അബുദാബി : പതിനാറാമത് അബു ദാബി ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രി യൻ പ്രദർശനം തുടങ്ങി. എമിറേറ്റ്‌സ് ഫാൽക്കണേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വ ത്തിൽ അബു ദാബി പരിസ്ഥിതി ഏജൻസി, ഇന്റർ നാഷനൽ ഫണ്ട് ഫോർ ഹുബാറ കൺ സർ വേഷൻ, അബു ദാബി സാംസ്‌കാരിക ടൂറിസം വകുപ്പ്, കൾചറൽ പ്രോഗ്രാം ആൻഡ് ഹെറി റ്റേജ് ഫെസ്റ്റിവൽ കമ്മിറ്റി എന്നിവയുടെ സഹ കരണ ത്തോടെ യാണു പ്രദർശനം നടക്കുക
യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് 1976 മുതൽ ഫാൽക്കൺ ഹണ്ടിംഗ് നടത്തിയ മൂവ്വാ യിര ത്തോളം ചിത്ര ങ്ങള്‍ ഇവിടെ പ്രദര്‍ ശിപ്പി ക്കുന്നു.
ഫാൽക്കണ്‍ മൽസരം, അറേബ്യന്‍ വേട്ട പ്പട്ടി കളുടെ സൗന്ദര്യ മൽസരം, കുതിരാഭ്യാസ പ്രകടനം എന്നി വയും വിവിധ തരം തോക്കുകൾ, കത്തി കൾ തുടങ്ങിയ വേട്ട ഉപ കരണ ങ്ങളും പ്രദർ ശന ത്തില്‍ ഒരുക്കിയിട്ടുണ്ട്. ശിൽപ ശാലകൾ, ഗെയിമുകൾ, പരിസ്ഥിതി ബോധ വത്കരണ പരി പാടി കൾ എന്നിവയും ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രി യൻ പ്രദര്‍ശനത്തില്‍ ഭാഗമാവും.
എല്ലാ ദിവസവും രാവിലെ പതിനൊന്നു മണി മുതൽ രാത്രി പത്തു മണി വരെ യാണ് സന്ദർശന സമയം. പ്രദർശനം സെപ്റ്റംബര്‍ 29 വരെ നീണ്ടു നിൽക്കും.