ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി

February 2nd, 2026

logo-faisals-uae-winter-fest-2026-ePathram
അബുദാബി : ഫൈസൽ എന്ന പേരുകാരുടെ യു. എ. ഇ. യിലെ കൂട്ടായ്മ ‘ഫൈസൽസ്‌’ സംഘടിപ്പിച്ച ഫൈസൽസ് വിന്റർ ഫെസ്റ്റ് സീസൺ-6 പരിപാടി കളുടെ വൈവിധ്യത്താൽ ശ്രദ്ധേയമായി.

അൽഐൻ മന്നത്ത് റിസോർട്ടിൽ ഒരുക്കിയ വിന്റർ ഫെസ്റ്റിൽ യു. എ. ഇ. യിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള സാമൂഹിക-സാംസ്‌കാരിക-വാണിജ്യ മേഖലകളിൽ തിളങ്ങിയ ഫൈസൽ നാമധാരികളായ പ്രമുഖ വ്യക്തിത്വങ്ങളും കുടുംബങ്ങളും അടക്കം മുന്നൂറോളം പേർ പങ്കെടുത്തു.

uae-faisals-koottayma-winter-fest-2026-in-alain-ePathram

കുട്ടികൾക്കും മുതിർന്നവർക്കും വിവിധ കലാ-കായിക മത്സരങ്ങൾ അരങ്ങേറി. രാവിലെ 11 മണിക്ക് ആരംഭിച്ച ഫൈസൽസ് വിന്റർ ഫെസ്റ്റ് സംഗീത വിരുന്നോടെ സമാപിച്ചു.

വ്യക്തിത്വ വികസനവും സഹകരണവും മുൻ നിർത്തി മാതൃകാ പരവും സാമൂഹ്യ പ്രതിബദ്ധതയും ഉള്ള പ്രവർത്തനങ്ങളുമായി ‘ഫൈസൽസ്‌’ കൂട്ടായ്മ അടുത്ത സീസണിലും വിപുലമായ പരിപാടികൾ ഒരുക്കും എന്നും ഭാരവാഹികൾ അറിയിച്ചു.

(ഫൈസൽ കടവിൽ, അബുദാബി : +971 50 990 3193).

- pma

വായിക്കുക: , , , , , , , , ,

Comments Off on ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി

മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്

November 25th, 2025

haseeena-chithari-metro-cup-season-2-trophy-launching-ePathram
ദുബായ് : ജീവ കാരുണ്യ പ്രവർത്തകനായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ സ്മരണാർത്ഥം കാസർഗോഡ് ഹസീന ചിത്താരി മിഡിലീസ്റ്റ് കമ്മിറ്റി ഒരുക്കുന്ന മെട്രോ കപ്പ് സീസൺ-2 ട്രോഫി & ഫിക്സ്ച്ചർ ട്രോഫി ലോഞ്ചിംഗ് ജുമൈറ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്നു. മെട്രോ ഗ്രൂപ്പ് എം. ഡി. മുജീബ്, ജെയ്‌സി കരീം ചിത്താരി, താജുദ്ധീൻ അക്കര, റാഷിദ് മട്ടമ്മൽ, അസ്ഹറുദ്ധീൻ ബൈത് അൽ അഫ്ര എന്നിവർ സംബന്ധിച്ചു.

ചെയർമാൻ ജലീൽ മെട്രോ അദ്ധ്യക്ഷത വഹിച്ചു. സേഫ് ലൈൻ അബൂബക്കർ ഉൽഘാടനം ചെയ്തു. ഫുട് ബോൾ താരം മുഹമ്മദ് റാഫി, ഇന്ത്യൻ മീഡിയ അബുദാബി (ഇമ) ജനറൽ സെക്രട്ടറി റാഷിദ് പൂമാടം, ആർ. ജെ. തൻവീർ, ബിജു തോംസൺ, സുധാകർ ഷെട്ടി, സലാം കന്യപ്പാടി, അമീർ അബൂബക്കർ, റഹീം ആർക്കോ, ചാക്കോ ഊളക്കാടൻ, ജാഫർ ഒറവങ്കര, ആദം അലി, അഫ്സൽ മട്ടമ്മൽ, ടി. ആർ. ഹനീഫ്, ഹാഫിസ് കരീംഷ, അബ്ദുല്ല ആറങ്ങാടി, സൈനുദ്ധീൻ ടി. പി. എന്നിവർ സംസാരിച്ചു.

