വാഷിംഗ്ടണ്‍ : സമാധാന പര മായി പ്രതി ഷേധി ക്കുവാന്‍ ജനങ്ങള്‍ക്ക് അവകാശം ഉണ്ട് എന്ന് ഐക്യ രാഷ്ട്ര സഭ യുടെ പരാമര്‍ശം. ഇന്ത്യയിലെ കര്‍ഷക സമര ത്തിന്റെ പശ്ചാത്തല ത്തില്‍ പ്രതികരി ക്കുക യായിരുന്നു യു. എന്‍. അധികൃതര്‍. കർഷക രുടെ സമരത്തെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയ വിദേശ രാജ്യങ്ങള്‍ക്ക് ഇന്ത്യ താക്കീതു നല്‍കിയിരുന്നു. ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യ ങ്ങളു മായി ബന്ധപ്പെട്ട വിഷയ ത്തിൽ വിദേശ നേതാക്കൾ അഭിപ്രായം പറയേണ്ടതില്ല എന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
ഇന്ത്യയിലെ കർഷക പ്രതിഷേധത്തിൽ ആശങ്ക പ്രകടി പ്പിച്ച കനേഡിയൻ പ്രധാന മന്ത്രി ജസ്റ്റിൻ ട്രൂഡോ യുടെ പരാമർശ ത്തിൽ പ്രതിഷേധം രേഖപ്പെടു ത്തുന്ന തിനായി കനേഡിയൻ ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചു വരുത്തു കയും ഇരുരാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധത്തെ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ ഗുരുതര മായി ബാധിക്കും എന്നും മുന്നറി യിപ്പും നല്‍കിയിരുന്നു.
ഈ സാഹചര്യത്തിലാണ് ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസി ന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക്ക്, സമാധാന പരമായി പ്രതിഷേധി ക്കുവാന്‍ ജനങ്ങള്‍ക്ക് അവകാശം ഉണ്ട് എന്ന് കർഷക സമരത്തെ കുറിച്ചുളള ചോദ്യത്തോട് പ്രതികരിച്ചത്.