട്ടുണ്ട്. രാജ്യത്തേക്ക് ഇറക്കു മതി ചെയ്യുന്ന ചരക്കുകള്‍ ക്ക് വാറ്റ് ബാധക മാണ്. ഉത്പാദന, വിതരണ മേഖക ളിലും അഞ്ച് ശത മാനം മൂല്യ വര്‍ദ്ധിത നികുതി ബാധക മാണ് എന്നും നിയമം വ്യക്തമാക്കുന്നു.
എന്നാല്‍ പ്രാഥമിക – സ്കൂൾ വിദ്യാഭ്യാസ ത്തെയും രോഗ പ്രതിരോധ സേവന ങ്ങളെയും പൂർണ്ണ മായും വാറ്റി ല്‍ നിന്നും ഒഴിവാക്കി യിട്ടുണ്ട്.
മാത്രമല്ല ടാക്സി, മെട്രോ തുടങ്ങിയ യാത്രാ സംവിധാ നങ്ങൾ, രാജ്യാന്തര വിമാന യാത്രകൾ, സ്വന്ത മായു ള്ള തോ വാടക ക്ക് എടുത്തതോ ആയ താമസ സ്ഥല ങ്ങൾ, സ്വർണ്ണം അടക്ക മുള്ള വില പിടിപ്പുള്ള ലോഹ ങ്ങളി ലുള്ള നിക്ഷേപം, ജി. സി. സി.ക്കു പുറത്തേക്കുള്ള കയറ്റു മതി തുട ങ്ങിയ വയെ യും ചില സേവന മേഖല കളെ യും വാറ്റിൽ നിന്നും ഒഴിവാക്കി യിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, അബുദാബി, ദുബായ്, നിയമം, പ്രവാസി, യു.എ.ഇ., സാമ്പത്തികം