2025 നവംബർ 29 ന് ശനിയാഴ്ച വൈകുന്നേരം ഏഴു മണി മുതൽ ദുബായ് ഖിസൈസ് ടാലന്റഡ് സ്പോർട്സ് അക്കാദമി യിലുള്ള മൊബാഷ് ഗ്രൗണ്ടിൽ വെച്ചാണ് മെട്രോ കപ്പ് സീസൺ-2 ഫുട് ബോൾ മത്സരങ്ങൾ അരങ്ങേറുക.

യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 16 ടീമുകൾക്ക് വേണ്ടി പ്രമുഖരായ കളിക്കാർ ജേഴ്‌സി അണിയും. ഇതിനോട് അനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികളോടെ കുടുംബസംഗമവും സംഘടിപ്പിക്കും. കാസർഗോഡ് ജില്ലയിലെ സാമൂഹ്യ സാംസ്‌കാരിക ജീവ കാരുണ്യ സംഘടനയാണ് ഹസീന ക്ലബ് ചിത്താരി.

മെട്രോ കപ്പ് സീസൺ ഒന്ന് അവതരിപ്പിച്ചതിൽ നിന്നും സ്വരൂപിച്ച തുകക്ക് നിർദ്ധനരായ ഒരു കുടുംബത്തിന് വീട് നിർമ്മിച്ച് നൽകിയിരുന്നു. ഈ വർഷം രണ്ട് വീടുകൾ നിർമ്മിച്ച് നൽകും എന്നും സംഘാടകർ അറിയിച്ചു. Metro Cup

- pma

വായിക്കുക: , , , , , , , , , , ,

Comments Off on മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്

വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്

November 21st, 2025

winner-karatte-team-visit-japan-for-champinship-2025-ePathram
അബുദാബി : ജപ്പാനിൽ നടക്കുന്ന അന്തർ ദേശീയ കരാട്ടെ സെമിനാർ, കരാട്ടെ ചാമ്പ്യൻ ഷിപ്പ്, ഗ്രാൻഡ് ബ്ലാക്ക് ബെൽറ്റ് എക്സാമിനേഷൻ എന്നിവയിൽ പങ്കെടുക്കുന്നതിനായി അബുദാബിയിലെ വിന്നർ കരാട്ടെ ടീം അംഗങ്ങൾ നവംബർ 26 ന് ജപ്പാനിലേക്ക് പുറപ്പെടും എന്ന് സംഘാടകർ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

ക്യോഷി എം. എ. ഹക്കീം, ഷിഹാൻ അരുൺ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് ജപ്പാനിലേക്ക് പുറപ്പെടുന്നത്.

2025 നവംബർ 28, 29, 30 തീയതികളിൽ ജപ്പാൻ ഹൊക്കൈഡോ പ്രവിശ്യയിലെ ഒറ്റാരോ സിറ്റി ജിംനേഷ്യം ഹാളിലാണ് അന്തർ ദേശീയ കരാട്ടെ സെമിനാറും ചാമ്പ്യൻഷിപ്പും.

അതോടൊപ്പം ജപ്പാൻ ഷോട്ടോൻ കരാട്ടെ-ഡോ-കന്നിൻഞ്ചുക്കു ഓർഗനൈസേഷൻ ഹെഡ് ക്വാർട്ടേഴ്സിൽ വെച്ച് ഗ്രാൻഡ് ബ്ലാക്ക് ബെൽറ്റ് എക്സാമിനേഷനും നടക്കും. സെൻസായി ഗോപ കുമാർ, ജാഫർ പനക്കൽ, സെമ്പായ് രോഹിത് ദീപു, നവർ സമീർ, അബൂബക്കർ അമ്പലത് വീട്ടിൽ, ആരതി ദീപു, ബിജിത് കുമാർ, സിമ്രാ അയൂബ്, അവനിക അരുൺ, ബോബി ബിജിത്, ദീപു ദാമോദരൻ, റിൻസി തോമസ്, സുമയ്യ സമീർ എന്നിവരാണ് സംഘത്തിൽ ഉള്ളവർ.

പ്രവാസികളിലെ ജീവിത ശൈലി രോഗങ്ങളെ തടയുക, ആരോഗ്യ സംരക്ഷണം എന്നിങ്ങനെയുള്ള ബോധ വൽക്കരണ പരിപാടികളുടെ ഭാഗമായി വിന്നർ കരാട്ടെ ടീം നേതൃത്വം നൽകുന്ന ചാമ്പ്യൻ ഷിപ്പ് മത്സരങ്ങൾ നവംബർ 23 ഞായറാഴ്ച മുസഫയിലെ ഡെൽമ മാളിൽ സംഘടിപ്പിക്കും എന്നും സംഘാടകർ അറിയിച്ചു.

എം. എ. ഹക്കീം, അരുൺ കൃഷ്ണൻ, ഗോപ കുമാർ, ജാഫർ, ബിജിത്ത്, അബൂബക്കർ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. Insta

- pma

വായിക്കുക: , ,

Comments Off on വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്

ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ

November 17th, 2025

sevens-foot-ball-in-dubai-epathram
ദുബായ് : പന്തുകളിയുടെ ആവേശം പ്രവാസ ഭൂമിക യിലും ഉയർത്തിക്കൊണ്ട് YMA-UAE ചാപ്റ്റർ ദുബായ് ഖിസൈസ് വെസ്റ്റ് ഫോർഡ് ഗ്രൗണ്ടിൽ ഫുട് ബോൾ മീറ്റ് സംഘടിപ്പിച്ചു. എവർ ഗ്രീൻ, ഗ്രീൻ ബ്ലാസ്റ്റേഴ്‌സ്, ഗ്രീൻ ഷോർ, മാവേറിക്‌സ് എന്നീ നാലു ടീമുകളായി വിഭജിച്ചാണ് മത്സരങ്ങൾ നടന്നത്. വാശിയേറിയ പോരാട്ടങ്ങൾക്ക് ശേഷം എവർഗ്രീൻ എഫ്. സി. ചാമ്പ്യന്മാരായി. മാവേറിക്‌സ് ഫസ്റ്റ് റണ്ണർ-അപ്പായി.

ഗ്രൗണ്ടിലെ മികച്ച പ്രകടനങ്ങൾക്ക് വിവിധ വിഭാഗ ങ്ങളിലെ വ്യക്തി ഗത സമ്മാനങ്ങൾക്ക് ഷാഹിദ്, ഷമീർ, മുസ്സമിൽ, ശഹറത്ത്, കെ. എസ്. അലി എന്നിവർ അർഹരായി. വടം വലി മത്സരത്തിൽ ഗ്രീൻ ഷോർ ജേതാക്കളായി.

YMA മുൻ ജനറൽ സെക്രട്ടറി കെ. എസ്. നഹാസ് ഉൽഘാടനം ചെയ്തു. മുൻ പ്രസിഡണ്ട് ഫൈസൽ കടവിൽ അദ്ധ്യക്ഷത വഹിച്ചു. പി. എച്ച്. അബ്ദുൽ കലാം,അക്ബർ വി. എം, നിഷാക് കടവിൽ, റാഫി കടവിൽ, ഫൈസൽ പി. എം, മുഹമ്മദ് ഹസ്സൻ, ഷെബീർ കുന്നത്ത് എന്നിവർ ആശംസകൾ നേർന്നു.

കെ. എസ്. അലി, ഫൈസൽ കടവിൽ, നൗഫൽ പുത്തൻ പുരയിൽ എന്നിവർ ട്രോഫികൾ സമ്മാനിച്ചു. അലി പുത്തൻസ്, റിഷാം റമളാൻ, ഹാഷിർ, സിറാജ്, ഷഹീർ, അസ്ഹർ, സഹദ്, നിസാം ആനംകടവിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

തൃശൂർ ജില്ലയിലെ കടപ്പുറം പഞ്ചായത്തിലെ കലാ-കായിക-സാംസ്കാരിക രംഗങ്ങളിൽ പതിറ്റാണ്ടുകളായി സജീവമായ YMA യുടെ യു. എ. ഇ. കൂട്ടായ്മ നാട്ടിലെ അതേ ആവേശം പ്രവാസികളായ കായിക പ്രേമികളി ലേക്കും പകർന്നു കൊടുക്കുകയായിരുന്നു ദുബായിലെ ‘ഫുട് ബോൾ മീറ്റ്’ എന്ന മത്സര വേദിയിലൂടെ

- pma

വായിക്കുക: , , , , , ,

Comments Off on ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ

ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ

November 6th, 2025

famous-cup-2025-sevens-foot-ball-tournament-mfc-winners-ePathram

അബുദാബി : ഫെയ്മസ് അഡ്വർടൈസിംഗ് കമ്പനി യുടെ മുപ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗ മായി സംഘടിപ്പിച്ച ഫെയ്മസ് കപ്പ്-2025 ഓൾ ഇന്ത്യ സെവൻസ് ഫുട് ബോൾ ചാമ്പ്യന്‍ ഷിപ്പ് ടൂർണ്ണ മെന്റിൽ എതിരില്ലാത്ത ഒരു ഗോളിന് എം. എഫ്. സി. അബുദാബി ചാമ്പ്യൻമാരായി.

വി-സെവൻ അബുദാബിയാണ് രണ്ടാം സ്ഥാനക്കാർ. പ്രേക്ഷകരുടെ ഇഷ്ട ടീമായി സ്പോർട്ടിംഗ് അബുദാബി യും സെക്കന്റ് റണ്ണറപ്പായി റിവേര വാട്ടർ ഏഴ്മലയും, മികച്ച പ്രകടനത്തോടെ എൻ. പി. എഫ്. സി. നാലാം സ്ഥാനവും നേടി.

ടൂർണ്ണ മെന്റിൽ ആദ്യ ഗോൾ നേടിയ ഷഫീഖ് (ജി. ടി. ഇ. സ്പോർട്സ്), ഫൈനലിൽ ടീമിന് വിജയം സമ്മാനിച്ച എം. എഫ്. സി.യുടെ റിൻഷാദ് മികച്ച ഗോൾ കീപ്പർ, കൂടാതെ ഷമീം, ഹിഷാം, മാക്മാൻ, ഹിജാസ് വിവിധ വിഭാഗ ങ്ങളിലെ മികച്ച പ്രകടനത്തിനുള്ള വ്യക്തിഗത പുരസ്‌കാര ങ്ങൾക്ക് അർഹരായി.

വിജയികൾക്ക് ട്രോഫികളും സമ്മാനത്തുകയും വ്യക്തിഗത മെഡലുകളും ഫെയ്മസ് അഡ്വർ ടൈസിംഗ് കമ്പനി മാനേജ്മെന്റ് ടീം അംഗങ്ങളായ ഹംസ പി. എം, ശാഹുൽ ഹമീദ് പി. എം, ഹനീഫ പി. എം, ബദറു പി. എം, ഫസലുദ്ധീൻ പി. എം, നിഷാദ് പി. എം. ഡ്രീം സ്പോർട്സ് അക്കാദമി ഫുട് ബോൾ കോച്ച് സാഹിർ മോൻ, ഫെയ്മസ് ഗ്രൂപ്പ് ടീം മാനേജർ ഫൈസൽ കടവിൽ, നിയാസ് പി. എം. ചേർന്ന് സമ്മാനിച്ചു.

അബു ദാബി യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ നവംബർ ഒന്നിന് സംഘടിപ്പിച്ച ഈ കായിക മാമാങ്കം അക്ഷരാർത്ഥത്തിൽ കേരളപ്പിറവി ദിനാഘോഷം കൂടിയായി മാറി.

- pma

വായിക്കുക: , , ,

Comments Off on ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ

Page 1 of 3812345...102030...Last »

« Previous « വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
Next Page » മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha