ന്യൂഡല്‍ഹി : ഐ. എസ്. ആര്‍. ഒ. ചാര ക്കേ സില്‍ ശാസ്ത്ര ജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ട പരി ഹാരം നല്‍കണം എന്ന് സുപ്രീം കോടതി വിധിച്ചു. ചാര ക്കേസ് ഗൂഢാലോചന അന്വേ ഷിക്കണം എന്നും കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യ ക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.
ചാരക്കേസില്‍ തന്നെ കുടു ക്കിയ ഉദ്യോഗ സ്ഥര്‍ ക്ക് എതിരേ നടപടി വേണം എന്നുള്ള നമ്പി നാരാ യണന്റെ ഹര്‍ജി യില്‍ വിധി പറയുക യായി രുന്നു സുപ്രീം കോടതി.
നഷ്ടപരിഹാരം അല്ല, തന്റെ ഭാവി തകര്‍ത്ത ചാരക്കേസ് അന്വേഷിച്ച മുന്‍ ഡി. ജി. പി. സിബി മാത്യൂസ്, മുന്‍ എസ്. പി. മാരായ കെ. കെ. ജോഷ്വ, എസ്. വിജയന്‍ എന്നീ ഉദ്യോ ഗസ്ഥര്‍ ക്ക് എതിരെ നടപടി യാണ് വേണ്ടത് എന്നാ യിരുന്നു നമ്പി നാരാ യണന്റെ മുഖ്യ വാദം.
1994 നവംബര്‍ 30 നാണ് ചാര ക്കേസില്‍ നമ്പി നാരായ ണനെ അറസ്റ്റ് ചെയ്തത് എന്നാല്‍, കേസ് വ്യാജ മാണെന്ന് സി. ബി. ഐ. നല്‍കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. കുറ്റ ക്കാരായ അന്വേഷണ ഉദ്യോ ഗസ്ഥര്‍ ക്ക് എതിരെ നടപടി എടുക്കണം എന്നും സി. ബി. ഐ. ശുപാര്‍ശ ചെയ്തി രുന്നു. എന്നാല്‍, കേസ് അവ സാനി പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക യായി രുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കോടതി, മനുഷ്യാവകാശം, വിവാദം, ശാസ്ത്രം, സാമ്പത്തികം, സുപ്രീംകോടതി