ന്യൂയോര്‍ക്ക് : ചൊവ്വയില്‍ പര്യവേക്ഷണം നടത്തുന്ന നാസയുടെ ഓപ്പര്‍ച്യൂണിറ്റി റോവര്‍ ചൊവ്വയില്‍ ജല സാന്നിദ്ധ്യം ഉണ്ടെന്നതിന് കൂടുതല്‍ തെളിവ് കണ്ടെത്തി. കളിമണ്‍ ധാതുക്കള്‍ അടങ്ങിയ പാറയുടെ സാന്നിദ്ധ്യമാണ് തിരിച്ചറി ഞ്ഞത് എന്ന് നാസ വെളിപ്പെടുത്തി. ജല വുമായി സമ്പര്‍ക്കം ഉണ്ടെങ്കിലേ ഇത്തരം കളിമണ്‍ ധാതുക്കള്‍ അടങ്ങിയ പാറ ഉണ്ടാവുകയുള്ളൂ എന്ന് നാസ അറിയിച്ചു.
ഇതു വരെ ഓപ്പര്‍ച്യൂണിറ്റി കണ്ടെത്തിയ ജല സാന്നിദ്ധ്യത്തില്‍ എല്ലാം പി. എച്ച്. മൂല്യം താഴ്ന്ന നിലയില്‍ ആയതിനാല്‍ ആസിഡ് ആകാനാണ് സാധ്യത എന്നും കളിമണ്‍ ധാതു, ന്യൂട്രലായ പി. എച്ച്. മൂല്യത്തിലേ ഉണ്ടാവുകയുള്ളൂ എന്നതിനാല്‍ ജലത്തിനാണ് സാധ്യത യെന്നും ഓപ്പര്‍ച്യൂണിറ്റി റോവറിന്റെ കണ്ടു പിടിത്തങ്ങള്‍ നിരീക്ഷിക്കുന്ന ശാസ്ത്രജ്ഞര്‍ അറിയിച്ചു.
ജീവന്റെ സാന്നിദ്ധ്യം തേടി നാസ യുടെ ‘ക്യൂരിയോസിറ്റി’ 250 കോടി ഡോളര്‍ ചെലവിട്ടു കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ചൊവ്വയില്‍ ഇറങ്ങിയിരുന്നു.
- pma