ശ്രീഹരിക്കോട്ട : ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യ വേക്ഷണ പേടകമായ മംഗള്‍യാന്‍ വിക്ഷേപിച്ചു. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് 2.38-ന് ശ്രീഹരി ക്കോട്ട യിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്ര ത്തില്‍നിന്ന് പി. എസ്. എല്‍. വി. സി-25 കുതിച്ചുയര്‍ന്നു. വിക്ഷേപണ ത്തിന്റെ നാലു ഘട്ടങ്ങള്‍ പിന്നിട്ട് 43 മിനിറ്റിനു ശേഷം മംഗള്‍യാനെ ഭ്രമണ പഥ ത്തില്‍ എത്തിക്കുകയും ചെയ്തു. ദക്ഷിണ അമേരിക്കയ്ക്ക് മുകളില്‍വെച്ചാണ് മംഗള്‍യാനെ ഭൂഭ്രമണ പഥത്തില്‍ വിക്ഷേപിച്ചത്.
1,340 കിലോഗ്രാം ഭാരമുള്ള മംഗള്‍യാന്‍, ചൊവ്വ യുടെ ഭ്രമണ പഥ ത്തിലേ ക്കുള്ള യാത്ര യില്‍ 40 കോടി കിലോ മീറ്ററോളം ദൂരമാണ് സഞ്ചരിക്കുക. 1965-ല്‍ അമേരിക്കന്‍ പര്യ വേക്ഷണ വാഹന മായ ‘മറൈന്‍ 4’ ആണ് ആദ്യ മായി ചൊവ്വ യുടെ ദൃശ്യങ്ങള്‍ ഭൂമി യിലേക്ക് അയച്ചത്. ഇതു വരെ 51 ദൗത്യ ങ്ങളാണ് ചൊവ്വ ലക്ഷ്യമിട്ട് നടന്നി ട്ടുള്ളത്. ഇതില്‍ 21 എണ്ണം മാത്രമാണ് വിജയം കണ്ടത്.
കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ചൊവ്വ യില്‍ ഇറങ്ങിയ അമേരിക്ക യുടെ ‘ക്യൂരിയോസിറ്റി’ ഇപ്പോഴും പര്യ വേക്ഷണം തുടരുക യാണ്.
മംഗള്‍യാന്‍ ചൊവ്വ യുടെ ഭ്രമണ പഥത്തില്‍ എത്തിയാല്‍ അമേരിക്കയ്ക്കും റഷ്യയ്ക്കും യൂറോപ്യന്‍ യൂണിയനും ശേഷം ഈ നേട്ടം കൈവരിക്കുന്ന രാജ്യം എന്ന ബഹുമതി ഇന്ത്യയ്ക്ക് ആയിരിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, ഇന്ത്യ, ശാസ്ത്രം, സാങ്കേതികം