അബുദാബി : മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ നേതൃത്വത്തില്‍ അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററില്‍ രണ്ടു ദിവസങ്ങളിലായി ഒരുക്കിയ ‘മഹിതം മലപ്പുറം’ ഫെസ്റ്റ്-2023 വൈവിധ്യങ്ങളായ പരിപാടികളാല്‍ വേറിട്ടതായി. പ്രസിഡണ്ട് കാളിയാടൻ അസീസ് അദ്ധ്യക്ഷത വഹിച്ചു. യു. അബ്ദുല്ല ഫാറൂഖി ഉത്ഘാടനം ചെയ്തു.
മുഖ്യ അതിഥിയായി നാട്ടിൽ നിന്നും എത്തിയ കുറുമ്പ ചേച്ചിയെ കരഘോഷത്തോട് കൂടിയാണ് മഹിതം വേദി സ്വീകരിച്ചത്. മുസ്ലീം ലീഗ് നേതാവ് ഇ. ടി. മുഹമ്മദ് ബഷീർ എം. പി. മഹിതം മലപ്പുറം വേദി യിൽ കുറുമ്പയെ ആദരിച്ചു.
ഫാത്തിയ അൽ നിഥാരി, സാലഹ് കഹ്‌മീസ് അൽ ജുനൈബി, ഫദൽ അൽ തമീമി, നവീൻ ഹൂദ് അലി, കഥാകാരി കെ. പി. സുധീര, അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, ഷാജഹാൻ മാടമ്പാട്, എം. പി. എം. റഷീദ്, ഷുക്കൂറലി കല്ലുങ്കൽ, ടി. കെ. അബ്ദുസ്സലാം, അഷ്‌റഫ് പൊന്നാനി, അബ്ദുൽ റഹ്മാൻ ഹാജി, വെട്ടം ആലി ക്കോയ, നൗഫൽ അരീക്കൻ തുടങ്ങീ മത സാമൂഹിക സാംസ്കാരിക വ്യാപാര രംഗത്തെ പ്രമുഖരും സംബന്ധിച്ചു.
കെ. എം. സി. സി. മലപ്പുറം ജില്ലാ കമ്മിറ്റിക്കു കീഴിലുള്ള വിവിധ മണ്ഡലം കമ്മറ്റി കളുടെ കലാ പരിപാടികളും ഭക്ഷണ ശാലകളും മലപ്പുറം ഫെസ്റ്റിനു മറ്റു കൂട്ടി. വിവിധ ദേശക്കാരായ അയ്യായിരത്തോളം ആളുകൾ സന്ദർശകര്‍ ആയി എത്തി.
മലപ്പുറം ജില്ലയുടെ മഹിതമായ മത മൈത്രിയും ഊഷ്മളമായ പാരമ്പര്യങ്ങളും കലാപരമായ പൈതൃക വും സാംസ്കാരിക വൈവിധ്യവും മനസ്സിലാക്കാനും തനതായ രുചി കൂട്ടുകളും അനുഭവിക്കാനും കഴിഞ്ഞ മേള യായിരുന്നു മഹിതം മലപ്പുറം.
ഭാരവാഹികളായ കെ. കെ. ഹംസ ക്കോയ, അഷ്‌റഫലി പുതുക്കുടി, ഫെസ്റ്റ് കൺവീനർ നൗഷാദ് തൃപ്രങ്ങോട്, കുഞ്ഞിപ്പ മോങ്ങം, ഹുസ്സൈൻ സി. കെ., ബഷീർ വറ്റല്ലൂർ, ഹസ്സൻ അരീക്കൻ, എ. കെ. ഷംസു, മുനീർ എടയൂർ, ഷാഹിദ് ചെമ്മുക്കൻ, സാൽമി പാട്ടശ്ശേരി, നാസർ വൈലത്തൂർ, സാഹിർ പൊന്നാനി, സമീർ പുറത്തൂർ , സിറാജ് ആതവനാട് , സൈയ്തു മുഹമ്മദ്, മുജീബ് വേങ്ങര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഹൈദർ ബിൻ മൊയ്‌ദു, നിദാ ഹാരിസ് എന്നിവർ സ്റ്റേജ് നിയന്ത്രിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: islamic-center-, nri, ആഘോഷം, കെ.എം.സി.സി., കേരള രാഷ്ട്രീയ നേതാക്കള്‍, പ്രവാസി, സംഘടന