യാത്രക്കാരുടെ സുരക്ഷ : മിനി ബസ്സു കൾക്ക് പുതിയ നിയമം

July 30th, 2018

traffic-police-installed-infra-red-camera-ePathram

അബുദാബി : യാത്രക്കാരുടെ സുരക്ഷയെ മുന്‍ നിറുത്തി മിനി ബസ്സു കള്‍ക്ക് പുതിയ മാനദണ്ഡ ങ്ങളുമായി അബു ദാബി പോലീസ് രംഗത്ത്.

പതിനഞ്ചു സീറ്റു കളുള്ള മിനി ബസ്സു കളി ലെ യാത്രക്കാ രുടെ സുരക്ഷിതത്വ ത്തിനായി സീറ്റ് ബെൽറ്റും എയർ ബാഗും തല ചാരി വെക്കു വാനുള്ള സംവി ധാനവും ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാ നവും ഒരുക്കണം.

ഇതില്ലാത്ത മിനി ബസ്സു കൾക്കു യാത്ര ക്കാരെ കൊണ്ടു പോകാൻ അനുമതി നൽകില്ല എന്നും ഈ സംവി ധാന ങ്ങള്‍ ഒരു ക്കാത്ത മിനി ബസ്സു കളുടെ റജിസ്ട്രേഷന്‍ പുതു ക്കുവാനും സാധിക്കില്ല എന്നും പോലീസ് അറി യിച്ചു.

മിനി ബസ്സു കളുടെ പരമാവധി വേഗത മണി ക്കൂറില്‍ 100 കിലോ മീറ്റര്‍ ആക്കി നിജ പ്പെടുത്തു ന്നതിനു വേഗ പ്പൂട്ടു സ്ഥാപി ക്കും. പൊതു ഗതാ ഗത സേവന ത്തിന്റെയും യാത്ര ക്കാരു ടെയും സുരക്ഷയെ കണക്കില്‍ എടു ത്താണ് പുതിയ പരിഷ്കാര ങ്ങള്‍ ഏര്‍പ്പെടുത്തുന്നത് എന്നും പൊലീസ് അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on യാത്രക്കാരുടെ സുരക്ഷ : മിനി ബസ്സു കൾക്ക് പുതിയ നിയമം

അഫ്‌ഗാനിസ്ഥാനിൽ ആശു പത്രി കൾ ഏറ്റെടുത്ത് ബി. ആർ. എസ്. വെഞ്ചേഴ്സ്

July 26th, 2018

dr-br-shetty-s-brs-ventures-enters-afghanistan-with-sheikh-zayed-hospitals-ePathram

അബുദാബി : ആതുര ശുശ്രൂഷാ രംഗത്തെ ആഗോള പ്രശസ്ത സംരംഭകൻ ഡോ. ബി. ആർ. ഷെട്ടി യുടെ നേതൃ ത്വത്തി ലുള്ള ബി. ആർ. എസ്. വെഞ്ചേഴ്സ് അഫ്‌ഗാനി സ്ഥാനിലും വേരുറ പ്പിക്കുന്നു. അഫ്‌ ഗാനിസ്ഥാ നിലെ രണ്ട് ആശുപത്രിക ളും ഔഷധ നിർമ്മാണ ശാല യും ബി. ആർ. എസ്. വെഞ്ചേഴ്സ് ഏറ്റെടുക്കുന്നു.

ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് അഫ്‌ഗാനിസ്ഥാൻ പ്രസി ഡണ്ട് അഷ്‌റഫ് ഗനിയുടെ സാന്നിദ്ധ്യ ത്തിൽ അഫ്‌ഗാൻ പൊതു ജന ആരോഗ്യ മന്ത്രി ഡോക്ടര്‍ ഫിറോ സുദ്ധീന്‍ ഫിറോസും ഡോ. ബി. ആർ. ഷെട്ടിയും തമ്മിൽ ഒപ്പു വെച്ച ധാരണാ പത്രം അനുസരിച്ച് കാബൂളിൽ ശൈഖ് സായിദ് ആശു പത്രി യും വസീർ അക്ബർ ഖാൻ ആശു പത്രി യും ഔഷധ നിർമ്മാണ ശാലയും തുടങ്ങുവാ നാണ് പദ്ധതി.

brs-ventures-mou-signed-between-ministry-of-health-afghanistan-dr-br-shetty-ePathram

82 കിടക്കകള്‍ ഉള്ള ശൈഖ് സായിദ് ഹോസ്‌ പിറ്റൽ ആദ്യവും 210 കിടക്കകള്‍ ഉള്ള വസീർ അക്ബർ ഖാൻ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്‌ പിറ്റൽ രണ്ടാം ഘട്ടവു മായിട്ടാണ് ഏറ്റെ ടുത്ത് നടപ്പാക്കുക. ബി. ആർ. എസ്. വെഞ്ചേഴ്സ് ഹെൽത്ത് കെയർ നിക്ഷേപ വിഭാഗ മായ ബി. ആർ. എസ്. ലൈഫും അഫ്‌ഗാൻ ഭരണ കൂടവും ചേർന്ന് സർ ക്കാർ – സ്വകാര്യ മേഖലാ സംയുക്ത സംരംഭം ആയിട്ടാണ് ഈ പദ്ധതി നടപ്പിലാ ക്കുന്നത്.

യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ ജന്മ ശതാബ്ദി യിൽ സായിദ് വർഷാചരണ സ്മാരക മായി ട്ടാണ് ആദ്യ ആശു പത്രി ക്ക് ശൈഖ് സായിദ് ഹോസ്പി റ്റൽ എന്നു നാമ കരണം ചെയ്തത്.

ലോകത്ത് എവിടെയും സാധാ രണ ക്കാർക്ക് ഏറ്റവും മികച്ച ആരോഗ്യ പരിചരണം ലഭി ക്കണം എന്നുള്ള വീക്ഷണം അനു സരിച്ച് അഫ്‌ഗാനി സ്ഥാനിൽ ഭരണ കൂട സഹ കരണ ത്തോടെ ഇങ്ങിനെ ഒരു സംരംഭം അഭി മാന കര മാണ് എന്നും പ്രസിഡണ്ട് അഷ്‌റഫ് ഗനി യും സർ ക്കാരും തങ്ങളില്‍ അർപ്പിച്ച വിശ്വാസം പാലി ക്കും എന്നും ബി. ആർ. എസ്. വെഞ്ചേ ഴ്സ് സ്ഥാപ കനും ചെയർ മാനു മായ ഡോ. ബി. ആർ. ഷെട്ടി പറഞ്ഞു.

രാജ്യത്ത് ചികിത്സാ മേഖല യിൽ നവീ കരണ ത്തിന്റെ യും അടിസ്ഥാന സൗകര്യ വികസന ത്തിന്റെ യും പുതിയ നാഴിക ക്കല്ലുകൾ സ്ഥാ പി ക്കു വാന്‍ വേണ്ട തായ കാര്യ ങ്ങൾക്കു ഊന്നൽ കൊടുക്കും എന്നും അദ്ദേഹം സൂചിപ്പിച്ചു.

എൻ. എം. സി. ഹോസ് പിറ്റല്‍സ്, ബി. ആർ. എസ്. ലൈഫ് ഹോസ് പിറ്റല്‍സ്, നിയോ ഫാർമ തുട ങ്ങിയ എല്ലാ സംരംഭ ങ്ങളി ലൂടെയും ഗുണ മേന്മയും കൃത കൃത്യതയും തെളിയിച്ച ഡോ. ബി. ആർ. ഷെട്ടിയും ബി. ആർ. എസ്. വെഞ്ചേഴ്സും അഫ്‌ഗാനി ലെ ജന ങ്ങൾക്ക് വലിയ ആശ്വാസ മാകും എന്നും അഫ്‌ഗാൻ പൊതു ജന ആരോഗ്യ മന്ത്രി ഡോക്ടര്‍ ഫിറോ സുദ്ധീന്‍ ഫിറോസ് പ്രത്യാശ പ്രകടിപ്പിച്ചു.

അബു ദാബി യിൽ പ്രവർത്തിച്ചു വരുന്ന തനിക്ക്, ഡോ. ബി. ആർ. ഷെട്ടിയും അദ്ദേഹ ത്തിന്റെ സ്ഥാപന ങ്ങ ളും ആർജ്ജിച്ച പൊതു ജനാംഗീ കാരം നല്ല ബോദ്ധ്യം ആണെന്നും ആഗോള തല ത്തി ലേക്കു വളർന്ന അവരു ടെ അനുഭവ സമ്പത്ത് തന്റെ രാജ്യ ത്തിന് തികച്ചും ഉപ യുക്ത മാണ് എന്നും യു. എ. ഇ. യിലെ അഫ്‌ ഗാനി സ്ഥാൻ സ്ഥാന പതി അബ്ദുൽ ഫരീദ് സിക്രിയ അഭിപ്രായപ്പെട്ടു.

