അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ സാഹിത്യ വിഭാഗവും അബുദാബി അക്ഷര ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച പ്രബന്ധ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു.
സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി ‘രാഷ്ട്ര ബോധവും ദേശ സ്നേഹവും പുതു തലമുറയിൽ’ എന്ന വിഷയത്തിൽ ഒരുക്കിയ രചനാ മത്സരത്തിൽ അബൂബക്കർ പൊന്നാനി (ദുബായ്), അബ്ദുൽ മുത്തലിബ് അരയാലൻ (അബുദാബി), ജംഷാദ് തിരുവിഴാംകുന്ന് (മുസ്സഫ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഗ്രന്ഥശാലാ ദിന ആചരണത്തിൻ്റെ ഭാഗമായി സെപ്റ്റംബർ 14 വരെയുള്ള പുസ്തക ശേഖരണ – ലൈബ്രറി മെമ്പർഷിപ്പ് ക്യാമ്പ് പുരോഗമിക്കുന്നു എന്നും താല്പര്യമുള്ളവർ സെൻ്ററുമായി ബന്ധപ്പെടണം എന്നും ഭാരവാഹികൾ അറിയിച്ചു.