ബെംഗളൂരു : ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡ് ചെയ്തു. 23 – 08 – 23 ചൊവ്വാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 6.04 നു ചാന്ദ്രയാന്‍ ഇറങ്ങിയതോടെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന ആദ്യ രാജ്യം എന്ന ബഹുമതി ഭാരതം കരസ്ഥമാക്കി.
അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിറകെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യം എന്ന റിക്കാര്‍ഡും ഇന്ത്യക്ക് സ്വന്തമായി. ചന്ദ്രനില്‍ ഇറങ്ങുമ്പോൾ ചാന്ദ്രയാന്‍ പകര്‍ത്തിയ ചിത്രങ്ങളും ഐ. എസ്. ആര്‍. ഓ. പുറത്തു വിട്ടിട്ടുണ്ട്.
#Chandrayaan3: The #pragyan rover starts its 14-day journey on the #Moon's surface, crawling at 1 cm/s speed.
Note: 1 day on the moon is equal to 14 days on the Earth🌙➡️🌎
📍Moon South Pole Temperature:
– 238°C pic.twitter.com/JzuTylTlQZ— Indian Aerospace Defence News – IADN (@NewsIADN) August 23, 2023
ചന്ദ്രനില്‍ ഇറങ്ങിയ ശേഷം പേടകവും ബെംഗളുരു വിലെ മിഷന്‍ ഓപ്പറേഷന്‍സ് കോംപ്ലക്‌സും തമ്മിലുള്ള ആശയ വിനിമയം സ്ഥാപിച്ച ശേഷമാണ് ഈ ചിത്രങ്ങള്‍ ഭൂമിയില്‍ എത്തിയത്. Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: isro, അന്താരാഷ്ട്രം, ഇന്ത്യ, ബഹുമതി, ശാസ്ത്രം, സാങ്കേതികം