‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ

November 18th, 2024

abudhabi-kmcc-delhi-diaspora-summit-ePathram
അബുദാബി : വിവിധ പ്രവാസി സംഘടനകളെ പങ്കെടുപ്പിച്ച് കൊണ്ട് ഡൽഹിയിൽ സംഘടിപ്പിക്കുന്ന ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ എന്ന പ്രോഗ്രാ മിൻ്റെ പ്രചരണാർത്ഥം ഒരുക്കുന്ന മീഡിയ സെമിനാർ നവംബർ 19 ചൊവ്വാഴ്ച രാത്രി 8.30 നു അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ ഹാളിൽ നടക്കും.

ദൃശ്യ മാധ്യമ പ്രവർത്തകർ എം. സി. എ. നാസർ (മീഡിയ വൺ), സഹൽ സി. മുഹമ്മദ് (ഏഷ്യാനെറ്റ്), എൽവിസ് ചുമ്മാർ (ജയ് ഹിന്ദ്) എന്നിവർ പങ്കെടുക്കും. പൊതു രംഗത്തെ പ്രമുഖർ സംബന്ധിക്കും.

സീസൺ സമയത്തെ അനിയന്ത്രിത വിമാന യാത്രാ നിരക്കു വർദ്ധന, പ്രവാസി വോട്ടവകാശത്തിൽ സുപ്രിം കോടതി വിധി നടപ്പാക്കുന്ന തിലുള്ള കാല താമസം ഒഴിവാക്കുന്നതിനും പരിഹാരം തേടി ഡിസംബർ അഞ്ചിന് ഡൽഹി കോൺസ്റ്റിട്യൂഷൻ ക്ളബ്ബ് ഹാളിൽ നടക്കുന്ന ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ യിൽ പ്രവാസി സംഘടനകളെ പ്രതിനിധീ കരിച്ച് നൂറ്റി അൻപതോളം പേർ പങ്കാളികളാകും.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ

ചെസ്സ് ടൂർണ്ണമെൻറ് : രജിസ്‌ട്രേഷൻ ആരംഭിച്ചു

October 31st, 2024

chess-tournament-islamic-center-ePathram

അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ കായിക വിഭാഗം സംഘടിപ്പിക്കുന്ന ചെസ്സ് ടൂർണ്ണമെൻറ്, 2024 നവംബർ 9,10 ശനി ഞായർ ദിവസങ്ങളിൽ സെൻ്റർ അങ്കണത്തിൽ വെച്ച് നടക്കും. അണ്ടർ 16, ഓപ്പൺ കാറ്റഗറി എന്നീ രണ്ടു വിഭാഗ ങ്ങളിലാണ് മത്സരം നടക്കുക. വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസ് സമ്മാനിക്കും.

അബുദാബി ചെസ്സ് ക്ലബ്ബിൻ്റെ സഹകരണത്തോടെ സെൻ്റർ കായിക വിഭാഗം ഒരുക്കുന്ന മത്സരത്തിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു. പങ്കെടുക്കാൻ താൽപ്പര്യം ഉള്ളവർക്ക് ഇപ്പോൾ തന്നെ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് 026424488, 0507902965 നമ്പറുകളിൽ ബന്ധപ്പെടുക. FB PAGE

- pma

വായിക്കുക: , , ,

Comments Off on ചെസ്സ് ടൂർണ്ണമെൻറ് : രജിസ്‌ട്രേഷൻ ആരംഭിച്ചു

പെരിന്തൽമണ്ണ സി. എച്ച്. സെൻ്റർ പ്രവർത്തക സംഗമം

October 17th, 2024

perinthalmanna-ch-center-abudhabi-chapter-meet-2024-ePathram

അബുദാബി : പെരിന്തൽമണ്ണ സി. എച്ച്. സെൻ്റർ അബുദാബി ചാപ്റ്റർ പ്രവർത്തക സംഗമം ഇന്ത്യൻ ഇസ്ലാമിക് സെൻ്ററിൽ വെച്ച് നടന്നു. പെരിന്തൽമണ്ണ, ചെർപ്പുളശ്ശേരി, പട്ടാമ്പി മുനിസിപ്പാലിറ്റികളും മേലാറ്റൂർ, വെട്ടത്തൂർ, താഴേക്കോട്, ആലിപ്പറമ്പ്, പുലാമന്തോൾ, ഏലംകുളം, കൊപ്പം, കുലുക്കല്ലൂർ, മുതുതല, ഓങ്ങല്ലൂർ, തിരുവേഗപ്പുറം, വല്ലപ്പുഴ, വിളയൂർ, തൃക്കടീരി, നെല്ലായ, തച്ചനാട്ടുകര, അലനല്ലൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് പെരിന്തൽമണ്ണ സി. എച്ച്. സെൻ്റർ അബുദാബി ചാപ്റ്റർ.

ഇസ്ലാമിക് സെൻ്റർ ജനറൽ സെക്രട്ടറി ഹിദായത്തുല്ല സംഗമം ഉത്‌ഘാടനം ചെയ്തു. അബുദാബി ചാപ്റ്റർ ചെയർമാൻ ബഷീർ നെല്ലിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വക്കറ്റ് എ. കെ. മുസ്തഫ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ട്രഷറർ കെ. മുഹമ്മദ് ഈസ ഭാവി പദ്ധതികൾ വിശദീകരിച്ചു.

കെ. എം. സി. സി. നേതാക്കളായ അസീസ് കളിയാടൻ, അഷ്‌റഫ് അലി പുതുക്കുടി, റഫീഖ് പൂവ്വത്താണി, റഷീദ് പട്ടാമ്പി, എം. എസ്. അലവി, ഷൗഖത്ത് കാപ്പുമുഖം, ഫൈസൽ പെരിന്തൽമണ്ണ, ഫായിസ് വളപുരം എന്നിവർ സംസാരിച്ചു. ഇസ്മായിൽ പട്ടാമ്പി, ഹാരിസ് കണ്ടപ്പാടി, ജാസ്മിർ നാട്ടുകൽ, മുത്തലിബ് അരയാലൻ, റിയാസ് ആനമങ്ങാട് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , , ,

Comments Off on പെരിന്തൽമണ്ണ സി. എച്ച്. സെൻ്റർ പ്രവർത്തക സംഗമം

പ്രബന്ധ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു

September 10th, 2024

ink-pen-literary-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ സാഹിത്യ വിഭാഗവും അബുദാബി അക്ഷര ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച പ്രബന്ധ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു.

സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി ‘രാഷ്ട്ര ബോധവും ദേശ സ്നേഹവും പുതു തലമുറയിൽ’ എന്ന വിഷയത്തിൽ ഒരുക്കിയ രചനാ മത്സരത്തിൽ അബൂബക്കർ പൊന്നാനി (ദുബായ്), അബ്ദുൽ മുത്തലിബ് അരയാലൻ (അബുദാബി), ജംഷാദ് തിരുവിഴാംകുന്ന് (മുസ്സഫ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഗ്രന്ഥശാലാ ദിന ആചരണത്തിൻ്റെ ഭാഗമായി സെപ്റ്റംബർ 14 വരെയുള്ള പുസ്തക ശേഖരണ – ലൈബ്രറി മെമ്പർഷിപ്പ് ക്യാമ്പ് പുരോഗമിക്കുന്നു എന്നും താല്പര്യമുള്ളവർ സെൻ്ററുമായി ബന്ധപ്പെടണം എന്നും ഭാരവാഹികൾ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on പ്രബന്ധ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു

ഇസ്ലാമിക് സെൻ്ററിൽ ‘മുറ്റത്തെ മുല്ല’ ഞായറാഴ്ച അരങ്ങേറും

August 30th, 2024

logo-indian-islamic-center-abudhabi-ePathram

അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ കൾച്ചറൽ വിഭാഗം സംഘടിപ്പിക്കുന്ന സംഗീത നിശ ‘മുറ്റത്തെ മുല്ല’ (സീസൺ-2) സെപ്റ്റംബർ 1 ഞായറാഴ്ച രാത്രി 7:30 ന് സെൻ്റർ അങ്കണത്തിൽ അരങ്ങേറും.

അബുദാബിയിലെ പ്രതിഭാ ധനരായ ഇരുപതിൽപരം പ്രവാസി പ്രതിഭകളെ ഉൾപ്പെടുത്തി കൊണ്ടാണ് സംഗീത സായാഹ്നം സംഘടിപ്പിക്കുന്നത്.

കൂടാതെ അബുദാബി മാട്ടൂൽ കെ. എം. സി. സി. ടീം അവതരിപ്പിക്കുന്ന കോൽക്കളിയും പരിപാടിക്ക് മാറ്റു കൂട്ടും. പ്രവേശനം സൗജന്യം.

പ്രവാസികളായി കഴിയുന്ന കലാകാരന്മാർക്ക് അവരുടെ സർഗ്ഗ ശേഷി അവതരിപ്പിക്കാനുള്ള ഒരു വേദി എന്ന നിലയിലാണ് എല്ലാ വർഷവും കൾച്ചറൽ വിഭാഗം ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത് എന്നും ഭാരവാഹികൾ അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on ഇസ്ലാമിക് സെൻ്ററിൽ ‘മുറ്റത്തെ മുല്ല’ ഞായറാഴ്ച അരങ്ങേറും

Page 2 of 2412345...1020...Last »

« Previous Page« Previous « കൊറിയർ വന്നിട്ടുണ്ട് : പുതിയ തട്ടിപ്പിനെ കുറിച്ച് പോലീസ് മുന്നറിയിപ്പ്
Next »Next Page » ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ. പി. ജയരാജന്‍ പുറത്ത്‌ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha