അബുദാബി : യു. എ. ഇ. യിലെ പുതിയ ഇന്ത്യൻ സ്ഥാന പതി യായി പവന് കപൂറിനെ നിയമിച്ചു കൊണ്ട് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം ഉത്തരവ് ഇറക്കി. നിലവിലെ സ്ഥാനപതി നവ്ദീപ് സിംഗ് സൂരി ക്കു പകര ക്കാരന് ആയിട്ടാണ് പവൻ കപൂർ എത്തുന്നത്.
Absolutely delighted over the appointment of my dear friend and colleague Amb. Pavan Kapoor as India's next ambassador to UAE. All the very best for taking this rapidly growing relationship to new heights. And yes, you will be busy! pic.twitter.com/27XVawIllE
— IndAmbUAE (@navdeepsuri) August 28, 2019
വിദേശ കാര്യ മന്ത്രാലയ ത്തിലും പ്രധാന മന്ത്രി യുടെ ഓഫീസിലും പ്രവർത്തി പരിചയമുള്ള പവൻ കപൂർ 1990 കേഡറിലെ ഐ. എഫ്. എസ്. ഉദ്യോഗസ്ഥ നാണ്.
അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ് മെന്റിൽ നിന്ന് എം. ബി. എ. യും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ഇന്റർ നാഷണൽ പൊളിറ്റി ക്കൽ ഇക്കണോമി യിൽ ബിരുദാനന്തര ബിരുദവും നേടി. കഴിഞ്ഞ മൂന്നു വർഷം ഇസ്രയേലിലെ ഇന്ത്യൻ സ്ഥാന പതി യായിരുന്നു. റഷ്യ, ലണ്ടൻ, ജനീവ എന്നിവിടങ്ങ ളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, യു.എ.ഇ.