പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍. നിയമം ലംഘിച്ചാല്‍ പത്തിരട്ടി തുകയാണ് പിഴയായി ഒടുക്കേണ്ടി വരുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ രക്ഷിതാവിനു 25,000 രൂപ പിഴയും 3 വര്‍ഷം തടവുമാണ് ശിക്ഷ. കൂടാതെ വാഹനത്തിന്റ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തേക്ക് റദ്ദക്കും. വാഹനം ഓടിച്ചവ്യക്തിക്ക് 18 വയസിനുപകരം 25 വയസില്‍ മാത്രമേ ലൈസന്‍സിന് അപേക്ഷിക്കാനും അനുമതി ഉള്ളു. പിഴ ഒടുക്കിയില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കും. ലൈസന്‍സ് റദ്ദാക്കിയാല്‍ കമ്മ്യുണിറ്റി റിഫ്രഷ് കോഴ്‌സിന് വിധേയമാകണം.
സെപ്റ്റംബര്‍ മൂന്നാം തീയതി മുതല്‍ കര്‍ശന പരിശോധന ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. തെറ്റായ വിവരങ്ങള്‍ കാണിച്ചു വാഹനം രജിസ്റ്റര്‍ ചെയ്താല്‍ വാഹന ഡീലര്‍ക്ക് ഒരു വര്‍ഷം തടവോ വാര്‍ഷിക നികുതിയുടെ 10 ഇരട്ടിയോ ആണ്. ഹെല്‍മെറ്റോ സീറ്റ് ബെല്‍റ്റോ ധരിക്കാതെ വാഹനം ഓടിച്ചാല്‍1000 രൂപയാണ് പിഴ. അമിതവേഗതയില്‍ വാഹനം ഓടിച്ചാല്‍ 2000 മുതല്‍ 4000 രൂപ പിഴ ഒടുക്കണം. മദ്യപിച്ചു വാഹനം ഓടിച്ചാല്‍ 10,000 രൂപ പിഴയും കുറ്റം ആവര്‍ത്തിച്ചാല്‍ 15,000 രൂപയും 2 വര്‍ഷം തടവും അനുഭവിക്കണം.സെപ്റ്റംബര്‍ മൂന്ന് മുതല്‍ കര്‍ശന പരിശോധന ആരംഭിക്കാനാണ് തീരുമാനം.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയ നേതാക്കള്‍, മാധ്യമങ്ങള്‍, മോട്ടോര്‍ വാഹന ഭേദഗതി നിയമം