ജൊഹാനസ്ബര്‍ഗ് : ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തില്‍ ബ്രസീലിന്‍റെ യശസ്സ് ഉയര്‍ത്താന്‍ കലാ കാലങ്ങളില്‍ ഓരോ അവതാരങ്ങളെ അവര്‍ക്ക് ലഭിക്കാറുണ്ട്. ക്ലബ്ബ് ഫുഡ്ബോളില്‍ പേരെടുത്ത പല വമ്പന്മാരും ഈ ലോകകപ്പില്‍ ബ്രസീലിന് വേണ്ടി കൂട്ടുകെട്ടാന്‍ ഉണ്ടായിരുന്നു. സ്വന്തം ക്ലബ്ബ് ടീമിന് വേണ്ടി അത്ഭുതങ്ങളും മിന്നായങ്ങളും പുറത്തെടുക്കുന്ന ഈ വമ്പന്മാര്‍ ബ്രസീലിയന്‍ ജഴ്സിയില്‍ ആത്മാര്‍ത്ഥത കാണിക്കാ തിരുന്ന താണ് ഈ പരാജയ ത്തിന്‍റെ കാരണം.
ദേശ ഭാഷാ രാഷ്ട്ര – ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഭേതമന്യേ ബ്രസീലിയന്‍ സാംബ നൃത്തത്തെ സ്നേഹിച്ചിരുന്ന വരേയും, ആരാധിച്ചിരുന്ന വരെയും വഞ്ചിക്കുന്ന സമീപനമാണ് ദുംഗ യും കൂട്ടരും ചെയ്തത് എന്ന് നിസ്സംശയം പറയാം. ഏറ്റവും വലിയ പ്രതിരോധം എന്നത് എതിര്‍ നിരയെ ശക്തമായി ആക്രമിക്കുക എന്ന ബാല പാഠം ദുംഗ ക്ക് അറിയാതെ പോയതാണ് ബ്രസീലിന് ഏറെ ദുരന്തമായത്.
യൂറോപ്യന്‍ ഫുട്ബോളിന്‍റെ ചടുലത ബ്രസീലിയന്‍ പ്രതിരോധ നിരക്കെതിരെ കാര്യക്ഷമ മായി തന്നെ പുറത്തെടുത്ത ഹോളണ്ടുകാര്‍ അര്‍ഹിച്ച മേല്‍ക്കോയ്മ തന്നെയാണ് കാനറി കള്‍ക്കെതിരെ സ്വന്തമാക്കിയത്. ഒന്നാം പകുതിയിലെ ഒന്‍പതാം മിനുട്ടില്‍ റൊബീന്യോ നേടിയ ഗോളില്‍ പിടിച്ചു തൂങ്ങി എങ്ങിനെ എങ്കിലും സെമിയില്‍ കടന്നു കൂടാം എന്ന് കണക്കു കൂട്ടിയ കക്കാ – ഫാബിയാനോ – റൊബീന്യോ കൂട്ടുകെട്ടിന് എല്ലാം പിഴച്ചു.
ഒന്നാം പകുതി യിലെ ആലസ്യത്തിനു ശേഷം ശക്തമായ കളിയിലേക്ക് തിരിച്ചു വന്ന ഹോളണ്ട് രണ്ടാം പകുതി യില്‍ നേടിയ തകര്‍പ്പന്‍ ഗോളിലൂടെ യാണ് സെമിയിലേക്ക് കടന്നത്.
ഇന്നത്തെ കളി: ജര്‍മ്മനി – അര്‍ജന്‍റീന ( 7: 30 )
പരാഗ്വെ – സ്പെയിന്‍ രാത്രി 12 ന്
അടിക്കുറിപ്പ്: ബ്രസീല്‍ ടീമിന്‍റെ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് കോച്ച് കാര്‍ലോസ് ദുംഗ രാജി വെച്ചു.
-തയ്യാറാക്കിയത് :- ഹുസൈന്‍ ഞാങ്ങാട്ടിരി
- pma