
ദുബായ് : യു. എ. ഇ. യുടെ ചൊവ്വാ ദൗത്യ പര്യവേക്ഷണ ഉപഗ്രഹം ‘ഹോപ്പ് പ്രോബ്’ വിജയകര മായി ചൊവ്വ യുടെ ഭ്രമണ പഥ ത്തിൽ എത്തി. ഈ നേട്ടം കൈ വരിക്കുന്ന ആദ്യ അറബ് രാജ്യവും ലോകത്തിലെ അഞ്ചാമത്തെ രാജ്യവുമാണ് യു. എ. ഇ.
ഇന്ത്യ, സോവിയറ്റ് യുണിയൻ, അമേരിക്ക, യുറോപ്പ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങള്‍ ആയി രുന്നു ചൊവ്വ ദൗത്യം ഇതിനു മുമ്പ് വിജയകരമായി പൂർത്തി യാക്കി യത്. അതോ ടൊപ്പം ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വ ദൗത്യം വിജയി പ്പിക്കുന്ന മൂന്നാമത്തെ രാജ്യവും ആയി യു. എ. ഇ.
2020 ജൂലായ് മാസ ത്തിലാണ് ഹോപ്പ് പ്രോബ് ജപ്പാനില്‍ നിന്നും കുതിച്ചു ഉയര്‍ന്നത്. ചൊവ്വാഴ്ച രാത്രി യാണ് ചൊവ്വ യുടെ ഭ്രമണ പഥത്തിൽ പ്രവേ ശിച്ചത്.
ഹോപ്പ് പ്രോബിന് ചൊവ്വയെ ഒന്നു ചുറ്റാൻ 55 മണിക്കൂര്‍ സമയം എടുക്കും. എതാനും ദിവസ ങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ഹോപ്പ് പ്രോബില്‍ നിന്നും ചിത്രങ്ങൾ ലഭിച്ചു തുടങ്ങും. 11 മിനിറ്റ് കൊണ്ട് ചിത്ര ങ്ങൾ ഭൂമിയിൽ എത്തും. ചൊവ്വ യിലെ ഒരു വര്‍ഷക്കാലം (ഭൂമി യിലെ 687 ദിവസങ്ങള്‍) വിവര ങ്ങൾ ശേഖ രിക്കും.
എമിറേറ്റ്സ് മാർസ് സ്പെക്ട്രോ മീറ്റർ, ഇമേജർ, ഇൻഫ്രാ റെഡ് സ്പെക്ട്രോ മീറ്റർ എന്നീ മൂന്ന് ഉപകരണ ങ്ങള്‍ വഴിയാണ് വിവര ശേഖ രണം നടത്തുന്നത്.