ജനാധിപത്യം സംരക്ഷി ക്കുവാന്‍ തെരഞ്ഞെടുപ്പ് പരിഷ്‌കരണം വേണം : മമതാ ബാനര്‍ജി

July 22nd, 2019

mamata-banerjee-epathram
കൊല്‍ക്കത്ത : രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കു വാന്‍ തെരഞ്ഞെടുപ്പ് പരിഷ്‌കരണം വേണം എന്ന് പശ്ചിമ ബംഗാള്‍ മുഖ്യ മന്ത്രിയും തൃണ മൂല്‍ കോണ്‍ഗ്രസ്സ് നേതാവു മായ മമതാ ബാനര്‍ജി. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്ര ങ്ങള്‍ക്കു പകരം ബാലറ്റ് പേപ്പറു കള്‍ ഉപയോഗിക്കണം.

ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, അമേരിക്ക തുടങ്ങിയ രാജ്യ ങ്ങളില്‍ മുന്‍പ് വോട്ടിംഗ് യന്ത്ര ങ്ങള്‍ ഉപ യോഗി ച്ചിരുന്നു. പിന്നീട് അവര്‍ അതു നിറുത്തി ബാലറ്റി ലേക്ക് മടങ്ങി. ഇ. വി. എം. മെഷ്യനു കള്‍ ഒഴിവാക്കി എന്തു കൊണ്ട് നമുക്ക് ബാലറ്റ് പേപ്പറു കള്‍ തിരികെ കൊണ്ടു വന്നു കൂടാ എന്നും അവര്‍ ചോദിച്ചു.

തെരഞ്ഞെടുപ്പില്‍ കള്ള പ്പണത്തിന്റെ ഒഴുക്ക് തടയണം. രാജ്യത്തെ ജനാധിപത്യം സംരക്ഷി ക്കുന്ന തിനും രാഷ്ട്രീയ പാര്‍ട്ടികളുടെ വിശ്വാസ്യത നില നിര്‍ത്തുന്നതിനും തെരഞ്ഞെടുപ്പ് പരിഷ്‌കരണം അത്യാവശ്യമാണ്.

തെരഞ്ഞെടുപ്പ് സം വിധാനങ്ങള്‍ പരിഷ്കരി ക്കണം എന്ന് 1995 മുതല്‍ താന്‍ ആവശ്യ പ്പെടു ന്നതാണ് എന്നും അവർ ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ജനാധിപത്യം സംരക്ഷി ക്കുവാന്‍ തെരഞ്ഞെടുപ്പ് പരിഷ്‌കരണം വേണം : മമതാ ബാനര്‍ജി

ഷീലാ ദീക്ഷിത് അന്തരിച്ചു

July 20th, 2019

sheila-dikshit-epathram
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി യായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ഷീലാ ദീക്ഷിത് (81) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി യിലെ സ്വകാര്യ ആശുപത്രി യില്‍ ചികില്‍സ യിലാ യിരുന്നു. ഇന്നു വൈകു ന്നേരം നാലു മണി യോടെ ആയിരുന്നു അന്ത്യം.

ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രി സഭ കളില്‍ അംഗമായിരുന്നു. 1998 മുതല്‍ 2013 വരെ 15 വര്‍ഷ ത്തോളം ഡല്‍ഹി മുഖ്യ മന്ത്രി ആയും അഞ്ചു മാസ ക്കാലം കേരളാ ഗവര്‍ണ്ണര്‍ ആയും ഇപ്പോള്‍ ഡല്‍ഹി സംസ്ഥാന കോണ്‍ഗ്രസ്സ് പ്രസി ഡണ്ട് ആയും ഷീലാ ദീക്ഷിത് പ്രവര്‍ത്തി ച്ചിരുന്നു.

- pma

വായിക്കുക: , ,

Comments Off on ഷീലാ ദീക്ഷിത് അന്തരിച്ചു

രാഹുൽ ഗാന്ധി രാജി വെച്ചു

July 4th, 2019

rahul-gandhi-epathram
ന്യൂഡല്‍ഹി : രാഹുൽ ഗാന്ധി കോൺ ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞു. ലോക് സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ ഗ്രസ്സി ന്റെ കനത്ത തോല്‍വി യെ തുടര്‍ന്ന് മേയ് 25 – നു ചേര്‍ന്ന പ്രവർ ത്തക സമിതി യോഗ ത്തി ല്‍ പാർട്ടി അദ്ധ്യക്ഷ സ്ഥാനം ഒഴി യുന്ന തായി രാഹുൽ ഗാന്ധി പ്രഖ്യാ പിച്ചി രുന്നു. പിൻ ഗാമിയെ തെര ഞ്ഞെടുക്കു വാന്‍ പാർട്ടി നേതൃത്വം വൈകി യതോ ടെ യാണു ബുധനാഴ്ച വൈകുന്നേരത്ത് നാലു പേജ് രാജി ക്കത്ത് ട്വിറ്റ റില്‍ ഇട്ടത്.

പാര്‍ട്ടി പ്രസിഡണ്ട് എന്ന നിലയില്‍, തെര ഞ്ഞെ ടുപ്പി ലെ പരാജയ ത്തിന്റെ ഉത്തര വാദിത്വം ഏറ്റെടുത്താണു സ്ഥാനം ഒഴിയുന്നത് എന്നും രാജി ക്കത്തിൽ രാഹുൽ വ്യക്ത മാക്കി യിട്ടുണ്ട്.

ഒരു സംഘം നേതാക്കള്‍ ചേര്‍ന്നു പുതിയ അദ്ധ്യക്ഷനെ കണ്ടെത്തണം എന്ന് രാഹുല്‍ തന്നെ നിര്‍ദ്ദേ ശി ച്ചിട്ടുണ്ട്. അടി യന്തര പ്രവര്‍ ത്തക സമിതി പുതിയ പ്രസി ഡണ്ടി ന്റെ കാര്യം തീരു മാനി ച്ചേക്കും. അതു കൊണ്ടു തന്നെ സംഘടനാ തെരഞ്ഞെടുപ്പിലൂടെ അല്ലാതെ അഭി പ്രായ സമന്വയ ത്തി ലൂടെ പുതിയ പ്രസി ഡണ്ടിനെ കണ്ടെത്തു വാന്‍ സാധ്യത എന്നു പാര്‍ട്ടി പ്രവര്‍ ത്തകര്‍ കരുതുന്നു.

- pma

വായിക്കുക: , , ,

Comments Off on രാഹുൽ ഗാന്ധി രാജി വെച്ചു

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഇന്ത്യയില്‍; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

June 27th, 2019

ind-us-epathram

ന്യൂ ഡല്‍ഹി: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയമായി കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം ഇന്നലെ രാത്രിയോടെ ഇന്ത്യയിലെത്തിയത്.

ഇന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി പോംപിയോ കൂടിക്കാഴ്ച നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. എന്‍ഡിഎ സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തിലെത്തിയ ശേഷം ഇന്ത്യ – അമേരിക്ക പ്രതിനിധികള്‍ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.

ഇറാന്‍-അമേരിക്ക ബന്ധം വഷളായ സാഹചര്യത്തില്‍ ഇറാനില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി, റഷ്യയുമായുള്ള എസ്-400 മിസൈല്‍ കരാര്‍ എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. തുടര്‍ച്ചയായി രണ്ടാം തവണയും വന്‍ ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി അധികാരത്തിലെത്തിയതിനു പിന്നാലെ ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കൂടിക്കാഴ്ച സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

- അവ്നി

വായിക്കുക: , , ,

Comments Off on അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഇന്ത്യയില്‍; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യില്‍ ചേര്‍ന്നു

June 26th, 2019

ap-abdulla-kutty-join-in-bjp-ePathram
ന്യൂഡല്‍ഹി : എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യില്‍ ചേര്‍ന്നു. ഇന്ന് പാര്‍ല മെന്റിൽ വച്ച് ബി. ജെ. പി. വര്‍ക്കിംഗ് പ്രസിഡണ്ട് ജെ. പി. നഡ്ഡ യിൽ നിന്നും എ. പി. അബ്ദുള്ള ക്കുട്ടി അംഗത്വം സ്വീകരിച്ചു. വിദേശ കാര്യ സഹ മന്ത്രി വി. മുരളീ ധരൻ ഉൾപ്പെടെയുള്ള പ്രമുഖര്‍ ചടങ്ങിൽ സംബന്ധിച്ചു.

കോണ്‍ഗ്ര സ്സില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരി ക്കു മ്പോള്‍ നരേന്ദ്ര മോഡി യെ പുകഴ്ത്തി ഫേയ്സ് ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് അബ്ദുള്ള ക്കുട്ടി യെ കോണ്‍ ഗ്രസ്സില്‍ നിന്നും പുറ ത്താക്കി യിരുന്നു. ബി. ജെ. പി. യില്‍ ചേര്‍ന്ന തോ ടെ താന്‍ ദേശീയ മുസ്ലീം ആയി മാറി എന്ന് അബ്ദുള്ള ക്കുട്ടി മാധ്യമ ങ്ങളോടു പറഞ്ഞു. മുസ്ലീങ്ങളും ബി. ജെ. പി. യും തമ്മി ലുള്ള അകലം കുറക്കുവാന്‍ ശ്രമിക്കും എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി യുമായി അബ്ദുള്ള ക്കുട്ടി കൂടി ക്കാഴ്ച നടത്തിയി രുന്നു. ബി. ജെ. പി. യില്‍ ചേരാൻ അദ്ദേഹം ആവശ്യപ്പെട്ടു എന്നും അബ്ദുള്ളക്കുട്ടി വ്യക്ത മാക്കി യിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യില്‍ ചേര്‍ന്നു

Page 20 of 50« First...10...1819202122...304050...Last »

« Previous Page« Previous « കുട്ടികൾക്കായി ‘അ…ആ…ഇ…ഈ…’ ജൂൺ 29 ശനി യാഴ്ച കെ. എസ്. സി. യിൽ
Next »Next Page » സ്പെയിനിലേക്ക് ഒരു ഫുട് ബോള്‍ യാത്ര »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha