അബുദാബി : പാലക്കാട് ജില്ലാ കെ. എം. സി. സി. സ്നേഹ സംഗമം എന്ന പേരിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ മുസ്ലിം ലീഗ് നേതാക്കൾക്ക് സ്വീകരണം നൽകി. പാലക്കാട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് മരക്കാർ മാരായമംഗലം, ജനറൽ സെക്രട്ടറി അഡ്വ. ടി. എ. സിദ്ദീഖ്, ട്രഷറർ സലാം മാസ്റ്റർ, യൂത്ത് ലീഗ് മുൻ ട്രഷറർ ഹസ്സൻകുട്ടി മാസ്റ്റർ എന്നിവർക്കാണ് സ്വീകരണം നൽകിയത്. റഫീഖ് മിഷ്‌കാത്തി ഖിറാഅത്ത് നടത്തി. മരക്കാർ മാരായമംഗലം മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു
കെ. എം. സി. സി. നേതാക്കളായ യു. അബ്ദുള്ള ഫാറൂഖി, ഷുക്കൂര്‍ അലി കല്ലുങ്ങല്‍, ഹംസ നടുവിൽ, അൻവർ ചുള്ളിമുണ്ട, ഇ. ടി. എം. സുനീർ, ഷറഫുദ്ധീൻ കുപ്പം, ഹുസൈൻ സി. കെ, സി. സമീർ, ജാഫർ കുറ്റിക്കോട്, സുനീർ ചുണ്ടമ്പറ്റ തുടങ്ങിയവർ പ്രസംഗിച്ചു.
ഷിഹാബ് കരിമ്പനോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഇസ്മായിൽ കണ്ടമ്പാടി സ്വാഗതവും ഉനൈസ് കുമരനല്ലൂർ നന്ദിയും പറഞ്ഞു. ജില്ല കെ. എം. സി. സി. മെയ് 31ന് സംഘടിപ്പിക്കുന്ന ‘അബുദാബി സൂപ്പർ കപ്പ്’ ഫുട് ബോൾ ടൂർണ്ണ മെൻറ് പോസ്റ്റർ പ്രകാശനവും ചടങ്ങിൽ നടന്നു.
കുട്ടികൾക്കായി നടത്തിയ പെൻസിൽ ഡ്രോയിങ് മത്സരങ്ങളിൽ വിവിധ വിഭാഗങ്ങളിലായി ജസ്ന ജമാൽ, അമാന ഫാത്തിമ, നഹ്ലാ നൂറിൻ, മിൻഹ ഫാത്തിമ, അലന ഫാത്തിമ, ഇസ്സ മോഹ വിഷ് എന്നിവർ വിജയികളായി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., കേരള രാഷ്ട്രീയ നേതാക്കള്‍, സംഘടന