അബുദാബി : കെ. എം. സി. സി. ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ പരിപാടി 2025 ആഗസ്റ്റ് 2 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കും.
ചടങ്ങിൽ സെന്റ് ജോർജ് കത്തീഡ്രലിലെ റവ. ഫാദർ ഗീവർഗീസ് മാത്യു മുഖ്യാതിഥി ആയിരിക്കും. മുസ്ലിം ലീഗ് തൃശൂർ ജില്ലാ പ്രസിഡണ്ട് സി. എ. മുഹമ്മദ് റഷീദ് അനുസ്മരണ പ്രഭാഷണം നടത്തും. കെ. എം. സി. സി. സംസ്ഥാന ഉപാധ്യക്ഷൻ ഹംസ നടുവിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ തല നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും എന്നും അബുദാബി കെ. എം. സി. സി. ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് ഫൈസൽ കടവിൽ, സെക്രട്ടറി വി. എം. കബീർ, ട്രഷറർ പി. കെ. താരിഖ് എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: chavakkad, remembering, കെ.എം.സി.സി., കേരള രാഷ്ട്രീയ നേതാക്കള്‍, സംഘടന