ഡോ. ബി. ആർ. ഷെട്ടി യുടെ ആരോഗ്യ രക്ഷാ രംഗ ത്തെ പ്രാഗത്ഭ്യവും പരിചയ സമ്പത്തും പൂർണ്ണ മായി ഉപ യോഗ പ്പെടുത്തി, ഈ ആശു പത്രി കളുടെ പുനർ നാമ കരണവും സംവിധാന വിക സന വും സമ്പൂർ ണ്ണ നട ത്തിപ്പു മാണ് അഫ്‌ഗാൻ സർക്കാർ ബി. ആർ. എസ്. വെഞ്ചേഴ്സി നെ ഏല്പി ച്ചിരി ക്കുന്നത്.

- pma

വായിക്കുക: , , , , , ,

Comments Off on അഫ്‌ഗാനിസ്ഥാനിൽ ആശു പത്രി കൾ ഏറ്റെടുത്ത് ബി. ആർ. എസ്. വെഞ്ചേഴ്സ്

പൊതു മാപ്പ് : ഒന്‍പതു ​കേന്ദ്ര ങ്ങളിൽ രജിസ്​റ്റർ ചെയ്യുവാന്‍ സൗകര്യം

July 25th, 2018

federal-authority-for-identity-and-citizen-ship-ePathram
അബുദാബി : യു. എ. ഇ. സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു മാപ്പ് വേണ്ട വിധം പ്രയോജന പ്പെടു ത്തു വാനായി ഒന്‍പതു കേന്ദ്ര ങ്ങള്‍ തുറന്നു പ്രവര്‍ ത്തിക്കും എന്ന് അധികൃതര്‍.

കൃത്യമായ രേഖ കള്‍ ഇല്ലാതെ നിയമ വിരുദ്ധ മായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് ശിക്ഷാ നടപടി കള്‍ ഇല്ലാതെ രാജ്യം വിട്ടു പോകുവാനോ താമസം നിയമാനുസൃത മാക്കു കയോ ചെയ്യുന്ന തിനു വേണ്ടി യുള്ള നടപടി കള്‍ക്കു വേണ്ടി യാണ് ഒന്‍പതു കേന്ദ്ര ങ്ങള്‍ ഒരുക്കി യിരി ക്കു ന്നത്.

ആഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബർ 31 വരെ മൂന്നു മാസ ത്തെ സമയ മാണ് അനുവദിച്ചിരിക്കുന്നത്. വെള്ളി, ശനി ഒഴികെ യുള്ള എല്ലാ ദിവസ ങ്ങളി ലും രാവിലെ എട്ടു മണി മുതൽ രാത്രി എട്ടു മണി വരെ ഈ കേന്ദ്ര ങ്ങൾ പ്രവർത്തിക്കും.

വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്ന വർ, തൊഴിൽ – സ്പോണ്‍സര്‍ ഷിപ്പ് പ്രശ്ന ങ്ങള്‍ ഉള്ള വർ ക്കും ഈ കാലയളവില്‍ തങ്ങളു ടെ രേഖകള്‍ പിഴ കൂടാ തെ ശരി യാക്കു വാന്‍ സാധിക്കും.

* ‘Protect Yourself by Modifying Your Status‘ 

* W A M

- pma

വായിക്കുക: , , , ,

Comments Off on പൊതു മാപ്പ് : ഒന്‍പതു ​കേന്ദ്ര ങ്ങളിൽ രജിസ്​റ്റർ ചെയ്യുവാന്‍ സൗകര്യം

യു. എ. ഇ. യിൽ വേനൽ മഴ

July 25th, 2018

rain-in-dubai-ePathram
അബുദാബി : യു. എ. ഇ. യുടെ വടക്കന്‍ എമി റേറ്റുക ളിൽ ചൊവ്വാഴ്ച വൈകുന്നേരം മഴ പെയ്തു. കഴിഞ്ഞ കുറെ ദിവസ ങ്ങളായി തുടരുന്ന ശക്തമായ ചൂടിന് ഈ മഴ യോടെ താല്‍കാലിക ശമനം ഉണ്ടാവുകയും ചെയ്തു.

അജ്മാൻ, ഫുജൈറ, റാസൽ ഖൈമ, ഖോർ ഫക്കാൻ, ഹത്ത, എന്നിവിട ങ്ങളിലാണ് മഴ കിട്ടി യത് എന്ന് ദേശീയ കാലാ വസ്ഥാ നിരീ ക്ഷണ കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ ദിവസവും  ഷാര്‍ജ യുടെ ചില ഭാഗങ്ങള്‍, അജ്മാനി ലെ അൽ മനാമ, റാസൽ ഖൈമ യിലെ ഖദ്ര, ഫുജൈറ യിലെ സിജി എന്നി വിട ങ്ങളിൽ നല്ല രീതി യിൽ മഴ പെയ്തിരുന്നു. ഇതോടെ അന്തരീക്ഷ ഊഷ്മാവ് താഴു കയും ചൂടിന്റെ കാഠിന്യം കുറഞ്ഞ് താപ നില 30 ഡിഗ്രി സെല്‍ഷ്യസ് ആവുകയും ചെയ്തു.

- pma

വായിക്കുക: , ,

Comments Off on യു. എ. ഇ. യിൽ വേനൽ മഴ

ചൈനീസ് പ്രസിഡണ്ട് ഷി ചിൻ പിങ് യു. എ. ഇ.യില്‍

July 20th, 2018

chinese-president-xi-jin-ping-arrives-uae-ePathram

അബുദാബി : മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ ശന ത്തി നായി ചൈനീസ് പ്രസിഡണ്ട് ഷി ചിൻ പിങ് യു. എ. ഇ. യില്‍ എത്തി.

യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹ മ്മദ് ബിൻ റാഷിദ് അൽ മഖ്തൂം, അബു ദാബി കിരീട അവകാശി യും സായുധ സേന ഉപ സർവ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നി വർ അദ്ദേഹത്തെ സ്വീകരിച്ചു.

പ്രസിഡണ്ടിന്റെ പ്രത്യേക വിമാനത്തില്‍ അബു ദാബി അൽ ബതീനിലെ പ്രസിഡന്‍ഷ്യല്‍ എയര്‍ പോര്‍ട്ടില്‍ എത്തിയ ചൈനീസ് സംഘ ത്തിന് ഊഷ്മള മായ സ്വീകര ണമാണ് നൽകിയത്. ചൈനീസ് പ്രസി ഡണ്ടി ന്റെ വിമാനം യു. എ. ഇ. യുടെ വ്യോമ അതിർ ത്തിക്ക് ഉള്ളില്‍ പ്രവേശിച്ച ഉടൻ തന്നെ യു. എ. ഇ. യുടെ യുദ്ധ വിമാന ങ്ങൾ അകമ്പടി ആയിട്ട് എത്തി യിരുന്നു.

യു. എ. ഇ. യും ചൈനയു മായുള്ള ബന്ധം ഊട്ടി ഉറപ്പി ക്കുന്ന തിന്റെ ഭാഗ മായി ഇരു ഭര ണാധി കാരി കളു മായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ചൈന യുടെ പ്രസിഡണ്ട് ആയി തെര ഞ്ഞെടു ക്കപ്പെട്ട ശേഷം ഷി ചിൻ പിങ് സന്ദർശിക്കുന്ന ആദ്യ വിദേശ രാജ്യ മാണ് യു. എ. ഇ. പ്രഥമ വനിത പെങ് ലി യുവാന്‍, മറ്റു ഉന്നത തല സംഘ വും അദ്ദേഹ ത്തെ അനുഗമി ക്കു ന്നുണ്ട്.

- pma

വായിക്കുക: , , ,

Comments Off on ചൈനീസ് പ്രസിഡണ്ട് ഷി ചിൻ പിങ് യു. എ. ഇ.യില്‍

Page 83 of 161« First...102030...8182838485...90100110...Last »

« Previous Page« Previous « പ്രശാന്ത് മങ്ങാട്ടിന് ‘എൻ. ആർ. ഐ. ഓഫ് ദി ഇയർ’ അവാർഡ്
Next »Next Page » ചെറിയ നൂറു രൂപ നോട്ട് വയലറ്റ് നിറ ത്തില്‍ പുറത്തിറക്കുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha