ചെന്നൈ: വരും കാലങ്ങളില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ കൃഷിഭൂമി ഇന്ത്യ പാട്ടത്തിനെടുത്ത് അവിടെ കൃഷി തുടങ്ങണമെന്ന് ശശി തരൂര്‍ എം. പി. അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ വേണ്ടത്ര ഭക്ഷ്യ വിഭവങ്ങള്‍ ഉല്പാദിപ്പിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇതാണ് ലാഭകരമെന്ന് അദ്ദേഹം പറഞ്ഞു. ‘ഇന്ത്യ ആന്‍ എമേര്‍ജിംഗ് സൂപ്പര്‍ പവര്‍ ‘ എന്ന വിഷയത്തില്‍ റോട്ടറി ഇന്റര്‍നാഷനല്‍ 3230 സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. അടുത്ത വര്‍ഷത്തില്‍ തന്നെ ഇന്ത്യ ജപ്പാനെ പിന്തള്ളി ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. റോട്ടറി മദ്രാസ് മിഡ്ടൌണ്‍ പ്രസിഡന്‍റ് എസ്. പി. ചിന്താമണി, പ്രോഗ്രാം കണ്‍ വീനര്‍ എം. കേശവ്, മുത്തുസ്വാമി എന്നിവര്‍ പ്രസംഗിച്ചു
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, ഇന്ത്യ, ശാസ്ത്രം, സാങ്കേതികം, സാമ്പത്തികം