അബുദാബി : യു. എ. ഇ. യില്‍ നിന്നും നാട്ടി ലേക്കു പണം അയക്കു വാനുള്ള ധന വിനിമയ സ്ഥാപന ങ്ങളുടെ സേവന നിരക്കു കള്‍ 2017 ഏപ്രില്‍ 15 മുതല്‍ വര്‍ദ്ധി പ്പിച്ചു. ഫോറിൻ എക്സ് ചേഞ്ച് ആൻഡ് റെമിറ്റൻസ് ഗ്രൂപ്പിൽ (എഫ്. ഇ. ആർ. ജി) അംഗ ങ്ങളായ സ്ഥാപന ങ്ങളാണ് നിരക്കു വര്‍ദ്ധി പ്പിച്ചത്.
1000 ദിർഹം വരെ യുള്ള ഇട പാടു കൾക്ക് ഒരു ദിർഹവും അതിന് മുകളി ലുള്ള ഇട പാടു കൾക്ക് രണ്ട് ദിർഹവു മാണ് വർദ്ധി പ്പിച്ചത്.
ഇതു പ്രകാരം ആയിരം ദിര്‍ഹ ത്തിന് താഴെ യുള്ള ഇട പാടുകള്‍ക്ക് സേവന നിരക്ക് 15 ദിര്‍ഹം നല്‍കി യിരുന്നത് ഇനി മുതല്‍ 16 ദിര്‍ഹം നല്‍കണം. ആയിരം ദിര്‍ഹ ത്തിന് മുകളിലുള്ള ഓരോ ഇട പാടിനും സേവന നിരക്ക് 20 ദിര്‍ഹം നല്‍കി യിരുന്നത് ഇനി മുതല്‍ 22 ദിര്‍ഹം നല്‍കണം. ഒന്നും രണ്ടും ദിര്‍ഹ ത്തിന്റെ വര്‍ദ്ധന ആയ തിനാല്‍ ഉപ ഭോക്താ ക്കളെ വലിയ തരത്തില്‍ ബാധിക്കില്ല എന്നാ ണു കണക്കു കൂട്ടല്‍.
പ്രവര്‍ത്തന ച്ചെലവ് അധികരി ച്ചതി നാലാണ് സേവന നിരക്കു വര്‍ദ്ധി പ്പിച്ചത് എന്നാണ് എക്സ് ചേഞ്ച് വൃത്ത ങ്ങള്‍ അറിയി ച്ചത്. 2014 ജനുവരി യിലാണ് ഇതിനു മുന്‍പ് എക്സ് ചേഞ്ചു കളുടെ സേവന നിര ക്കു കൾ ഉയര്‍ത്തി യത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, uae-exchange, തൊഴിലാളി, നിയമം, പ്രവാസി, യു.എ.ഇ., വ്യവസായം, സാമ്പത്തികം