ഐ. എസ്. സി. അപെക്സ് ബാഡ് മിന്റൺ ഗോൾഡ് ചാംപ്യൻ ഷിപ്പ് വെള്ളിയാഴ്ച മുതൽ

December 30th, 2023

isc-apex-46-th-badminton-championship-ePathram
അബുദാബി : ഇന്ത്യാ സോഷ്യൽ സെൻറർ സംഘടി പ്പിക്കുന്ന 46ാമത് ഐ. എസ്. സി.- അപെക്സ് ബാഡ് മിന്റൺ ഗോൾഡ് ചാംപ്യൻ ഷിപ്പ് 2024 ജനുവരി 5 വെള്ളിയാഴ്ച മുതൽ ഐ. എസ്. സി. സ്റ്റേഡിയത്തിൽ ആരംഭിക്കും. ജൂനിയർ, സീനിയർ, എലീറ്റ് വിഭാഗങ്ങളി ലായി ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മുപ്പത്ത് രാജ്യാന്തര താരങ്ങൾ മത്സരങ്ങളിൽ മാറ്റുരക്കും.

press-meet-isc-apex-46-th-badminton-championship-ePathram

യു. എ. ഇ. ബാഡ്മിന്റൺ ഫെഡറേഷന്റെ സഹകരണത്തോടെ ഗോൾഡ് കാറ്റഗറി വിഭാഗം മത്സരവും ഇതോടനു ബന്ധിച്ച് നടക്കും എന്ന് പ്രസി‍ഡണ്ട് ജോൺ പി. വർഗീസ് പറഞ്ഞു. 20 വിഭാഗങ്ങളിലായി ജൂനിയർ താരങ്ങളും 15 ഇന ങ്ങളിലായി സീനിയർ താരങ്ങളും മാറ്റുരയ്ക്കും.

വാർത്താ സമ്മേളനത്തിൽ ഐ. എസ്. സി. പ്രസിഡണ്ട് ജോൺ പി. വർഗീസ്, ജനറൽ സെക്രട്ടറി വി. പ്രദീപ് കുമാർ, ട്രഷറർ ദിലീപ് കുമാർ, സ്പോർട്സ് സെക്രട്ടറി അനീഷ് ജോൺ, ബാഡ്മിന്റൺ സെക്രട്ടറി നൗഷാദ് അബൂബക്കർ, പ്രായോജകരായ അപെക്സ് ട്രേഡിംഗ്  മാനേജിംഗ് ഡയറക്ടർ പി. എ. ഹിഷാം, ‍അദീപ്  ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ്  ഓഫീസർ ഡോ. അൻസാരി വാഹിദ്, എം. പി. രാജേന്ദ്രൻ എന്നിവർ  സംബന്ധിച്ചു.

FB PAGE

- pma

വായിക്കുക: , , ,

Comments Off on ഐ. എസ്. സി. അപെക്സ് ബാഡ് മിന്റൺ ഗോൾഡ് ചാംപ്യൻ ഷിപ്പ് വെള്ളിയാഴ്ച മുതൽ

തവനൂർ മണ്ഡലം കെ. എം. സി. സി. ഫുട് ബോൾ മൽസരം ജനുവരി 20 ന്

December 25th, 2023

sevens-foot-ball-in-dubai-epathram
അബുദാബി : തവനൂർ മണ്ഡലം കെ. എം. സി. സി. സ്പോട്സ് വിംഗിൻ്റെ ആഭിമുഖ്യത്തിൽ 2024 ജനുവരി 20 ന് സമ്മിറ്റ് ഇന്റർ നാഷണൽ സ്കൂൾ ഗ്രൗണ്ടിൽ നൂർ മുഹമ്മദ്‌ മെമ്മോറിയൽ ഇൻട്രാ മണ്ഡലം ഫുട് ബോൾ മേള സംഘടിപ്പിക്കുന്നു.  തവനൂർ മണ്ഡലത്തിലെ ഏഴ് പഞ്ചായത്ത് ടീമുകൾ കളത്തിൽ ഇറങ്ങും.

