അബുദാബി : യു. എ. ഇ. യിൽ മൂല്യ വർദ്ധിത നികുതി (Value-AddedTax VAT) ഏർ പ്പെടു ത്തുന്ന തിന്റെ മുന്നോടി യായി വ്യവസായ – വാണിജ്യ സ്ഥാപന ങ്ങളുടെ ഓണ്‍ ലൈന്‍ രജി സ്ട്രേഷന്‍ 2017 സെപ്റ്റംബർ 15 മുതല്‍ ആരം ഭിക്കും എന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി (എഫ്. ടി. എ.) അറിയിച്ചു.
2018 ജനുവരി ഒന്നു മുതലാണ് അഞ്ച് ശതമാനം വാറ്റ് ഈടാക്കി ത്തുട ങ്ങുക.
യു. എ. ഇ. യിലെ നികുതി സംബന്ധിച്ച എല്ലാ വിവര ങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വെബ് സൈറ്റ് സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ പ്രക്രിയ കള്‍ പൂര്‍ത്തി യാക്കണം.
3,75,000 ദിര്‍ഹം വാര്‍ഷിക വരുമാനം ഉള്ള മുഴുവന്‍ കമ്പനി കളും നിര്‍ബന്ധ മായും ‘വാറ്റ്’ സംവി ധാന ത്തില്‍ രജിസ്റ്റര്‍ ചെയ്യണം. നിലവിലെ കണക്കു കൾ അനുസരിച്ച് യു. എ. ഇ. യിലെ മൂന്നര ലക്ഷം കമ്പനി കള്‍ ‘വാറ്റ്’ സംവിധാന ത്തിനു കീഴില്‍ വരും.
ഈ വർഷം മൂന്നാം പാദ ത്തിൽ എക്സൈസ് നികുതി, വാറ്റ് (വാല്യു ആഡഡ് ടാക്സ്) നിയമ ങ്ങൾ പ്രഖ്യാപിക്കും എന്നും ഫെഡറൽ ടാക്സ് നടപടി ക്രമങ്ങൾ കൂടാതെ, രണ്ട് നിയമ ങ്ങളെ യും കുറിച്ചുള്ള നിയന്ത്രണ ങ്ങൾ ഇൗ വർഷം നാലാം പാദ ത്തില്‍ പ്രഖ്യാപിക്കും എന്നും എഫ്. ടി. എ. ഡയറക്ടർ ജനറൽ ഖാലിദ് അലി അൽ ബുസ്താനി അറിയിച്ചു.
അന്താ രാഷ്ട്ര നിലവാര ത്തിലേക്ക് യു. എ. ഇ. ബിസി നസ്സ് മേഖലയെ വളർത്തി കൊണ്ട് വരുന്ന തിന്റെ പ്രവർത്തന ങ്ങളുടെ ഭാഗ മായാണ് ‘വാറ്റ്’ നടപ്പി ലാക്കുന്നത്.
- – W A M news
- Value-Added Tax
- Tax Procedures Law Details
- പുതിയ നികുതി നിയമം പ്രാബല്യ ത്തില്‍ വരുന്നു
- നികുതി സംബന്ധമായ ഫെഡറല്‍ നിയമം No: 7 of 2017 ഇവിടെ വായിക്കാം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nri, അബുദാബി, നിയമം, പ്രവാസി, യു.എ.ഇ., വ്യവസായം, സാമ്പത്തികം