സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു

August 1st, 2025

dubai-kmcc-logo-big-epathram
ദുബായ് : കെ. എം. സി. സി. തൃശൂർ ജില്ല കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന സുവനീറിന് ഉചിതമായ പേര് ക്ഷണിച്ചു. മലയാളം, ഇംഗ്ലീഷ്, അറബി ഭാഷകളിലുള്ള പേരുകൾ പരിഗണിക്കും.

സുവനീറിന് നിർദ്ദേശിക്കുന്ന പേരും വ്യക്തിയുടെ പേരും ഫോൺ നമ്പറും +971 50 376 7871 എന്ന വാട്സാപ്പിലേക്ക് 2025 ആഗസ്റ്റ് അഞ്ചിന് മുൻപായി അയക്കണം. കൂടുതൽ വിവരങ്ങൾക്കും ഇതേ നമ്പറിൽ ബന്ധപ്പെടാം.

തെരഞ്ഞെടുക്കപ്പെടുന്ന പേരിനു സുവനീർ പ്രകാശന ചടങ്ങിൽ വെച്ച് സമ്മാനവും നൽകും എന്ന് സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു

മുഹമ്മദ് റഫി നൈറ്റ് : സംഗീത മത്സരം ഒരുക്കുന്നു

July 21st, 2025

singer-muhammed-rafi-the legend-ePathram
ഷാർജ : കലാ സാംസ്കാരിക കൂട്ടായ്മകളായ ചിരന്തന, ദർശന സംയുക്തമായി സംഘടിപ്പിക്കുന്ന മുഹമ്മദ് റഫി നൈറ്റ് സംഗീത മത്സരം 2025 ജൂലായ് 31 ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടക്കും. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക് 050 674 6998 എന്ന നമ്പറിൽ ബന്ധപ്പെടുക.

- pma

വായിക്കുക: , , ,

Comments Off on മുഹമ്മദ് റഫി നൈറ്റ് : സംഗീത മത്സരം ഒരുക്കുന്നു

തൂലികാ ഫോറം ലേഖന മത്സരം ‘ഭരണ ഘടന : നീതി, സമത്വം, ജനാധിപത്യം’

July 16th, 2025

ink-pen-literary-ePathram
ദുബായ് : ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി ദുബായ് കെ. എം. സി. സി. തൂലികാ ഫോറം ലേഖന മത്സരം സംഘടിപ്പിക്കുന്നു. ‘ഭരണ ഘടന : നീതി, സമത്വം, ജനാധിപത്യം’ എന്ന വിഷയത്തിൽ നാലു പേജിൽ കവിയാതെ പി. ഡി. എഫ്. ഫോർ മാറ്റിൽ തയ്യാറാക്കിയ ലേഖനം dubaikmccthoolika @ gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ 2025 ജൂലായ് 31 നു മുൻപായി അയക്കുക. യു. എ. ഇ.പ്രവാസികൾക്ക് പങ്കെടുക്കാം. ആഗസ്റ്റ് 16 ന് ദുബായ് കെ. എം. സി. സി. ഹാളിൽ നടക്കുന്ന ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകും.

- pma

വായിക്കുക: , , , , , , ,

Comments Off on തൂലികാ ഫോറം ലേഖന മത്സരം ‘ഭരണ ഘടന : നീതി, സമത്വം, ജനാധിപത്യം’

അസ്‌മോ പുത്തൻചിറ സ്മാരക കഥ-കവിത രചനാ മത്സരം

July 6th, 2025

poet-asmo-puthenchira-ePathram

അബുദാബി : കവി അസ്മോ പുത്തൻ ചിറയുടെ സ്മരണാർത്ഥം യൂണിക് ഫ്രണ്ട്സ് ഓഫ് കേരള (യു. എഫ്‌. കെ.) ഒമ്പതാമത് അസ്‌മോ കഥ-കവിത രചനാ മത്സരം സംഘടിപ്പിക്കുന്നു. യു. എ. ഇ. യിൽ നിന്നുള്ള പ്രവാസി മലയാളികളുടെ രചനകളാണ് മത്സരത്തിൽ ഉൾപ്പെടുത്തുക.

മുൻപ് പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ രചനകളാണ് അയക്കേണ്ടത്. ഒരാൾക്ക് ഒരു രചന മാത്രം സമർപ്പിക്കാം.

മികച്ച ഒരു കഥയും കവിതയുമാണ് പുരസ്കാരത്തിന് അർഹത നേടുക. ഷാർജ പുസ്തകോത്സവത്തിൽ വെച്ച് അസ്‌മോ പുരസ്കാരം 2025 സമ്മാനിക്കും. രചനകൾ artsteamufk @ gmail. com എന്ന ഇ-മെയിലിൽ 2025 ജൂലായ് 31 ന്‌ മുൻപായി അയക്കുക. ഫോൺ : 055 627 5123.

- pma

വായിക്കുക: , , , , , ,

Comments Off on അസ്‌മോ പുത്തൻചിറ സ്മാരക കഥ-കവിത രചനാ മത്സരം

ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു

March 9th, 2025

islamic-center-ramadan-quran-competition-season-4-brochure-release-ePathramഅബുദാബി : ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ സംഘടിപ്പിക്കുന്ന ഖുർ ആൻ പാരായണ മത്സരം സീസൺ- 4, ബ്രോഷർ പ്രകാശനം ലുലു ഇന്റർ നാഷണൽ എക്സ് ചേഞ്ച് മാനേജിംഗ് ഡയറക്ടർ അദീബ് അഹ്‌മദ്‌, ഇസ്ലാമിക് സെന്റർ പ്രസിഡണ്ട് പി. ബാവ ഹാജി എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

ജനറൽ സെക്രട്ടറി ടി. ഹിദായത്തുള്ള, വൈസ് പ്രസിഡണ്ട് യു. അബ്ദുള്ള ഫാറൂഖി, വി. പി. കെ. അബ്ദുള്ള, മറ്റു ഭാരവാഹികളായ ഇസ്ഹാഖ് നദ്‌വി കോട്ടയം, ഹുസൈൻ സി. കെ., സുനീർ ബാബു, മൊയ്‌ദീൻ കുട്ടി കയ്യം, അഷ്‌റഫ്‌ പൊന്നാനി തുടങ്ങിയവർ സന്നിഹിതരായി.

മൂന്നു വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന ഖുർആൻ പാരായണ മത്സരങ്ങൾ മാർച്ച് 14, 15, 16 തീയ്യതി കളിൽ സെന്റർ അങ്കണത്തിൽ നടക്കും.

വിവരങ്ങള്‍ക്ക് : 02 642 4488, 050 8138707, 055 824 3574.

- pma

വായിക്കുക: , , , , ,

Comments Off on ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു

Page 1 of 3123

« Previous « ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
Next Page » അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha