വാഷിംഗ്ടണ്‍ : സ്ത്രീ ശാക്തീകരണവും ലിംഗ സമത്വവും ലക്ഷ്യമാക്കി ഐക്യ രാഷ്ട്ര സഭയുടെ കീഴില്‍ ഒരു പുതിയ വിഭാഗം തുടങ്ങാന്‍ ജനറല്‍ അസംബ്ലിയില്‍ ഏകപക്ഷീയമായി തീരുമാനമായി. ഐക്യ രാഷ്ട്ര സഭ – സ്ത്രീ (UN Women – UN Entity for Gender Equality and the Empowerment of Women) എന്നാവും ഇത് അറിയപ്പെടുക. നാല് വര്‍ഷത്തെ ചര്‍ച്ചകള്‍ക്കും പ്രയത്നത്തിനും ശേഷമാണ് അവസാനം ഈ തീരുമാനം പാസായത് എന്ന് ഐക്യ രാഷ്ട്ര സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന നിലവിലുള്ള നാല് ഐക്യരാഷ്ട്ര സഭാ വകുപ്പുകള്‍ ഈ പുതിയ സഭ പ്രാബല്യത്തില്‍ വരുന്നതോടെ ഇല്ലാതാവും. UNIFEM (UN Development Fund for Women), INSTRAW (International Research and Training Institute for the Advancement of Women), DAW (Division for the Advancement of Women), OSAGI (Office of the Special Adviser on Gender Issues and Advancement of Women) എന്നിവയാണ് UNW യില്‍ ലയിക്കുന്ന നിലവിലുള്ള സഭകള്‍.
2011 ജനുവരി 1ന് UNW പ്രവര്‍ത്തനം ആരംഭിക്കും.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഐക്യരാഷ്ട്രസഭ, സ്ത്രീ വിമോചനം