
ഷാർജ : സുല്‍ത്വാനിയ ഫൗണ്ടേഷന് സ്ഥാപകനും ആത്മീയ ആചാര്യനുമായ ശൈഖ് മുഹമ്മദ് ബാവ ഉസ്താദിന്റെ ആത്മീയ പഠനോപദേശ പരമ്പരയിലെ ‘ഹൃദയ വെളിച്ചം’ സീരീസിലെ ആറാം ഭാഗം എൻ. കെ. പ്രേമചന്ദ്രൻ എം. പി. പ്രകാശനം ചെയ്തു. ഷാർജ ഇന്ത്യന്‍ അസോസിയേഷന് ജനറൽ സെക്രട്ടറി അഡ്വ. വൈ. എ. റഹിം പുസ്തകം ഏറ്റു വാങ്ങി.
പ്രവാചകന് മുഹമ്മദ് നബി(സ) തങ്ങളുടെ ആഗമനം, കല്‍ക്കി അവതാര യാഥാര്‍ത്ഥ്യങ്ങള്‍, സഹോദര മത വേദ ഗ്രന്ഥങ്ങളിലെ തിരു നബി സാന്നിദ്ധ്യം എന്നിവ ആധികാരിമായി സമര്‍ത്ഥിക്കുന്ന ‘ജഗദ്ഗുരു അഥവാ റഹ്മത്തുല്‍ ആലമീന്‍’ എന്ന അദ്ധ്യായം അടക്കം നിരവധി വിഭവങ്ങള്‍ ഉള്ളടക്കം ചെയ്തതായി പ്രസാധകരായ സുല്‍ത്വാനിയ പബ്ലിക്കേഷന്‍സ് അറിയിച്ചു. സൂഫിസം ആശയ സംവാദങ്ങള്‍ സജീവമാകുന്ന പശ്ചാത്തലത്തില്‍ ഈ ഗഹനമായ സൂഫീ രചന ഏറെ പ്രസക്തമാണ് എന്നും അവർ അവകാശപ്പെടുന്നു.

ഉസ്താദിന്റെ അദ്ധ്യാപനങ്ങളിൽ നിന്നും നിർദ്ദേശങ്ങ ളിൽ നിന്നും ശിഷ്യരായ മുനീറ സുൽത്വാന, ജസീല സുൽത്വാന, ഫായിസ സുൽത്വാന, ഫസ്ല സുൽത്വാന, നാജിയ സുൽത്വാന, മുഹ്സിന സുൽത്വാന, ഫർസാന സുൽത്വാന എന്നിവർ ചേർന്ന് സമാഹരി ച്ചതാണ് ‘ഹൃദയ വെളിച്ചം’ പരമ്പരയിലെ എല്ലാ പുസ്തകങ്ങളും എന്ന പ്രത്യേകതയുമുണ്ട്.
ചടങ്ങിൽ വെച്ച് പി. സി. ജലീൽ മഹ്ബൂബിയുടെ ‘ഫാതിഹ: സൂഫീ വ്യാഖ്യാനം’ എന്ന പുസ്തകവും മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിലിനു നൽകി ഗുരു ശൈഖ് മുഹമ്മദ് ബാവ ഉസ്താദ് പ്രകാശനം ചെയ്തു.
മർമ്മ ചികിത്സ വിദഗ്ദൻ ഷാഹുൽ ഹമീദ് ഗുരുക്കൾ തയ്യാറാക്കിയ ‘കളരി മർമ്മ വിദ്യകൾ’ എന്ന പുസ്തകവും എഴുത്തുകാരൻ ബഷീർ തിക്കോടിക്ക് കൈമാറി എൻ. കെ. പ്രേമചന്ദ്രൻ എം. പി പ്രകാശനം ചെയ്തു.
ഷാർജ ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ വെച്ച് നടന്ന ചടങ്ങിൽ യു. എ. ഇ. യിലെ നിരവധി എഴുത്തു കാരും സാമൂഹിക സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു,
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, കേരള രാഷ്ട്രീയ നേതാക്കള്‍, മതം, ഷാർജ, സാഹിത്യം





























