ജൊഹാനസ്ബര്‍ഗ് : കളിയുടെ ആദ്യാവസാനം ഇത്രയും ആവേശം മുറ്റിനിന്ന ഒരു മല്‍സരം 2010 ലോകകപ്പില്‍ ഇത് വരെ ഉണ്ടായിട്ടില്ല. തുടക്കത്തില്‍ ലാറ്റിന്‍ അമേരിക്കന്‍ ശക്തികളായ ഉറോഗ്വന്‍ പട, ഗോള്‍ എന്ന് തോന്നിപ്പിക്കുന്ന ഒട്ടനവധി നീക്കങ്ങളി ലൂടെ ആഫ്രിക്കന്‍ ചുണക്കുട്ടി കളായ ഘാന യെ ഞെട്ടിപ്പിച്ചു കൊണ്ട് മുന്നേറു മ്പോള്‍ ശരവേഗ ത്തില്‍ തിരിച്ചടിച്ച് ഉറോഗ്വന്‍ പ്രതിരോധ നിര തച്ചുടക്കുന്ന വിധത്തില്‍ ആഫ്രിക്കന്‍ കുതിരകള്‍ മുന്നേറി. കളിയുടെ ആവേശ തിരയിളക്ക ത്തില്‍ എന്തും സംഭവിക്കാം എന്ന അവസ്ഥ !
ഒന്നാം പകുതിയുടെ അവസാന വിസില്‍ മുഴങ്ങാന്‍ സെക്കന്‍ഡുകള്‍ മാത്രം അവശേഷിക്കേ ആര്‍ത്തല ക്കുന്ന സോക്കര്‍ സിറ്റി യെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഘാന യുടെ മിഡ്‌ഫീഡര്‍ ഉറോഗ്വന്‍ പ്രതിരോധ നിര കടന്നു അവരുടെ ഗോളിയെ പ്പോലും നിഷ്പ്രഭനാക്കി വെടിയുതിര്‍ക്കുന്നു. അങ്ങിനെ ഒന്നാം പകുതി യില്‍ ഘാന ഏകപക്ഷീയ മായ ഒരു ഗോളിന് മുന്നില്‍ വിട്ടു കൊടുക്കാന്‍ ഒരുക്കമല്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഈ ലോകകപ്പിലെ തന്നെ സുന്ദരമായ ഫ്രീ കിക്ക് ഗോളിലൂടെ ഉറോഗ്വന്‍ ക്യാപ്ടന്‍ ഫോര്‍ലാന്‍, സമനില ഗോള്‍ ഘാന യുടെ പോസ്റ്റിലേക്ക് തൊടുത്തു വിട്ടു (സ്കോര്‍ : 1 – 1 ).
ഫുട്‌ബോളിന്‍റെ എല്ലാ ദൃശ്യ വിരുന്നുകളും കാണാന്‍ കഴിഞ്ഞ ഈ കളിയില്‍ മുഴുവന്‍ സമയത്തും എക്സ്ട്രാ ടൈമിലും മറ്റൊരു ഗോള്‍ മാത്രം വഴി മാറി പ്പോയി. എക്സ്ട്രാ ടൈമിന്‍റെ അവസാന നിമിഷങ്ങളി ലാണ് ഘാന ‘ആഫ്രിക്കന്‍ ദുരന്ത’ ത്തിനു ഇരയാകുന്നത്. കളിയുടെ അവസാന വിസിലിലേക്ക് നീങ്ങുന്ന തിനിടയില്‍ ഘാനക്ക് അനുകൂലമായി ലഭിച്ച ഒരു ഫ്രീ കിക്ക് ലാറ്റിന്‍ അമേരിക്ക ക്കാരുടെ പ്രതിരോധ ത്തില്‍ ആശങ്ക സൃഷ്ടിച്ച് കൊണ്ട് പെനാല്‍ട്ടി ബോക്സില്‍ കിടന്നു വട്ടം കറങ്ങുന്ന തിനിടയില്‍ ഘാന മിഡ്‌ഫീഡര്‍ ഗോളിലേക്ക് ബോള്‍ തിരിച്ചു വിട്ടു. സ്ഥാനം തെറ്റി നില്‍ക്കുന്ന ഗോളി യേയും മാറി കടന്നു ബോള്‍ ഗോള്‍ വര കടക്കുമ്പോള്‍ ഉറോഗ്വന്‍ ഡിഫന്‍ഡര്‍ സുവാരസ് അവരുടെ ഗോളിയായി അവതരിച്ച് ബോള്‍ കൈ കൊണ്ട് തട്ടി അകറ്റുന്നു. ഘാനക്ക് ഗോളും വിജയവും സെമിയും ഉറപ്പിച്ച നിമിഷത്തില്‍ ചെകുത്താന്‍റെ കൈകള്‍ ആവുകയായിരുന്നു ഉറോഗ്വന്‍ ഡിഫന്‍ഡര്‍ സുവാരസി ന്‍റെ കൈകള്‍. തുടര്‍ന്ന് അനുവദിച്ച പെനാല്‍ട്ടി കിക്ക്, ഘാനയുടെ സൂപ്പര്‍ താരം അസമാവോ ഗ്യാന്‍ ബാറിലേക്ക് അടിച്ചു തുലക്കുന്ന അസഹനീയമായ കാഴ്ച കണ്ട് സോക്കര്‍ സിറ്റി യും ആഫ്രിക്കയും ലോകവും ഒരു പോലെ തേങ്ങി.
ഇനി കഥാന്ത്യം: പെനാല്‍ട്ടി കിക്കുകളില്‍ പ്രൈമറി കുട്ടികളുടെ ആവറേജ് പോലുമില്ലാതെ കിക്ക് എടുത്ത ഘാനക്ക് ദുരന്താവസാനം. ഭാഗ്യത്തിന്‍റെ കൊടുമുടി കയറി വിജയ പീഠമേറിയ മുന്‍ ലോക ചാമ്പ്യന്മാരായ ഉറുഗ്വെ ക്ക് ഫൈനല്‍ ബര്‍ത്തിനായി ഹോളണ്ടുമായി പോരിന് ഇറങ്ങാം.
ചോദ്യം : ഘാന – ഉറുഗ്വെ മത്സരത്തിലെ യഥാര്‍ത്ഥ ‘മാന്‍ ഓഫ് ദി മാച്ച്’ ആര് ?
ഉത്തരം : ചെകുത്താന്‍റെ കൈ കൊണ്ട് ഘാനയുടെ ഉറച്ച ഗോളും സെമി ബര്‍ത്തും തടഞ്ഞ, ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോകേണ്ടി വന്ന ഉറോഗ്വന്‍ ഡിഫന്‍ഡര്‍ സുവാരസ് തന്നെ.
– തയ്യാറാക്കിയത് :- ഹുസൈന്‍ ഞാങ്ങാട്ടിരി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, ഫുട്ബോള്‍