thavanoor-mandalam-kmcc-ootagun-foot-ball-tournament-ePathram

ഒറ്റഗൺ സീസൻ 2 എന്ന പേരിൽ നടക്കുന്ന ഫുട് ബോൾ മേളയുടെ ബ്രോഷർ പ്രകാശനം മലപ്പുറം ജില്ലാ കെ. എം. സി. സി. പ്രസിഡണ്ട് അസിസ് കാളിയാടൻ നിർവ്വഹിച്ചു. ട്രഷർ അഷ്‌റഫ്‌ പുതുക്കൂടി, വൈസ് പ്രസിഡണ്ട് നൗഷാദ് തൃപ്രങ്ങോട്, സെക്രട്ടറിമാരായ മുനീർ,നിസാർ കാലടി, മനാഫ് തവനൂർ, വൈസ് പ്രസിഡണ്ടുമാരായ നൗഫൽ ആ ലുങ്ങൽ, മുഹമ്മദ്‌ വട്ടംകുളം, കെ. എം. സി. സി. നേതാക്കൾ ഹംസ ഹാജി മാറാക്കര, അർഷാദ് വട്ടംകുളം, ആരിഫ് തൃപ്രങ്ങോട്, റസാഖ് മംഗലം, ഗഫൂർ പുറത്തൂർ ആരിഫ് തൃപ്രങ്ങോട് എന്നിവർ പങ്കെടുത്തു.

- pma

വായിക്കുക: , , ,

Comments Off on തവനൂർ മണ്ഡലം കെ. എം. സി. സി. ഫുട് ബോൾ മൽസരം ജനുവരി 20 ന്

ആൻറിയ അബുദാബി ‘വടം വലി ഉത്സവം 2023’

December 15th, 2023

anria-abudhabi-angamali-nri-association-ePathram
അബുദാബി : അങ്കമാലി നിവാസികളുടെ പ്രവാസി കൂട്ടായ്മ അങ്കമാലി എൻ. ആർ. ഐ. അസ്സോസിയേഷൻ (ആൻറിയ) സംഘടിപ്പിക്കുന്ന വടം വലി മത്സരം, 2023 ഡിസംബർ 16 ശനിയാഴ്ച വൈകുന്നേരം ആറു മണി മുതൽ മുസഫ്ഫ ഷൈനിംഗ് സ്റ്റാർ സ്കൂളിൽ വച്ച് ‘ആൻറിയ വടം വലി ഉത്സവം 2023’ എന്ന പേരിൽ അരങ്ങേറും.

വിവിധ എമിറേറ്റുകളിൽ നിന്നുമുള്ള പ്രമുഖരായ വടം വലി ടീമുകൾ പങ്കെടുക്കുന്ന മത്സരം, യു.എ. ഇ. വടം വലി അസ്സോസിയേഷൻ്റെ പങ്കാളിത്തത്തോടെയാണ് ആൻറിയ അബുദാബി സംഘടിപ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : 050 742 7665 (ബോബി സണ്ണി). FB PAGE

- pma

വായിക്കുക: , , , ,

Comments Off on ആൻറിയ അബുദാബി ‘വടം വലി ഉത്സവം 2023’

തൈക്കടപ്പുറം സോക്കർ ലീഗ് : ഗ്രാനൈറ്റോ എഫ്‌. സി. ജേതാക്കൾ

December 7th, 2023

thaikkadappuram-soccer league-ePathram

ദുബായ് : യു. എ. ഇ. യിലെ നീലേശ്വരം തൈക്കടപ്പുറം നിവാസികളുടെ പ്രവാസി കൂട്ടായ്മ, തൈക്കടപ്പുറം സോക്കർ ലീഗ് സീസൺ -4 (ടി. എസ്. എൽ. സീസൺ-4) ഫുട് ബോൾ ടൂർണ്ണ മെൻറ്‌ സംഘടിപ്പിച്ചു.

യു. എ. ഇ. ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി ദുബായ് ഖിസൈസ് അൽ ബുസ്താൻ ഗ്രൗണ്ടിൽ നടന്ന വാശിയേറിയ മത്സരങ്ങളിൽ ഗ്രാനൈറ്റോ എഫ്‌. സി. ജേതാക്കളായി. തൈക്കടപ്പുറം നിവാസികളുടെ 7 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.

ഗഫൂർ കാരയിൽ ടൂർണ്ണമെൻറ്‌ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി, റേഡിയോ ജോക്കി തൻവീർ എന്നിവർ സംബന്ധിച്ചു. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫികളും സമ്മാനിച്ചു.

- pma

വായിക്കുക: , ,

Comments Off on തൈക്കടപ്പുറം സോക്കർ ലീഗ് : ഗ്രാനൈറ്റോ എഫ്‌. സി. ജേതാക്കൾ

എം. എസ്. എല്‍. ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റ് സീസൺ 6 ലോഗോ പ്രകാശനം ചെയ്തു

November 21st, 2023

logo-msl-mattul-kmcc-cricket-ePathram

അബുദാബി : മാട്ടൂൽ കെ. എം. സി. സി. സംഘടിപ്പിക്കുന്ന മാട്ടൂൽ സൂപ്പർ ലീഗ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റ് ആറാമത് സീസൺ മത്സരങ്ങൾ 2023 ഡിസംബര്‍ 2 ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ അബുദാബി ഹുദരിയാത്ത് ഗ്രൗണ്ടില്‍ വെച്ച് നടക്കും. യു. എ. ഇ. യിലെ പന്ത്രണ്ട് പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന എം. എസ്. എല്‍. ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റ് സീസൺ – 6 ലോഗോ പ്രകാശനം അഹല്യ എക്സ് ചേഞ്ച് കോര്‍പ്പറേറ്റ് ഓഫീസില്‍ വെച്ച് നടന്നു.

ലോഗോ പ്രകാശന ചടങ്ങില്‍ അഹല്യ ഉന്നത ഉദ്യോഗസ്ഥരായ മുഹമ്മദ് മറുഗൂബ്, ഷാനിഷ് കൊല്ലാറ, രാജശേഖർ, മുംതാസ് മൊയ്‌തീൻ ഷാ, കെ. എം. സി. സി. നേതാക്കളായ സി. എച്ച്. യൂസഫ്, സി. എം. കെ. മുസ്തഫ, കെ. വി. ആരിഫ്, സി. എം. വി. ഫത്താഹ്, എ. കെ. സാഹിർ, ഷഫീഖ്, റഹീം ആഷിക്, ഹാഷിം ചള്ളകര, നൗഷാദ്, സാദിഖ് തെക്കുമ്പാട് എന്നിവർ സംബന്ധിച്ചു.

എം. എസ്. എല്‍. ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റ് സീസൺ – 6 ന്‍റെ ഭാഗമായി യു. എ. ഇ. ദേശീയ ദിന ആഘോഷവും മാട്ടൂൽ കെ. എം. സി. സി. കോൽക്കളി ടീമിന്‍റെ അരങ്ങേറ്റവും നടക്കും.

- pma

വായിക്കുക: , , , ,

Comments Off on എം. എസ്. എല്‍. ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റ് സീസൺ 6 ലോഗോ പ്രകാശനം ചെയ്തു

Page 5 of 39« First...34567...102030...Last »

« Previous Page« Previous « എം. എം. നാസറിന്‍റെ സ്മരണയില്‍ സാമൂഹ്യ പ്രവര്‍ത്തകരെ ആദരിച്ചു
Next »Next Page » ചികിത്സയിലുള്ളവരെ ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സന്ദര്‍ശിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha