ഈദുൽ ഫിത്വർ 2023 : ശനിയാഴ്ച സാദ്ധ്യത എന്ന് ആസ്​ട്രോണമി സെന്‍റർ

April 18th, 2023

international-astronomy-center-says-eid-ul-fitr-may-be-saturday-22-april-2023-ePathram
ദുബായ് : യു. എ. ഇ. ഉൾപ്പെടെയുള്ള അറബ് രാജ്യ ങ്ങളിൽ നഗ്ന നേത്രങ്ങൾ കൊണ്ടോ ടെലസ്കോപ്പ് ഉപയോഗിച്ചോ റമദാന്‍ 29 വ്യാഴാഴ്ച (ഏപ്രില്‍- 20) ശവ്വാല്‍ മാസ പ്പിറവി കാണാൻ സാദ്ധ്യത ഇല്ലാത്തതിനാല്‍ ഏപ്രിൽ 21 വെള്ളിയാഴ്ച റമദാൻ 30 പൂർത്തിയാക്കി 22 ശനിയാഴ്ച ശവ്വാൽ ഒന്ന് ആകുവാന്‍ സാദ്ധ്യത എന്നും ഈദുൽ ഫിത്വർ ശനിയാഴ്ച ആയിരിക്കും എന്നും  ഐ. എ. സി. (അന്താരാഷ്ട്ര ആസ്ട്രോണമി സെന്‍റർ) ട്വിറ്ററിലൂടെ അറിയിച്ചു.

*Image Credit : I A C FB Page

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബറാക്ക ആണവ നിലയം : വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

April 8th, 2021

uae's-barakah-nuclear-energy-plant-ePathram
അബുദാബി : യു. എ. ഇ. യുടെ ബറാഖ ആണവ നിലയ ത്തിൽ വ്യാവസായിക അടിസ്ഥാന ത്തിലുള്ള ഊർജ്ജ ഉല്പാദനത്തിന്‌ തുടക്കമായി. ആദ്യ യൂണിറ്റിൽ നിന്നുള്ള വൈദ്യുതി ഉത്പാദനമാണ് ആരംഭിച്ചത്.

അബുദാബി എമിറേറ്റിലെ അല്‍ ദഫ്ര മേഖല യില്‍ സ്ഥിതി ചെയ്യുന്ന ബറാക്ക ന്യൂക്ലിയര്‍ എനര്‍ജി പ്ലാന്റ് നാല് എ. പി. ആര്‍ -1400 യൂണിറ്റുകള്‍ ഉള്ള ലോകത്തി ലെ ഏറ്റവും വലിയ ആണവോര്‍ജ്ജ പ്ലാന്റുകളില്‍ ഒന്നാണ്. ഇതിൽ ആദ്യ യൂണിറ്റിൽ നിന്നുള്ള വൈദ്യുതി ഉത്പാദനമാണ് തുടങ്ങിയത്. ബാക്കി മൂന്ന് യൂണിറ്റു കളുടെയും നിർമ്മാണം അവസാന ഘട്ടത്തിലാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യുടെ ഹോപ്പ് പ്രോബ് ചൊവ്വ യുടെ ഭ്രമണ പഥത്തിൽ

February 10th, 2021

uae-mars-mission-hope-probe-ePathram
ദുബായ് : യു. എ. ഇ. യുടെ ചൊവ്വാ ദൗത്യ പര്യവേക്ഷണ ഉപഗ്രഹം ‘ഹോപ്പ് പ്രോബ്’ വിജയകര മായി ചൊവ്വ യുടെ ഭ്രമണ പഥ ത്തിൽ എത്തി. ഈ നേട്ടം കൈവരി ക്കുന്ന ആദ്യ അറബ് രാജ്യവും ലോകത്തിലെ അഞ്ചാമത്തെ രാജ്യവുമാണ് യു. എ. ഇ.

ചൊവ്വ ദൗത്യം ഇതിനു മുമ്പ് വിജയകരമായി പൂർത്തി യാക്കിയത് ഇന്ത്യ, സോവിയറ്റ്‌ യുണിയൻ, അമേരിക്ക, യുറോപ്പ്യൻ യൂണിയൻ തുടങ്ങിയ രാജ്യ ങ്ങള്‍ ആയിരുന്നു . അതോടൊപ്പം ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വ ദൗത്യം വിജയി പ്പിക്കുന്ന മൂന്നാമത്തെ രാജ്യവും ആയി യു. എ. ഇ.

2020 ജൂലായ് മാസ ത്തിലാണ് ഹോപ്പ് പ്രോബ് ജപ്പാനില്‍ നിന്നും കുതിച്ചു ഉയര്‍ന്നത്. ചൊവ്വാഴ്ച രാത്രി യാണ് ചൊവ്വ യുടെ ഭ്രമണ പഥത്തിൽ പ്രവേശിച്ചത്.

ഹോപ്പ് പ്രോബിന് ചൊവ്വയെ ഒന്നു ചുറ്റാൻ 55 മണി ക്കൂര്‍ സമയം എടുക്കും. എതാനും ദിവസ ങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ഹോപ്പ് പ്രോബില്‍ നിന്നും ചിത്രങ്ങൾ ലഭിച്ചു തുടങ്ങും. 11 മിനിറ്റ് കൊണ്ട് ചിത്രങ്ങൾ ഭൂമി യിൽ എത്തും. ചൊവ്വ യിലെ ഒരു വര്‍ഷക്കാലം (ഭൂമി യിലെ 687 ദിവസങ്ങള്‍) വിവര ങ്ങൾ ശേഖ രിക്കും.

എമിറേറ്റ്സ് മാർസ് സ്പെക്ട്രോ മീറ്റർ, ഇമേജർ, ഇൻഫ്രാ റെഡ് സ്പെക്ട്രോ മീറ്റർ എന്നീ മൂന്ന് ഉപകരണ ങ്ങള്‍ വഴിയാണ് വിവര ശേഖരണം നടത്തുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഹോപ്പ് പ്രോബ് : ചൊവ്വാ ഗ്രഹത്തിലേക്ക് കൃത്യതയോടെ

July 22nd, 2020

uae-mars-mission-hope-probe-ePathram
ദുബായ് : എമിറേറ്റ്സ് മാർസ് മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ജപ്പാനിലെ തനെ ഗാഷിമ ബഹിരാ കാശ കേന്ദ്ര ത്തിൽ നിന്നും ചൊവ്വാ ഗ്രഹ ത്തിലേക്ക് കുതിച്ചുയര്‍ന്ന യു. എ. ഇ. യുടെ ചൊവ്വാ പേടകം ‘ഹോപ്പ് പ്രോബ്’ വിവിധ ഘട്ടങ്ങൾ പിന്നിട്ട് വിജയകര മായി മുന്നോട്ട് പോവുകയാണ് എന്ന് അധികൃതര്‍.

പേടകത്തിന്റെ സഞ്ചാര ഗതിയും സിഗ്നലുകളും കൃത്യ മാണ് എന്ന് എമിറേറ്റ്സ് മാർസ് മിഷൻ പ്രോജക്ട് മാനേജർ ഒമ്രാൻ ഷറഫ് അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശൈഖ് സായിദിന് ആദരം : ബഹിരാകാശ യാത്ര യുടെ ലോഗോ പുറത്തിറക്കി

June 25th, 2019

emirati-space-mission-logo-featuring-shaikh-zayed-ePathram
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന് ആദരം അർപ്പിച്ചു കൊണ്ട് യു. എ. ഇ. യുടെ ആദ്യ ബഹി രാകാശ യാത്ര യുടെ ലോഗോ പുറ ത്തിറക്കി. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റ റും ഫെഡ റൽ യൂത്ത് അഥോറി റ്റി യും സംയുക്ത മായി ട്ടാണ് ലോഗോ പ്രകാശനം ചെയ്തത്.

‘യു. എ. ഇ. ബഹിരാകാശ ദൗത്യം 1’ എന്ന് ആലേഖനം ചെയ്ത വൃത്താകൃതി യിലുള്ള ലോഗോ യിൽ രാജ്യത്തി ന്റെ ആദ്യ ബഹി രാകാശ യാത്രി കനായ ഹസ്സ അൽ മൻസൂരി യുടെ പേരും രണ്ട് യു. എ. ഇ. പതാക കളും അടയാള പ്പെടുത്തി യിട്ടുണ്ട്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

1 of 8123»|

« Previous « പ്രവാസി നിക്ഷേപ കന് ആദരാ ഞ്ജലി കൾ : ഇൻകാസ് അബു ദാബി
Next Page » സമാജം ചെസ്സ് ടൂര്‍ണ്ണ മെന്റ് വെള്ളി യാഴ്ച »



  • കെ. എസ്. സി. യുവജനോത്സവ കലാ മത്സരങ്ങൾ സമാപിച്ചു
  • പ്രവാസി സംഘടനകൾ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃക
  • പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ നിവേദനം നൽകി
  • വാണിമേൽ സംഗമം : പുരസ്കാരങ്ങൾ സമ്മാനിച്ചു
  • ഭാരത് ടെക് ഫൗണ്ടേഷൻ യു. എ. ഇ. ചാപ്റ്റര്‍ രൂപീകരിച്ചു
  • കെ. എസ്. സി. യുവജനോത്സവം-2023 തിരശ്ശീല ഉയർന്നു
  • റാഷിദ് പൂമാടം, സമീർ കല്ലറ എന്നിവർക്ക് മാധ്യമ പ്രതിഭ പുരസ്കാരം
  • വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കാലാവസ്ഥ വ്യതിയാന ചാലഞ്ച്
  • ബ്രഹ്മപുരം തീപിടുത്തം : ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് സമഗ്ര പഠനം നടത്തണം
  • റിവൈവ് -23 : മലപ്പുറം ജില്ലാ കെ. എം. സി. സി. ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു
  • വര്‍ണ്ണാഭമായ പരിപാടികളോടെ കെ. എസ്. സി. പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
  • കരീം വടക്കയിലിനു യാത്രയയപ്പ് നൽകി
  • ഹജ്ജ് സീസണ്‍ അടുത്തതിനാല്‍ ഉംറ തീർത്ഥാടനത്തിന് നിയന്ത്രണം
  • ഫാമിലി കണക്ട് : പ്രവാസികൾക്ക് സൗജന്യ മെഡിക്കൽ ഉപദേശവും മാതാപിതാക്കൾക്ക് ആരോഗ്യ പരിചരണവും
  • കെ. എം. സി. സി. കരിയർ ഗൈഡൻസ് മീറ്റ്
  • അഖിലേന്ത്യാ കബഡി ചാമ്പ്യന്‍ ഷിപ്പ് മല്‍സരങ്ങള്‍ ഞായറാഴ്ച
  • കെ. എസ്. സി. പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച
  • മലയാളം മിഷൻ അദ്ധ്യാപക പരിശീലനവും പ്രവേശനോത്സവും കെ. എസ്. സി. യിൽ
  • കെ. എസ്. സി. വനിതാ വിഭാഗം – ബാല വേദി കമ്മിറ്റി
  • മാധുര്യമേറിയ മാമ്പഴങ്ങളുമായി ലുലുവിൽ മാംഗോ മാനിയ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine