തിരുവനന്തപുരം : പരിഷ്കരിച്ച മോട്ടോർ വാഹന നിയമം സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍. റോഡ് സുരക്ഷാ കര്‍മ്മ പദ്ധതി യുടെ ഭാഗമായി പ്രഖ്യാ പിച്ച കര്‍ശ്ശന പരിശോധന ചൊവ്വാഴ്ച മുതല്‍ തുടങ്ങും എന്നും വാഹന ങ്ങള്‍ തടഞ്ഞു നിര്‍ത്തി പരി ശോധി ക്കുന്ന നടപടി അവസാനി പ്പിച്ച് ഡിജിറ്റല്‍ സംവിധാന ത്തിലേക്ക് മാറ്റും എന്നും ഗതാഗത വകുപ്പു മന്ത്രി എ. കെ. ശശീ ന്ദ്രന്‍ പറഞ്ഞു.
ഗതാഗത നിയമ ലംഘന ങ്ങൾക്ക് കടുത്ത ശിക്ഷ കൾ വ്യവസ്ഥ ചെയ്യുന്ന മോട്ടോർ വാഹന നിയമ ഭേദ ഗതി നിലവിൽ വന്നതോടെ ശിക്ഷ യുടെ ഭാഗ മായി വരുന്ന ഉയര്‍ന്ന പിഴകള്‍ അടക്കു വാന്‍ വാഹന ഉടമ യുടെ കൈയ്യില്‍ പണമില്ല എങ്കിൽ പി. ഒ. എസ്. മെഷ്യനു കൾ (പോയന്റ് ഓഫ് സെയിൽ – സ്വൈപ്പിംഗ്) വഴിയും ഓൺ ലൈൻ വഴിയും പിഴ അടക്കു വാന്‍ സാധിക്കും. മാത്രമല്ല ആർ. സി. ബുക്ക് ഈടായി നൽകി പിന്നീട് ഓഫീസില്‍ എത്തി പിഴ അടച്ച് വാഹന ഉടമക്ക് ബുക്ക് കൈപ്പറ്റാം.
ഇരു ചക്ര വാഹന ങ്ങളില്‍ പിന്നിൽ ഇരുന്നു യാത്ര ചെയ്യുന്നവർക്കും ഹെൽ മറ്റ് നിർബ്ബന്ധം. മാത്രമല്ല മുന്നില്‍ ഇരിക്കുന്ന കുട്ടി കൾക്കും ഹെൽമറ്റ് ഉണ്ടാ വണം എന്നും പരിഷ്കരിച്ച നിയമ ത്തില്‍ പറയുന്നു.
കൂടുതല്‍ വിശദ മായ വിവര ങ്ങള്‍ ക്കായി കേരളാ പോലീസ് ഫേസ് ബുക്ക് പേജ്, ട്വിറ്റര്‍ പേജ് എന്നിവ സന്ദര്‍ശിക്കുക.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, ഗതാഗതം, നിയമം, പോലീസ്, മനുഷ്യാവകാശം, സാമൂഹികം