വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ

August 12th, 2024

indian-students-britain-epathram
ഓൺ ലൈൻ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകളും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതും ദുരുദ്ദേശ്യത്തോടെ ഉള്ള ഹെഡ്‌ ലൈനുകളും തിരിച്ചറിയാൻ ബ്രിട്ടണിലെ വിദ്യാർത്ഥികളെ പ്രാപ്തരാക്കും. ഇതിനായി പുതിയ പാഠ്യപദ്ധതി നിലവിൽ വരും എന്ന്  വിദ്യാഭ്യാസ വകുപ്പ്.

വിമർശനാത്മക ചിന്ത വളർത്തുന്ന തരത്തിലുള്ള പാഠ്യ പദ്ധതി പരിഷ്കാരങ്ങളിലൂടെ സാമൂഹിക മാധ്യമ ങ്ങളിൽ പ്രചരിക്കുന്ന തെറ്റായ വാർത്തകൾ, തീവ്ര ചിന്താ ഗതികൾ, ഗൂഢാലോചനാ സിദ്ധാന്തങ്ങൾ, മറ്റു വിദ്വേഷ പ്രചരണങ്ങൾ എന്നിവ തിരിച്ചറിയാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് പുതിയ പാഠ്യ പദ്ധതി യുടെ ലക്ഷ്യം.

ഇംഗ്ലീഷ്, കംപ്യൂട്ടർ എന്നീ വിഷയങ്ങളുടെ ഭാഗമായി പ്രൈമറി, സെക്കൻഡറി ക്ലാസ്സുകളിലെ വിദ്യാർത്ഥി കൾക്കാണ് പരിശീലനം നൽകുക. അടുത്ത അധ്യയന വർഷം മുതൽ പുതിയ പരിഷ്കരണങ്ങൾ പ്രാബല്യ ത്തിൽ വരും എന്ന് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. ഇംഗ്ലണ്ടിലെ സൗത്ത്‌ പോർട്ട് ആക്രമണത്തെ തുടർന്ന് രാജ്യത്ത് ക്രമ സമാധാന പ്രശ്നങ്ങൾ ഉടലെടുത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.

സൗത്ത്‌ പോർട്ടിൽ ജൂലായ് 29 നു നൃത്ത പരിപാടികൾ നടന്നപ്പോൾ മൂന്നു കുട്ടികൾ കുത്തേറ്റു മരിച്ചിരുന്നു. പിടിയിലായ അക്രമി മുസ്ലിമായ കുടിയേറ്റക്കാരൻ എന്നൊരു വ്യാജ വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ രാജ്യത്തുടനീളം കുടിയേറ്റക്കാർക്കു നേരേ ആക്രമണങ്ങൾ തുടങ്ങി.

ഇതേ തുടർന്നാണ് വ്യാജ വാർത്തകളെ കുറിച്ച് തിരിച്ചറിയാൻ പുതിയ പാഠ്യ പദ്ധതി നിലവിൽ വരുന്നത്

- pma

വായിക്കുക: , , , , , ,

Comments Off on വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ

1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി

January 19th, 2024

blackhole-epathram

കാംബ്രിഡ്ജ്: നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെയും ചന്ദ്ര എക്സ് റേ നിരീക്ഷണകേന്ദ്രത്തിൻ്റേയും സഹായത്തോടെ ഇന്നേവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും പഴക്കമേറിയ തമോദ്വാരം (ബ്ളാക്ക് ഹോൾ) കാംബ്രിഡ്ജ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ കണ്ടെത്തി. 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരമാണ് കണ്ടെത്തിയത്.

പ്രപഞ്ചോൽപ്പത്തിക്ക് നിദാനമായ ബിഗ് ബാങ്ങിന് ശേഷം നാൽപ്പത് കോടി വർഷങ്ങൾ കഴിഞ്ഞാണ് ഈ തമോദ്വാരം രൂപപ്പെട്ടത് എന്നാണ് നിഗമനം.

നേച്ചർ ജേർണലിൽ ശാസ്ത്രജ്ഞർ പ്രസിദ്ധീകരിച്ച കണ്ടെത്തലിൽ ഈ തമോദ്വാരത്തിന് സൂര്യനേക്കാൾ ദശലക്ഷം മടങ്ങ് ഭാരമുണ്ട് എന്ന് വെളിപ്പെടുത്തുന്നു.

- ജെ.എസ്.

വായിക്കുക: ,

Comments Off on 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി

ജ്യോതി ശാസ്ത്ര ക്ലാസ്സ് ‘ശാസ്ത്ര നിലാവ്’ ശ്രദ്ധേയമായി

December 12th, 2023

astronomy-center-ePathram
അജ്മാൻ : ഇന്ത്യൻ സോഷ്യൽ സെൻ്റർ, ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി., മലയാളം മിഷൻ ഷാർജ ചാപ്ടർ എന്നിവർ വിദ്യാർത്ഥികൾക്കായി ഒരുക്കിയ ‘ശാസ്ത്ര നിലാവ്’ എന്ന ജ്യോതി ശാസ്ത്ര ക്ലാസ്സ്  ശ്രദ്ധേയമായി. അജ്മാൻ ഇന്ത്യൻ സോഷ്യൽ സെൻ്റർ ഹാളിൽ നടന്ന ക്ലാസ്സിന് പ്രശസ്ത ജ്യോതി ശാസ്ത്ര വിദഗ്ദനും അദ്ധ്യാപകനുമായ ശരത് പ്രഭാവു നേതൃത്വം നൽകി.
shasthra-nilav-kssp-astrology-class-in-ajman-isc-ePathram

ഭൂമിയിൽ നിന്ന് കൊണ്ട് നക്ഷത്രങ്ങളെയും ഗ്രഹ ങ്ങളെയും നിരീക്ഷിക്കുവാനുള്ള വിവിധ മാർഗ്ഗ ങ്ങൾ പരിചയപ്പെടുത്തി. നക്ഷത്ര നിരീക്ഷണ ത്തിൻ്റെ ആദ്യ പാഠങ്ങൾ കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ ആവേശം കൊള്ളിച്ചു.

അമ്പതോളം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത ‘ശാസ്ത്ര നിലാവ്’ പരിപാടിയിൽ അജ്മാൻ ഐ. എസ്‌. സി. ആക്ടിംഗ് പ്രസിഡണ്ട് കെ. ജി. ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് ബാബു, ശ്രീകുമാരി ആൻ്റണി, അഫ്സൽ ഹുസൈൻ, പ്രജിത് എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ജ്യോതി ശാസ്ത്ര ക്ലാസ്സ് ‘ശാസ്ത്ര നിലാവ്’ ശ്രദ്ധേയമായി

കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്

November 22nd, 2023

covid-19-vaccine-available-india-on-july-2021-to-cover-25-crore-people-ePathram
ന്യൂഡല്‍ഹി : കൊവിഡ്-19 വാക്സിൻ എടുത്തതു കൊണ്ട് യുവാക്കൾക്ക് ഇടയിൽ പെട്ടെന്നുള്ള മരണ സാദ്ധ്യത ഉണ്ടാക്കുന്നില്ല എന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ. സി. എം. ആർ.) പഠന റിപ്പോർട്ട്.

18 നും 45 നും ഇടയില്‍ പ്രായമുള്ളവരില്‍ പെട്ടെന്ന് മരണം സംഭവിക്കുന്നു എന്നുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഐ. സി. എം. ആർ. ഇതു സംബന്ധിച്ച വിശദമായ പഠനം നടത്തിയത്. എന്നാല്‍ കൊവിഡ് ഗുരുതരമായി ബാധിച്ചതും മദ്യപാനം അടക്കമുള്ള ജീവിത ശൈലിയും യുവാക്കളുടെ പെട്ടെന്നുള്ള മരണത്തിലേക്ക് എത്തിക്കുന്നത് എന്നും പഠനത്തിൽ കണ്ടെത്തി.

2021 ഒക്ടോബര്‍ ഒന്നു മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവിൽ പ്രത്യേക കാരണങ്ങള്‍ ഒന്നും ഇല്ലാതെ പെട്ടെന്നു മരണപ്പെട്ട 18 നും 45നും ഇടയിൽ പ്രായ ക്കാരായ 729 പേരുടെ വിവരങ്ങളാണ് ഗവേഷകർ പഠന വിധേയം ആക്കിയത്.

ഇവരുടെ മെഡിക്കൽ ചരിത്രം, പുകവലി, മദ്യപാനം, തീവ്രമായ ശാരീരിക പ്രവർത്തനങ്ങൾ തുടങ്ങിയ പെരു മാറ്റങ്ങൾ, കൊവിഡ് കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നോ, എന്തെങ്കിലും വാക്സിൻ ഡോസ് എടുത്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിച്ചതായി ഗവേഷകർ പറയുന്നു.

അതേ സമയം, കൊവിഡ് വാക്സിനുകൾ ഇത്തര ത്തിലുള്ള അപകട സാദ്ധ്യത കുറക്കുകയാണ് ചെയ്തത് എന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് ബാധിച്ചവര്‍ അടുത്ത രണ്ട് വർഷം കഠിനമായ ജോലികൾ ചെയ്യരുത് എന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ICMR : Twitter

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്

മലേറിയ വാക്സിന് അംഗീകാരം നല്‍കി

October 10th, 2023

malaria-vaccine-r-21-matrix-m-approved-who-ePathram
നാല് രാജ്യങ്ങളില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തി വിജയം കണ്ടിട്ടുള്ള മലേറിയ വാക്സിന് ലോക ആരോഗ്യ സംഘടന (W H O) അംഗീകാരം നല്‍കി. ഓക്സ് ഫോഡ് യൂണിവേഴ്സിറ്റിയും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേര്‍ന്നു വികസിപ്പിച്ച R21/Matrix-M എന്ന പേരിലുള്ള മലേറിയ വാക്സിൻ ഉയര്‍ന്ന ഫലപ്രാപ്തിയും നല്ല സുരക്ഷയും നല്‍കുന്നു എന്നും കണ്ടെത്തി.

നിലവില്‍ നൈജീരിയ, ഘാന, ബുര്‍ക്കിന ഫാസോ എന്നിവിടങ്ങളില്‍ വാക്സിന്‍ ഉപയോഗത്തിന് ലൈസന്‍സ് നല്‍കിയിട്ടുണ്ട്. കുട്ടികളില്‍ മലേറിയ തടയുന്നതിനുള്ള ലോകത്തിലെ രണ്ടാമത്തെ വാക്സിന്‍ ആണ് ഇത് എന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അവകാശപ്പെടുന്നു. W H O

- pma

വായിക്കുക: , , , , , ,

Comments Off on മലേറിയ വാക്സിന് അംഗീകാരം നല്‍കി

Page 1 of 1512345...10...Last »

« Previous « ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
Next Page » അൽ ഇത്തിഹാദ് എഫ്. സി. ക്ക് യു. എ. ഇ. ഫുട് ബോള്‍ അസോസ്സിയേഷന്‍റെ അംഗീകാരം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha