
അബുദാബി : ബലി പെരുന്നാളിനോട് അനുബന്ധിച്ച് ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ സാഹിത്യ വിഭാഗം സംഘടിപ്പിച്ച സാഹിത്യ കൂട്ടായ്മ ‘അക്ഷര പ്പെരുന്നാൾ’ ശ്രദ്ധേയമായി. സെന്റർ ട്രഷറർ നസീർ രാമന്തളി ഉദ്ഘാടനം ചെയ്തു.
കവിയും പ്രവാസിയുമായ അക്ബർ അണ്ടത്തോട് സദസ്സിനോട് സംവദിച്ചു. യുവ എഴുത്തു കാരിയായ ഖുലൂദ് സലാമിനെ അനുമോദിച്ചു. കെ. എം. സി. സി. നേതാക്കളായ ടി. കെ. അബ്ദുസ്സലാം, കോയ തിരുവത്ര, അഷറഫ് മൊവ്വൽ, അനീഷ് മംഗലം തുടങ്ങിയവർ ആശംസകൾ നേർന്നു.
കവിയും ഗാന രചയിതാവുമായ ഫത്താഹ് മുള്ളൂർക്കര, എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കളപ്പാട്ടിൽ അബു ഹാജി, ഹാഷിം ആറങ്ങാടി തുടങ്ങിയവർ സംബന്ധിച്ചു. ജുബൈർ വെള്ളാടത്ത് മോഡറേറ്റർ ആയിരുന്നു. അഹമ്മദ് കുട്ടി തൃത്താല അദ്ധ്യക്ഷത വഹിച്ചു. അബ്ദുള്ള ചേലക്കോട് സ്വാഗതം ആശംസിച്ചു. ജാഫർ കുറ്റിക്കോട് നന്ദി പറഞ്ഞു.





അബുദാബി : ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ സംഘടിപ്പിക്കുന്ന ഖുർ ആൻ പാരായണ മത്സരം സീസൺ- 4, ബ്രോഷർ പ്രകാശനം ലുലു ഇന്റർ നാഷണൽ എക്സ് ചേഞ്ച് മാനേജിംഗ് ഡയറക്ടർ അദീബ് അഹ്‌മദ്, ഇസ്ലാമിക് സെന്റർ പ്രസിഡണ്ട് പി. ബാവ ഹാജി എന്നിവർ ചേർന്ന് നിർവ്വഹിച്ചു.




















