അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ

May 5th, 2025

m-k-stalin-tamil-nadu-chief-minister-ePathram
ചെന്നൈ : വിദ്യാഭ്യാസ സ്ഥാപനങ്ങൾ അന്ധ വിശ്വാസ ങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി എടുക്കും എന്ന് തമിഴ്‌ നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ. മോഷ്ടിക്കാൻ കഴിയാത്ത ഒരേയൊരു സമ്പത്ത് വിദ്യാഭ്യാസം മാത്രമാണ്.

കെട്ടു കഥകളിലോ അശാസ്ത്രീയമായ ആചാര ങ്ങളിലോ അല്ല. ശാസ്ത്രീയ ചിന്തയിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായിരിക്കണം വിദ്യാഭ്യാസം. ഇതിനെതിരെ എന്തെങ്കിലും സംഭവിച്ചാൽ സർക്കാരിന്റെ പ്രതികരണം കഠിനമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശാസ്ത്രീയമായ സമീപനം സ്വീകരിക്കുകയും സാമൂഹിക  മൂല്യങ്ങൾ ഉയർത്തി പ്പിടിക്കുകയും വേണം.

ഈ ലക്ഷ്യങ്ങളിലേക്ക് കാമ്പസുകളെ നയിക്കുന്നതിന് ഒരു കൃത്യമായ പദ്ധതി തയ്യാറാക്കുവാൻ സർവ്വ കലാശാലാ മേധാവികൾക്ക് നിർദ്ദേശം നൽകി എന്നും അദ്ദേഹം അറിയിച്ചു. എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ദൗത്യത്തിൽ തമിഴ്‌നാട്‌ സർക്കാർ ഉറച്ചു നിൽക്കും എന്നും എം. കെ. സ്റ്റാലിൻ വിദ്യാർത്ഥികൾക്ക് ഉറപ്പു നൽകി. M K Stalin

- pma

വായിക്കുക: , , , , , , , , ,

Comments Off on അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ

ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്

May 5th, 2025

john-brittas-cpm-rajya-sabha-party-leader-ePathram
ന്യൂഡൽഹി : കേരളത്തില്‍ നിന്നുള്ള എം. പി. യായ ജോണ്‍ ബ്രിട്ടാസിനെ സി. പി. ഐ. (എം). രാജ്യസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ബംഗാളില്‍ നിന്നുള്ള അഡ്വ. ബികാസ് രഞ്ജന്‍ ഭട്ടാചാര്യ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ജോൺ ബ്രിട്ടാസിനെ രാജ്യ സഭ കക്ഷി നേതാവായി സി. പി. ഐ. (എം). കേന്ദ്ര നേതൃത്വം നാമ നിര്‍ദ്ദേശം ചെയ്തത്. നിലവിൽ ഉപ നേതാവായിരുന്നു.

പാര്‍ലമെന്റിലെ വിദേശ കാര്യ മന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി, പൊതു മേഖല സ്ഥാപനങ്ങൾക്കായുള്ള പബ്ലിക് അണ്ടർ ടേക്കിംഗ് കമ്മിറ്റി, വിവര സാങ്കേതിക വകുപ്പിന്റെ (ഐ.ടി.) ഉപദേശക സമിതി എന്നിവയില്‍ അംഗമാണ്. 2021 ഏപ്രിലില്‍ ആണ് രാജ്യ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ ക്കുറിച്ച് സഭയില്‍ നടത്തിയ കന്നി പ്രസംഗത്തിന് മുന്‍ ഉപ രാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ വെങ്കയ്യ നായിഡുവിന്റെ പ്രശംസയും നേടിയിരുന്നു.

രാജ്യസഭയിൽ ശ്രദ്ധേയ ഇടപെടൽ നടത്തി വരുന്ന ബ്രിട്ടാസ് മികച്ച പാർലമെൻ്റേറിയനുള്ള പുരസ്കാരം രണ്ട് തവണ നേടി. Image Credit : FB Page

- pma

വായിക്കുക: , , ,

Comments Off on ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്

രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

February 21st, 2025

bjp-leader-rekha-gupta-takes-oath-delhi-chief-minister-ePathram

ന്യൂഡൽഹി : ബി. ജെ. ­പി. മഹിളാ മോർച്ച ദേശീയ ഉപാദ്ധ്യക്ഷ രേഖാ ഗുപ്ത ഡൽഹി മുഖ്യ മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു. രാംലീല മൈതാനി യിൽ നടന്ന ചടങ്ങിൽ ലെഫ്. ഗവർണർ വി. കെ. സക്‌സേന സത്യ വാചകം ചൊല്ലിക്കൊടുത്തു.

ഉപ മുഖ്യമന്ത്രി യായി പര്‍വേഷ് വര്‍മയും മന്ത്രിമാർ ആയി ആഷിഷ് സൂദ്, മഞ്ചീന്ദര്‍ സിംഗ്, രവീന്ദ്ര ഇന്ദാര്‍ജ് സിംഗ്, കപില്‍ മിശ്ര, പങ്കജ് കുമാര്‍ സിംഗ് എന്നി വരും സത്യ പ്രതിജ്ഞ ചെയ്തു. ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി, അമിത് ഷാ, രാജ്‌നാഥ്സിംഗ്, ജെ. പി. നദ്ദ, അടക്കം കേന്ദ്ര മന്ത്രിമാരും വിവിധ എന്‍. ഡി. എ. മുഖ്യ മന്ത്രിമാരും പാർട്ടി നേതാക്കളും സംബന്ധിച്ചു.

ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയും സുഷമാ സ്വരാജിനു ശേഷം ഡൽഹിയിലെ ബി. ജെ. ­പി. യുടെ രണ്ടാമത്തെ വനിതാ മുഖ്യ മന്ത്രിയുമാണ് പാർട്ടി യുടെ ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ രേഖ ഗുപ്ത. Image Credit : Twitter

 

- pma

വായിക്കുക: , , , ,

Comments Off on രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു

December 26th, 2024

Manmohan-Singh-epathram

മുന്‍ പ്രധാനമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ഡോ. മന്‍മോഹന്‍ സിംഗ് (92) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ആരോഗ്യ നില മോശമായതിനെ തുടർന്ന്‌ അദ്ദേഹത്തെ ഡല്‍ഹിയിലെഎയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസംബർ 26 വ്യാഴാഴ്ച രാത്രി ഒന്‍പതര മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.

രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനും ഇന്ത്യയുടെ പതിമൂന്നാമത്തെയും പതിനാലാമത്തെയും പ്രധാന മന്ത്രിയും രാജ്യത്തെ ഏക സിഖ് പ്രധാന മന്ത്രി എന്ന ബഹുമതിയും കൂടെയുണ്ട് അദ്ദേഹത്തിന്.

- pma

വായിക്കുക: , ,

Comments Off on ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു

ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു

December 26th, 2024

Manmohan-Singh-epathram

മുന്‍ പ്രധാനമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ഡോ. മന്‍മോഹന്‍ സിംഗ് (92) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ആരോഗ്യ നില മോശമായതിനെ തുടർന്ന്‌ അദ്ദേഹത്തെ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസംബർ 26 വ്യാഴാഴ്ച രാത്രി ഒന്‍പതര മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.

രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനും ഇന്ത്യയുടെ പതിമൂന്നാമത്തെയും പതിനാലാമത്തെയും പ്രധാന മന്ത്രിയും രാജ്യത്തെ ഏക സിഖ് പ്രധാന മന്ത്രി എന്ന ബഹുമതിയും കൂടെയുണ്ട് അദ്ദേഹത്തിന്.

- pma

വായിക്കുക: , ,

Comments Off on ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു

Page 1 of 5012345...102030...Last »

« Previous « പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
Next Page » കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha