
ന്യൂഡൽഹി : പുല്‍വാമ ചാവേര്‍ ആക്രമണ ത്തിനു പിന്നാലെ പാക്കിസ്ഥാന് എതിരെ കടു ത്ത നടപടി യു മായി ഇന്ത്യ രംഗത്ത്. മൂന്നു നദി കളിലെ ജലം പങ്കു വെക്കുന്നത് നിര്‍ത്തും എന്ന് കേന്ദ്ര ജല വിഭവ വകുപ്പു മന്ത്രി നിതിൻ ഗഡ് കരി പറഞ്ഞു.
ഇതിന്‍റെ ഭാഗ മായി സത്‌ലജ്, രവി, ബിയാസ് എന്നീ മൂന്നു നദി കളി ലെ വെള്ളം ജമ്മു കശ്മീ രി ലേക്കും പഞ്ചാബി ലേക്കും വഴി തിരിച്ചു വിടും.
‘പാക്കിസ്ഥാനുമായി വെള്ളം പങ്കു വെക്കുന്നത് അവ സാനി പ്പിക്കു വാന്‍ നമ്മുടെ സർക്കാർ തീരു മാനിച്ചു. കിഴക്കൻ നദി കളി കളിൽ നിന്നു വരു ന്ന വെള്ളം ജമ്മു കശ്മീർ, പഞ്ചാബ് സംസ്ഥാന ങ്ങളി ലേക്ക് വഴി തിരിച്ചു വിടും.’ നിതിൻ ഗഡ് കരി ട്വീറ്റ് ചെയ്തു.
സിന്ധു നദീ ജല കരാർ പ്രകാരം, പോഷക നദി കളായ രവി, സത്‌ലജ്, ബിയാസ് എന്നി വയിലെ വെള്ളം ഇന്ത്യ ക്കും ഛലം, ചിനാബ്, സിന്ധു എന്നീ നദി കളിലെ ജലം പാക്കിസ്ഥാനും ഉള്ള താണ്. വിഭജന ത്തിന് ശേഷ മാണ് ഇരു രാജ്യ ങ്ങളും മൂന്നു നദി കള്‍ വീതം പങ്കിട്ടെടു ത്തത്. എന്നാല്‍ കരാർ പ്രകാരമുള്ള 93–94 ശതമാനം ജലം മാത്ര മാണ് ഇന്ത്യ ഉപ യോഗി ക്കു ന്നത്.