ഭീകര വാദ ത്തിന് മതം ഇല്ല : സുഷമ സ്വരാജ്

March 2nd, 2019

sushama-swaraj-in-organization-of-islamic-cooperation-oic-ePathram

അബുദാബി : ഭീകര വാദ ത്തിന് മതം ഇല്ല എന്നും ഭീകര തക്ക് എതിരായ പോരാട്ടം ഏതെ ങ്കിലും ഒരു മത ത്തിന് എതിരായ പോരാ ട്ടം അല്ലാ എന്നും വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്. അബുദാബി യില്‍ നടന്ന ഇസ്ലാമിക രാഷ്ട്ര ങ്ങളുടെ സമ്മേളന ത്തില്‍ വിശിഷ്ട അതി ഥി യായി സംസാ രിക്കു ക യായി രുന്നു അവര്‍.

ഭീകരവാദം എപ്പോഴും മതത്തെ യാണ് വ്രണ പ്പെടുത്തു ന്നത്. ഏതു തര ത്തിലുള്ള ഭീകര വാദവും മത ത്തെ വള ച്ചൊടി ക്കല്‍ ആണ് എന്നും ഭീകര വാ ദത്തിന്ന് എതിരെ യുള്ള പോരാട്ടം ഏതെങ്കിലും മതവു മായുള്ള ഏറ്റു മുട്ടല്‍ അല്ലാ എന്നും സുഷമ സ്വരാജ് പറഞ്ഞു.

മനുഷ്യകുലം നില നിക്കണം എങ്കിൽ ഭീകര വാദി കള്‍ക്ക് അഭയം നല്‍കുന്ന രാജ്യ ങ്ങള്‍ അത് അവ സാനി പ്പി ക്കണം.

ലോക സമാ ധാന ത്തിലും ഐക്യ ത്തിനും വേണ്ടി യുള്ള പ്രവര്‍ ത്തന ങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ ഉണ്ടാകും. ഭീകര വാദത്തിന്ന് എതിരായ പോരാട്ടം ഒരു യുദ്ധം കൊണ്ട് വിജയി ക്കില്ല.

ഭീകര വാദം ലോകത്തെ വലിയ വിപത്തി ലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്. ദൈവം ഒന്നേയുള്ളു, ജ്ഞാനി കള്‍ പല തര ത്തില്‍ ദൈവ ത്തെ വിശദീ കരി ക്കുന്നു എന്നു മാത്രം.

ഇസ്ലാം എന്നാല്‍ സമാധാനം എന്നാണര്‍ത്ഥം. ദൈവ ത്തിന്റെ ഒരു നാമ വും അക്രമം അര്‍ത്ഥ മാക്കു ന്നില്ല. എല്ലാ മത ങ്ങളും സമാ ധാന ത്തി നൊപ്പം നില കൊള്ളു ന്നവര്‍ ആണ് എന്നും അവർ കൂട്ടി ച്ചേര്‍ത്തു.

- pma

വായിക്കുക: , , , , ,

Comments Off on ഭീകര വാദ ത്തിന് മതം ഇല്ല : സുഷമ സ്വരാജ്

മാര്‍ച്ച് 12 മുതല്‍ ‘മദർ ഓഫ് നേഷൻ ഫെസ്റ്റിവല്‍’

February 24th, 2019

uae-mother-of-the-nation-festival-2017-ePathram
അബുദാബി : വിനോദ സഞ്ചാര വകുപ്പ് സംഘ ടിപ്പി ക്കുന്ന ‘മദർ ഓഫ് നേഷൻ ഫെസ്റ്റിവല്‍’ മാര്‍ച്ച് 12 മുതല്‍ അബുദാബി കോര്‍ണീഷില്‍ തുടക്ക മാവും. ജനറൽ വിമൻസ് യൂണിയൻ ചെയർ വുമൺ ശൈഖാ ഫാത്തിമ ബിൻത് മുബാ റക്കി നോടുള്ള ആദര സൂചക മായി ഒരു ക്കുന്ന ‘മദർ ഓഫ് നേഷൻ ഫെസ്റ്റി വല്‍’ 12 ദിവസം നീണ്ടു നില്‍ക്കും.

സ്പെഷ്യല്‍ ഒളിംപിക്സ് സോൺ, പ്രോഗ്രസ്സ് സോൺ, ഹാപ്പിനെസ് സോൺ, സൂഖ് എന്നീ നാലു വിഭാഗ ങ്ങളി ലായി നൂറില്‍ അധികം പരി പാടി കള്‍ അരങ്ങേറും. സഹി ഷ്ണുതാ വർഷ ആചരണ ത്തിന്റെ ഭാഗ മായി പ്രത്യേക പരിപാടി കളും ഒരുക്കി യിട്ടുണ്ട്.

തനതു അറബ് ഭക്ഷ്യ വിഭവ ങ്ങള്‍ ലഭ്യമാവുന്ന ഭക്ഷണ ശാലകളും വിനോദ വിജ്ഞാന പരി പാടി കളും മറ്റു അറബ് പൈതൃക ക്കാഴ്ചകളും ‘മദർ ഓഫ് നേഷൻ ഫെസ്റ്റിവല്‍’ കൂടുതല്‍ ആകര്‍ഷക മാക്കും.

- pma

വായിക്കുക: , , , ,

Comments Off on മാര്‍ച്ച് 12 മുതല്‍ ‘മദർ ഓഫ് നേഷൻ ഫെസ്റ്റിവല്‍’

ഇടി മിന്നലോടെ ശക്ത മായ മഴ

February 17th, 2019

rain-in-abudhabi-2013-march-25-by-hafsal-ahmed-ima-ePathram
അബുദാബി : രാജ്യത്തിന്റെ വിവിധ എമിറേ റ്റു കളില്‍ ശക്തമായ മഴ പെയ്തു.  ശനി യാഴ്ച രാത്രി ഇടി മിന്ന ലോടു കൂടി യും കാറ്റിന്റെ അകമ്പടി യു മായി ട്ടാണ് മഴ പെയ്തത്. കാലാവസ്ഥാ മാറ്റ ത്തിന്റെ മുന്നോടി യായി ട്ടാണ് ഈ മഴ എന്നു കരുതുന്നു.

അബുദാബിയുടെ വിവിധ ഭാഗങ്ങള്‍, ദുബായ്, ഷാർജ, അജ് മാന്‍, റാസൽ ഖൈമ, ഫുജൈറ, ഉമ്മുൽ ഖുവൈൻ എന്നീ എമിറേറ്റു കളിലും മഴ ലഭിച്ചു. ദുബായ് അൽ റുവയ്യ ഏരിയ യില്‍ ആണ് ഏറ്റവും അധികം മഴ ലഭി ച്ചത് എന്ന് ദേശീയ കാലാ വസ്ഥാ നിരീക്ഷണ കേന്ദ്രം അറി യിച്ചു.

റോഡില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരു ന്നതിനാല്‍ വാഹന ഗതാഗതം പതുക്കെ ആയി രുന്നു. പല യിടത്തും ആകാശം മേഘാവൃത മാണ്.  വീണ്ടും ശക്തമായ മഴ പെയ്യു വാൻ സാദ്ധ്യത ഉള്ളതിനാൽ വാഹനം ഓടി ക്കുന്ന വര്‍ കൂടു തല്‍ ജാഗ്രത പുലര്‍ത്തണം എന്നും അധികൃതര്‍ മുന്നറി യിപ്പു നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on ഇടി മിന്നലോടെ ശക്ത മായ മഴ

സഹിഷ്ണുതാ വര്‍ഷം ലോഗോ ‘ഗാഫ് മരം’

February 11th, 2019

logo-year-of-tolerance-2019-uae-ghaf-tree-ePathram
അബുദാബി : യു. എ. ഇ. സഹിഷ്ണുതാ വര്‍ഷം ലോഗോ ആയി ദേശീയ വൃക്ഷം ‘ഗാഫ് മരം’ തെരഞ്ഞെടുത്തു. യു. എ. ഇ. വൈസ് പ്രസി ഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം ആണ് ലോഗോക്ക് അംഗീ കാരം നൽകി യത്. ദേശീയ വൃക്ഷമായ ‘ഗാഫ് മരം’ മരു ഭൂമി യിലെ ജീവ സ്രോതസ്സും സുസ്ഥിരത യുടെ അട യാളവും ആണ് എന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചിട്ടു.

സർക്കാർ – അർദ്ധ സർക്കാർ – സ്വകാര്യ സ്ഥാപന ങ്ങൾ, മാധ്യമ ങ്ങൾ, സംഘടന കൾ എന്നി വർ ഒരു ക്കുന്ന സഹിഷ്ണുതാ വർഷ ആചരണ പരിപാടി കളിൽ ഈ ലോഗോയാണ് ഇനി മുതൽ ഉപയോഗി ക്കേണ്ടത്.

- pma

വായിക്കുക: , , , , ,

Comments Off on സഹിഷ്ണുതാ വര്‍ഷം ലോഗോ ‘ഗാഫ് മരം’

കോടതിയില്‍ ഇനി ഹിന്ദി ഭാഷയും

February 10th, 2019

logo-abudhabi-judicial-department-ePathram.jpg
അബുദാബി : യു. എ. ഇ. കോടതി കളില്‍ അറബി, ഇംഗ്ലീഷ് ഭാഷ കള്‍ ക്കൊപ്പം ഹിന്ദി ഔദ്യാഗിക മൂന്നാം ഭാഷ ആയി പ്രഖ്യാപിച്ചു.

തൊഴില്‍ വ്യവ ഹാര ങ്ങളില്‍ വിദേശി കള്‍ക്കും നിയമ പര മായ സുതാര്യത ഉറപ്പു വരുത്തു ന്നതിനാണ് ഹിന്ദി ഉള്‍ പ്പെടു ത്താ നുള്ള  തീരുമാനം എടുത്തത് എന്ന് അബു ദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ടു മെന്റ്  അറി യിച്ചു.

ഹിന്ദി ഒൗദ്യോഗിക ഭാഷയായി അംഗീകരിച്ചത് ഇന്ത്യ ക്കാര്‍ അടക്ക മുള്ള പ്രവാസി കള്‍ക്ക് ഏറെ ഗുണം ചെയ്യും.

രജിസ്‌ട്രേഷന്‍ നടപടി കളെ കുറിച്ചുള്ള വിവര ങ്ങള്‍ അബു ദാബി ജുഡീഷ്യല്‍  ഡിപ്പാര്‍ട്ടു മെന്റിന്റെ (ADJD) വെബ്‌ സൈറ്റില്‍ ഇനി മുതല്‍ ഹിന്ദി യിലും ലഭ്യമാകും.

- pma

വായിക്കുക: , , , ,

Comments Off on കോടതിയില്‍ ഇനി ഹിന്ദി ഭാഷയും

Page 80 of 153« First...102030...7879808182...90100110...Last »

« Previous Page« Previous « ഷാഡോ വോളി ഫെസ്റ്റ് സീസൺ – 2 : സംഘാടക സമിതി രൂപീകരിച്ചു
Next »Next Page » സഹിഷ്ണുതാ വര്‍ഷം ലോഗോ ‘ഗാഫ് മരം’ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha