ന്യൂഡല്‍ഹി : ഐ. എസ്. ആര്‍. ഒ. ചാര ക്കേ സില്‍ നമ്പി നാരാ യണന് നഷ്ട പരിഹാരം നല്‍കണം എന്ന് സുപ്രീം കോടതി വിധി. കേസ് അന്വേ ഷിച്ച ഉദ്യോഗ സ്ഥര്‍ ക്ക് എതിരെ നട പടി വേണം എന്നാ വശ്യ പ്പെട്ട് നമ്പി നാരാ യണൻ സമർപ്പിച്ച ഹർജി യില്‍ വാദം കേൾ ക്കുക യായിരുന്നു കോടതി.
മുന്‍ ഡി. ജി. പി. സിബി മാത്യൂസ്, വിരമിച്ച എസ്. പി. മാരായ കെ. കെ. ജോഷ്വാ, എസ്. വിജയന്‍ എന്നീ പോലീസ് ഉദ്യോ ഗസ്ഥര്‍ ക്ക് എതിരെ നടപടി വേണം എന്നാണ് നമ്പി നാരായണന്‍ ഹര്‍ജി യില്‍ പ്രധാന മായും ആവശ്യ പ്പെട്ടിട്ടുള്ളത്. ഈ ആവശ്യം നേരത്തെ ഹൈക്കോടതി യുടെ സിംഗിള്‍ ബെഞ്ച് റദ്ദാ ക്കിയി രുന്നു. അതിന് എതിരെ യാണ് നമ്പി നാരയണന്‍ സുപ്രീം കോടതി യെ സമീപി ച്ചത്.
കൂടാതെ കേസിലെ ഗൂഢാ ലോചന സംബന്ധിച്ച് പ്രത്യേക അന്വേ ഷണം വേണം എന്നും അദ്ദേഹം ആവശ്യ പ്പെട്ടി ട്ടുണ്ട്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെറ്റു പറ്റി എന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചു എന്നും ഹര്‍ജി യില്‍ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് തുക ഈടാക്കു വാനാണ് കോടതിയുടെ വാക്കാലുള്ള പരാമർശം. സംശയ ത്തിന്റെ പേരില്‍ അറസ്റ്റു ചെയ്തത് ഉന്നത പദവി യില്‍ ഉണ്ടായിരുന്ന ശാസ്ത്രജ്ഞനെ ആണെ ന്നും കോടതി ചൂണ്ടിക്കാട്ടി.